ജന്നല്‍ ചാടുകയും ഭക്ഷണം കഴിയ്‌ക്കുകയും തന്റെ അവകാശമാണെന്ന് കണ്ടന്‍ പൂച്ച വിശ്വസിച്ചിരുന്നു. അതിക്രമിച്ചു കടക്കലും അപഹരിക്കലും എന്നും വെറുക്കപ്പെട്ടവരുടെ വാക്കുകളാണ്. താന്‍ ആര്‍ക്കൊക്കെയോ പ്രിയപ്പെട്ടവനാണ്.
അടച്ചുവെച്ചിരുന്ന പാല്‍പ്പായസം തട്ടി മറിച്ച് നക്കിക്കുടിക്കുമ്പോള്‍ അന്യന്റെ മുതല്‍ അപഹരിക്കുകയാണെന്ന വിചാരമൊന്നും അവനില്ലായിരുന്നു. ഇത്ര രുചിയുള്ള പാല്‍പ്പായസം ജീവിതത്തില്‍ കുടിച്ചിട്ടില്ല. ആര്‍ത്തിയോടെ മുഴുവന്‍ ആസ്വദിച്ച് കുടിച്ചു.
പാല്‍പ്പായസം കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൈ കാലുകള്‍ കുഴഞ്ഞ് മുറിയുടെ മൂലയില്‍ വീണപ്പോള്‍ കണ്ടന്‍ പൂച്ച വിധിയില്‍ വിശ്വസിച്ചു. പല നാള്‍ കട്ടാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് പഠിച്ചു.
പാല്‍പ്പായസത്തില്‍ വിഷം ചേര്‍ത്ത് തന്നെ കൊന്നവരെയൊന്നും കണ്ടന്‍ പൂച്ച ശപിച്ചില്ല. ഈ മരണം തന്റെ തെറ്റുകളുടെ ശിക്ഷയാണെന്ന് സ്വയം വിചാരിച്ചു.
കണ്ടന്‍ പൂച്ച ലോകത്തിന് വലിയൊരു സന്ദേശം നല്‍കിയാണ് പിടഞ്ഞു മരിച്ചത്.
“ അതിക്രമിച്ചു കടക്കരുത്.... അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്....” ഇതായിരുന്നു അവന്റെ അന്ത്യമൊഴി.
ആ വീട്ടിലെ ഭാര്യ സ്‌നേഹം കുറുക്കി ഭര്‍ത്താവിനായ് എടുത്തു വെച്ച പാല്‍പ്പായസമാണ് താന്‍ എടുത്തു കുടിച്ചതെന്നും, മറ്റാരുടേയോ വിധി തന്റെ തലയില്‍ വന്നു വീഴുകയായിരുന്നെന്നുമുള്ള മനുഷ്യ സത്യത്തിന് പൂച്ചകളുടെ ലോകത്ത് ഒരു വിലയുമില്ല.
Thursday, December 25, 2008
Wednesday, December 24, 2008
പുല്‍ക്കൂട്ടില്‍ ജനിച്ചു ( പടം)
യേശുക്കുഞ്ഞ് പുല്‍ക്കൂട്ടിലാണ് ജനിച്ചതെന്ന് ആരോ പറഞ്ഞു കൊടുത്തു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.
ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍മോന്റെയും ക്രിസ്‌തുമസ് ആശംസകള്‍
ബാജി ഓടംവേലി, ബഹറിന്‍
Subscribe to:
Posts (Atom)