Thursday, May 8, 2008

ഉലക്ക - ഉലക്കമാത്രം

ഉലക്ക - ഉലക്കമാത്രം.

വിവാഹത്തിന്, സുഹൃത്തിന്റെ വകയായിരുന്നു ഈ പുതുമയുള്ള സമ്മാനം.

“ഉരല്‍ ഇല്ലാതെ ഉലക്കമാത്രമായിട്ടെന്തിനാ.....,“
“ഇന്നത്തെക്കാലത്ത് ആരാ ഉരലും ഉലക്കയും മറ്റും ഉപയോഗിക്കുന്നത്.“
“ഞങ്ങള്‍ക്ക് ഗ്രൈന്ററുണ്ടല്ലോ....“
“ഇടിക്കുകയും പൊടിക്കുകയുമൊക്കെ ഗ്രൈന്ററിലാകാമല്ലോ !“
“എന്നാലും ഇരിക്കട്ടെ...“

“ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം...” എന്നും പറഞ്ഞ് തോളില്‍ തട്ടി വിവാഹമംഗളങ്ങള്‍ നേരുമ്പോള്‍ വധൂ വരന്മാര്‍ മുഖത്തോടു മുഖം നോക്കി ഊറിച്ചിരിച്ചു.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സമ്മാനമായ് കിട്ടിയ ഉലക്ക ഉപയോഗിക്കാതിരുന്ന് നിറം മങ്ങുകയും അങ്ങിങ്ങ് പൂപ്പല്‍ പിടിക്കുകയും ചെയ്‌തു.

വര്‍‌ഷങ്ങള്‍ പോകവേ ഒരുനാള്‍ തിരിച്ചറീഞ്ഞു, ഉലക്കയ്‌ക്ക് ചിതല്‍ പിടിച്ചിരിക്കുന്നു.

പിന്നെ അതിനെച്ചൊല്ലി വഴക്കായി. വഴക്ക് മൂത്ത് കയ്യാങ്കളിയായി.

ഒരാള്‍ തന്റെ വലിയ ശത്രുവിന്റെ തലയില്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചു.

ഒരാള്‍ വേദന കൊണ്ട് പുളയുമ്പോഴും ഇരുവര്‍ക്കും സംതൃപ്‌തി തോന്നി.

വൈകിയാണെങ്കിലും വിവാഹ സമ്മാനത്തിന് ഉപയോഗമുണ്ടായല്ലോ !

18 comments:

ബാജി ഓടംവേലി said...

“ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം...” എന്നും പറഞ്ഞ് തോളില്‍ തട്ടി വിവാഹമംഗളങ്ങള്‍ നേരുമ്പോള്‍ വധൂ വരന്മാര്‍ മുഖത്തോടു മുഖം നോക്കി ഊറിച്ചിരിച്ചു.

പാമരന്‍ said...

കണ്ടറിഞ്ഞു കൊടുത്തതു തന്നെ... :)

ഹാരിസ് said...

:)

കാപ്പിലാന്‍ said...

ഉരല്‍ എവിടെ ? ഉരല്‍ ഇല്ലാതെ ഉലക്ക മാത്രം എന്തിനു കൊടുത്തു ബാജി .. :)

Unknown said...

ഉലക്ക് സൂക്ഷിച്ചു വച്ചോളു ചിലപ്പോ വല്ലോ റിപ്പറുമ്മാരും ഓടംവേലി വന്നാല്‍ തല്ലി ഓടിക്കാം
ജാഗ്രതെ

സു | Su said...

പാവം ഉലക്ക.

ഞാന്‍ ഇരിങ്ങല്‍ said...

ബാജി..,
കഥയെഴുതാന്‍ താങ്കള്‍ക്ക് അറിയാം. പിന്നെന്തിന് ഇത്തരം പൊട്ട കഥകള്‍ എഴുതുന്നു? ഇതേ കഥ താങ്കള്‍ ഒന്ന് വായിച്ച് നോക്കിയോ...? കഥയിലെ ആശയം മാത്രമല്ല എഴുത്തിലെ പദവിന്യാസവും അവതരണവും ഒക്കെ താങ്കള്‍ കാറ്റില്‍ പറത്തി എന്തെങ്കിലും പറഞ്ഞാല്‍ കഥയാകുമൊ?

ഇതൊരു വല്യ ഉലക്ക അത്രേ ഉള്ളൂ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഒടേ: പിണക്കം തോന്നേണ്ട. നല്ല കഥകളെ അഭിനന്ദിക്കാന്‍ അവസരം തരൂ..

ബാജി ഓടംവേലി said...

ഇതൊരു കഥയല്ല....
വലിയൊരു ഉലക്ക.....
ഉലക്ക മാത്രം......

ഗിരീഷ്‌ എ എസ്‌ said...

കഥ കൊള്ളാം..
ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ കഥ കൊള്ളാം ഉലക്കയുടെ ഉപയോഗവും നന്നായി....ഒരുമ വരാന്‍ ഉലക്ക കൊണ്ടടി കൊള്ളണം അല്ലേ...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇന്നത്തെ തലമുറയിലെ ആര്‍ക്കെങ്കിലുമായിരുന്നു ഈ സമ്മാനം കിട്ടിയിരുന്നതെങ്കില്‍ അടി തൊട്ടടുത്ത ദിവസം തന്നെ തുടങ്ങിയേനേ....

Rare Rose said...

ഉലക്കക്കഥ രസിച്ചൂട്ടാ...ഭാവിയില്‍ ഇങ്ങനെയും ഒരു ഉപയോഗം കൊടുത്തവര്‍ ആലോചിച്ചു കാണുമോ ആവോ.. :-)

വല്യമ്മായി said...

:)

അശ്വതി/Aswathy said...

കഥ കൊള്ളാം.ഉലക്ക കൊണ്ടുള്ള ഉപയോഗങ്ങള്‍...പലവിധം

ലിങ്കോലന്‍ എന്ന തിങ്കോലന്‍ said...

kollaam ! i was reading ur other stroies! its really simple but a carry a lot of messages

Shabeeribm said...

::)

ഗോപക്‌ യു ആര്‍ said...

അപ്പൊള്‍ വീട്ടില്‍ ഇതാണു പണി അല്ലെ?

ഹാരിസ്‌ എടവന said...

ചിന്തിപ്പുക്കുന്ന നര്‍മ്മം
പുതിയ കുറിപ്പുകള്‍ എഴുതുമ്പോള്‍
ഓര്‍മ്മിപ്പികുമല്ലൊ
harise@gmail.com