പണത്തിന്റെ വില
നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വില മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും നാം മറക്കരുത്. നമ്മുടെ കുടുംബത്തെ അത് ബോധ്യപ്പെടുത്തണം. എല്ലാത്തിനും അയല്‍പക്കക്കാരനുമായി താരതമ്യം ചെയ്യുന്നത് വലിയ അപകടമാണ്. നമ്മുടെ ആവശ്യത്തിന് മതിയാകുന്ന വീട് വെയ്‌ക്കുക, താമസിക്കേണ്ട സമയത്ത് വീട് വെയ്‌ക്കുന്നതാണ് ഉത്തമം. വില കൂടിയ രോഗങ്ങള്‍ക്ക് മുന്‍പില്‍ പണം കയ്യിലില്ലെങ്കില്‍ ജീവിതം ബാക്കിയുണ്ടാവില്ല. പണം പണമായിട്ട് കയ്യിലില്ലെങ്കില്‍ ആശുപത്രിയില്‍ ബില്ല് അടയ്‌ക്കേണ്ടിവരുമ്പോള്‍ സമ്പാദ്യങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപേക്ഷിക്കേണ്ടി വരും.
ജീവിതം
വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നതു തന്നെയാകാം നമ്മുടെ പ്രശ്‌നം.
പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും
മനസ്സുകള്‍ കലുക്ഷിതമാവുകയും ചെയ്യുമ്പോള്‍
ശാന്തിയുടെ തീരത്തെത്തുവാനുളള ആവേശം തോന്നും.
ആ അന്വേഷണമാണ്‍ ജീവിതം.
ആശംസ :- മനസ്സുകള്‍ അസ്വസ്ഥമാകട്ടെ
അസ്വസ്ഥമായ മനസ്സ്, വിതയ്ക്കുവാനായ് ഉഴുതുമറിക്കപ്പെട്ട മണ്ണാണ്‍.
മാനസീകാവസ്ഥ
മനസ്സുകളുടെ അവസ്ഥയാണ്‍ വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കുന്നത്
( മാനസീകാവസ്ഥ എന്നു പറഞ്ഞാല്‍ അര്‍ത്ഥം വ്യക്തമാകില്ല )
മാനസീകമായി അടുപ്പമുളളവര്‍ എന്തു പറഞ്ഞാലും നല്ലത് നല്ലത്,
നല്ല അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളും.
മാനസീകമായി അടുപ്പമില്ലാത്തവര്‍,
പറയുന്ന കാര്യത്തിലെ വൈരുദ്ധ്യം കണ്ടെത്താന്‍ തിടുക്കം കൂട്ടും.
Monday, July 30, 2007
Subscribe to:
Posts (Atom)