Sunday, June 22, 2008

തലയില്ലാത്ത ചിത്രം

ടൌണ്‍ഹാളിലെ ചിത്രപ്രദര്‍ശനം കാണാന്‍ പോകവെ
ഓടയിലൂടെ പാലും തേനും ഒഴുകുന്നത് കണ്ടു
നേതാക്കള്‍ മുഖത്തു നോക്കുകയും
ചിരിക്കുകയും ചെയ്യുന്നു
ഒരു പൊതുതെരഞ്ഞെടുപ്പുകൂടി ആസന്നമായെന്നറിഞ്ഞു

ചിത്രകാരന്‍ ഹാളിന്റെ മൂലയ്‌ക്കിരുന്ന് ചിത്രം വരയ്‌ക്കുന്നു
കൈയും കാലും ശരീരവും വരച്ചു കഴിഞ്ഞു
തല വരച്ചിരുന്നില്ല
പൂര്‍‌ത്തിയാക്കാത്ത ചിത്രം ചുളു വിലയ്‌ക്ക് വാങ്ങി

തലയില്ലാത്ത ചിത്രവും വാങ്ങിപ്പോകുന്ന കഴുതയെ കണ്ട്
ചിലര്‍ മനസ്സിലെന്തോ പറഞ്ഞ് ചിരിച്ചു
അവര്‍ക്ക് അറിയില്ലല്ലോ
ഇത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രമാണെന്ന്

22 comments:

ബാജി ഓടംവേലി said...

തലയില്ലാത്ത ചിത്രവും വാങ്ങിപ്പോകുന്ന കഴുതയെ കണ്ട്
ചിലര്‍ മനസ്സിലെന്തോ പറഞ്ഞ് ചിരിച്ചു

Typist | എഴുത്തുകാരി said...

പ്രധാനമന്ത്രി ആരെന്നറിഞ്ഞിട്ടു തല വരച്ചു ചേര്‍ക്കാനാണോ, അതോ പ്രധാനമന്ത്രിക്കു തലയേ വേണ്ടെന്നാണോ?

ഗോപക്‌ യു ആര്‍ said...

ശരിയല്ല ബാജി...
അവര്‍ക്കൊക്കെ നല്ല
തലയാണു..
.നമുക്കാണു തലയില്ലാത്തത്‌....

Typist | എഴുത്തുകാരി said...

ഓ മറന്നു തേങ്ങ ഉടക്കാന്‍. ഇതാ ഉടച്ചിരിക്കുന്നു.

Unknown said...

കൊള്ളാം ബാജി അല്ല ഇനി ഇപ്പോ പുറത്തിറങ്ങണ്ട (തല ഇന്‍ഷുര്‍ ചെയ്തതാണോ

നാടോടി said...

ചില ഭരണാധികാരികള്‍ക്ക്
തലയില്ലെന്ന സത്യം
പറഞ്ഞിരിക്കുന്നു...

വേണു venu said...

ബാജീ ശരിയല്ല. തല അവര്‍ക്കേ ഒള്ളു. നമുക്കുള്ള തലയും വെട്ടാനുള്ള തല.:)

Shabeeribm said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവരല്ലേ തലയന്മാര്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

തലയുള്ളതും ഇല്ലാത്തതും എല്ലാം കണക്കാ മാഷേ.ചുറ്റിലും ഒരു തലയും ഇരുതലയുമൊക്കെ ഉള്ളപ്പോള്‍ എന്തിനാ സ്വന്തമായി ഒരു തലകൂടെ?ആ ഭാരം കൂടെ എന്തിനാ വെറുതെ...
ഭാവന സൂസൂസൂപ്പര്‍..........

ശ്രീ said...

:)

രസികന്‍ said...

ബാജീ ഭാവന കലക്കി
അല്ലേലും ഉപയോകമില്ലാത്ത സാധനങ്ങള്‍ കൊണ്ട് നടക്കാതിരിക്കലാണു നല്ലത് ( ചിത്രത്തിലെങ്കിലും അത് ഇല്ലാതിരിക്കട്ടെ)

കുഞ്ഞന്‍ said...

ഭാവിയിലെ പ്രധാന മന്ത്രിയാണ് ബാജി.. പക്ഷെ സജ്ജീവ് ഭായ് തലവരച്ചിട്ടുണ്ടല്ലൊ..?

ബാജി.. നന്നായിട്ടുണ്ട്.

Rare Rose said...

കൊള്ളാല്ലോ......വെറുതെ ഒരു ഭൂഷണം മാത്രമായി തല കൊണ്ടു നടക്കുന്നവര്‍ക്കൊരു കൊട്ട്.......:)

Ranjith chemmad / ചെമ്മാടൻ said...

തലചേറ്ത്ത് വായിക്കാന്‍ പോലും സമയമില്ലാത്തവറ്
പാവം പൊതുജനമെന്ന കഴുത.
ഇഷ്ടായീ.....

ചിതല്‍ said...

ഓടയിലൂടെ പാലും തേനും ഒഴുകുന്നത് കണ്ടു
നേതാക്കള്‍ മുഖത്തു നോക്കുകയും
ചിരിക്കുകയും ചെയ്യുന്നു
::::::)
ഒരു പൊതുതെരഞ്ഞെടുപ്പുകൂടി ആസന്നമായെന്നറിഞ്ഞു

ആ തല കൊണ്ട് മൂപ്പര്‍ വിറളി പിടിച്ചിരിക്കുകായാണത്രേ... ജൂലായില്‍ ബുഷിനെ കാണുമ്പോള്‍ എന്ത് പറയണമെന്നാലേചിച്ച്..

ശ്രീലാല്‍ said...

മനസ്സിലായി...മനസ്സിലായി.. വീട്ടിലെത്തിയിട്ട് സ്വന്തം തല വരച്ചുചേര്‍ക്കാനല്ലെ..? ;)

siva // ശിവ said...

ആ വരികളിലെ നര്‍മ്മം ഇഷ്ടമായി.

NB: എന്തിനാ ആ ചിത്രം വാങ്ങിയത്.

സസ്നേഹം,

ശിവ.

Areekkodan | അരീക്കോടന്‍ said...

ഇഷ്ടമായി.

യാത്രിക / യാത്രികന്‍ said...

ആ വരികളിലെ നര്‍മ്മം ഇഷ്ടമായി.

അശോക് കർത്താ said...

ഇതുവഴി ആദ്യമാ. ഇഷ്ടപ്പെട്ടു.

ഹരിശ്രീ said...

:)