Friday, November 16, 2007

ചതിയന്‍ കാമുകന്‍

നാല്‍പ്പത്തി രണ്ടാം നമ്പര്‍ റൂമില്‍ ആദ്യമായാണ് കയറുന്നത്.
"നീ ഇവിടെ എത്തിയതെങ്ങനെയാണ്"
ഒരു തുടക്കത്തിനായ് വെറുതെ ലോഹ്യം ചോദിച്ചതാണ്
"എന്റെ കാമുകന്‍ ചതിച്ചതാണ്"
അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
ഇത് അവള്‍ത്തന്നെ...........
പണം കൊടുത്ത് ഇറങ്ങി ഓടി......
അവള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ?

17 comments:

ബാജി ഓടംവേലി said...

"നീ ഇവിടെ എത്തിയതെങ്ങനെയാണ്"
ഒരു തുടക്കത്തിനായ് വെറുതെ ലോഹ്യം ചോദിച്ചതാണ്

ഏ.ആര്‍. നജീം said...

പിന്നെ, തര്‍‌ക്കമുണ്ടോ തിരിച്ചറിഞ്ഞിട്ടൂണ്ടാവും,
കക്കാന്‍ പഠിച്ചാല്‍ മാത്രം പോരാ നിക്കാനും പഠിക്കണേ...

ബാക്കിയുള്ളവരൊക്കെ വരും മുന്‍പ് ഞാനും ഓടി
:)

ദിലീപ് വിശ്വനാഥ് said...

പിന്നെ ആ ഏരിയയില്‍ പോകരുതു എന്ന് അറിയില്ലേ ബാജി?

ശ്രീ said...

അടി കൊള്ളാതിരുന്നതു കാര്യം!

:)

സുമുഖന്‍ said...

എന്തായാലും ഇറങ്ങി ഓടി.പിന്നെ പണം കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. :-)))

വേണു venu said...

കൊടും ചതി.:)

Murali K Menon said...

സ്ഥിരം പരിപാടിയായിരുന്നു ആ പഹയന്റേത് അല്ലേ? വഞ്ചനയുടെ നഞ്ചു കലക്കിയ കുഞ്ഞി പൊറിഞ്ചുവാണവനെന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കും. :)))

പ്രയാസി said...

അപ്പൊ ഇതു സ്ഥിരം പരിപാടിയാ അല്ലെ..!?
ഹാവൂ..രഷ്കപെട്ടു എന്നു പറയാം..:)

കുഞ്ഞന്‍ said...

കഴിഞ്ഞ തവണത്തെ കാശ് കൊടുക്കാത്തതു കാരണം കൊങ്ങക്കു പിടീച്ചതും..എല്ലാം... അല്‍‌ഷിമേര്‍സ്...

അനുഭവ കുറിപ്പ് നന്നായി...!

simy nazareth said...

നന്നായി ബാജി

ഇറങ്ങി ഓടിയതല്ല, കഥ നന്നായീന്ന് :-)

chithrakaran ചിത്രകാരന്‍ said...

എങ്കിലും തല്‍ക്കാലം രക്ഷപ്പെട്ടുവല്ലോ,
ഇനി മോബൈല്‍ ഫോണ്‍ നംബറു പോലീസ് തപ്പുംബോള്‍ പീഢനക്കേസില്‍ അംഗമാകാന്‍ സാധ്യതകാണുന്നു.

K.P.Sukumaran said...

:)

Sethunath UN said...

രണ്ടും പഷ്ട്. തമ്മില്‍ തിരിച്ചറിയാത്തവണ്ണം കസ്റ്റമേഴ്സ്സും ക്ലയന്റ്സ്സും ആണ‌ല്ലോ.
:)

മന്‍സുര്‍ said...

ബാജിഭായ്‌...

വീണ്ടുമെന്നെ ഓര്‍മിപ്പിക്കല്ലേ ആ കറുത്ത രാത്രികള്‍
ഓഹ്‌...നാല്‍പത്തിരണ്ടാം നമ്പര്‍ റൂം....വെറുതെ കാശ്‌ പോയി കിട്ടി.....
തിറിച്ചറിയാന്‍ സാധ്യത കുറവാണ്‌...അന്ന്‌ ഓര്‍ക്കുന്നില്ലേ നമ്മള്‍ മുഖത്ത്‌ മാസ്‌ക്കിട്ട പോയത്‌.....ഇന്ന്‌ ഓര്‍ക്കുബോല്‍ സമാധാനം......അല്ലെങ്കില്‍ നമ്മുടെ ബ്ലോഗ്ഗ്‌ പൂട്ടി പോയേനെ......

നന്‍മകള്‍ നേരുന്നു

അലി said...

ബില്‍ഡിംഗ് ഏതാ?

ഹരിശ്രീ said...

ഇറങ്ങി ഓടിയത് നന്നായി. അടികൊണ്ടില്ലല്ലോ.(ചുമ്മാ പറഞ്ഞതാണേ.)

തെന്നാലിരാമന്‍‍ said...

കള്ളക്കാമുകാാ.....:-))