Saturday, June 14, 2008

ഇടവേളയില്‍ തുടങ്ങിയത്

അവളുടെ അര്‍‌ദ്ധനഗ്‌ന മേനിയൊ മുഖ സൌന്ദര്യമോ ആയിരുന്നില്ല, ആ മുഖത്ത് വിരിഞ്ഞ ആരെയും മയക്കുന്ന ചിരിയായിരുന്നു അവനെയും ആകര്‍ഷിച്ചത്.

അവളില്ലാതൊരു ജീവിതം അസാധ്യമാണെന്ന് അറിയുകയായിരുന്നു.

ആ ചിരി ജീവിതസന്ധ്യകളില്‍ ആശ്വാസമാകുമെന്നു ചിന്തിച്ച്, ഒന്നിച്ച് ജീവിതം തുടങ്ങി.

കൈ പിടിച്ചു നടന്നത് സ്വര്‍‌ഗ്ഗത്തിലൂടെയാണെന്ന് നിനച്ചു.

ആര്‍‌ഭാടങ്ങള്‍ വിലകൊടുത്ത് വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകുന്നത് അറിയുന്നുണ്ടായിരുന്നുവോ ?

കടം വാങ്ങി ചിലവാക്കുമ്പോഴും അവള്‍ കൈയില്‍ മുറികെ പിടിച്ചിട്ടുണ്ടായിരുന്നു.

കാലം ചവച്ചു തുപ്പിയ ചണ്ടി...
കടം കയറി മുടിഞ്ഞവന്‍....
അവളുടെ മുന്‍‌പില്‍ ഫാനില്‍ തൂങ്ങി ആടുമ്പോഴും....

അവള്‍ സ്‌ക്രീനില്‍ ചിരിച്ചുകൊണ്ട് പുതിയ ഇരകള്‍‌ക്ക് വേണ്ടി വല വീശുകയായിരുന്നു.

12 comments:

ബാജി ഓടംവേലി said...

കാലം ചവച്ചു തുപ്പിയ ചണ്ടി...
കടം കയറി മുടിഞ്ഞവന്‍....
അവളുടെ മുന്‍‌പില്‍ ഫാനില്‍ തൂങ്ങി ആടുമ്പോഴും....

അവള്‍ സ്‌ക്രീനില്‍ ചിരിച്ചുകൊണ്ട് പുതിയ ഇരകള്‍‌ക്ക് വേണ്ടി വല വീശുകയായിരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

അപ്പോള്‍ അതാണു കാര്യം..
ഇരകളാണ് പ്രാധാനം
അല്ലേ..
അവളുടെ ചിരിയാണ് പ്രശ്നം അല്ലേ...

:)
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Pongummoodan said...

ബാജിയേട്ടാ,
നന്നായിട്ടുണ്ട്‌.

Anonymous said...

പുതിയ ഇരകള്‍‌

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ദുനിയാവ്‌ ഇങ്ങിനെയാണു.. മയങ്ങിവീണവനു മോചനമില്ല..

ഫസല്‍ ബിനാലി.. said...

ചിരിയാലൊരു വല നെയ്ത്
കാത്തിരിക്കുകയാണ്‍ നിശ്ചലം..
ആശംസകള്‍ ബാജിഭായ്

കുഞ്ഞന്‍ said...

ഇര പിടിക്കുന്നവന്റെ ലക്‍ഷ്യം എങ്ങിനെയും ഇരയെ പിടിയിലാക്കുക എന്നതാണ്.

ബാജി എന്തിനാണ് ഫാനില്‍ തൂങ്ങിയാടുന്നത് ? ചത്തുപോകില്ല ആ ഫാനെങ്ങാനും നിലത്തുവീനാല്‍

Anonymous said...

kunjan,
athu kalakki.

siva // ശിവ said...

തുടക്കം നന്നായി....അവസാനം ഒരു സ്ഥിരം ക്ലൈമാക്സ്...

ഒരു സ്നേഹിതന്‍ said...

അവരുടെ കള്ളചിരികള്‍ മനസ്സിലാകാതിരിക്കാന്‍ മാത്രം
വിഡ്ഡികളാണോ നമ്മള്‍ .....???
അതോ.. ദുര്‍ബല ഹൃദയരോ....???

ഹാരിസ്‌ എടവന said...

കുറച്ചുവാക്കുകളില്‍
ഒരു പാടു പറഞ്ഞൂ.
വായനയല്ല
അനുഭവമാവുകയാണു കുറിപ്പുകള്‍.