Sunday, November 16, 2008

ആടുജീവിതം - ബെന്യാമിന്‍


പ്രിയപ്പെട്ടവരെ,
ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ
ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും,
ബെന്യാമിനെ അനുമോദിക്കുന്നതിനുമായി
ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും
സവിനയം ക്ഷണിച്ചു കൊള്ളുന്നു...

Thursday, November 6, 2008

വേഷമില്ലാതെ...(ജയറാം)

ബഹറിനിലെ മനാമയിലൂടെ സന്ധ്യയ്‌ക്ക്‌ വണ്ടിയോടിക്കുമ്പോള്‍
വഴിയരികില്‍ കണ്ടത്....
ഇതാര് നമ്മുടെ ജയറാം അണല്ലോ ?
ക്യാമറയെടുത്ത് ക്ലിക്കുകയായി....
“ ഹലോ പാര്‍വതി, ഞാന്‍ വേഷമെടുക്കാന്‍ മറന്നു പോയി..
വേഷമില്ലാതെ ആളുകളെങ്ങനെ തിരിച്ചറിയും”

“സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ

എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും.”