രാവിലെ ജോലിയ്ക്കായ് പോകാന്‍ ഇറങ്ങുമ്പോള്‍ ദുശ്ശകുനങ്ങളൊന്നും കാണാന്‍ ഇടയാകരുതേയെന്ന് ഉണരുമ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാറുണ്ട്.
നാട്ടിലായിരുന്നെങ്കില്‍ ദുശ്ശകുനം കണ്ടാല്‍ അന്ന് ജോലിയ്ക്ക് പോകേണ്ടെന്ന് വെയ്ക്കാം, ഇവിടെ ഈ ഗള്‍ഫില്‍ അതു പറ്റില്ലല്ലോ? ഇവിടെ ആര്‍ക്കാ ശകുനത്തിലൊക്കെ വിശ്വസിക്കാന്‍ സമയം കിട്ടുക !
ആഴ്ചയില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ ദുശ്ശകുനങ്ങള് വന്ന് വഴി മുടക്കി ജോലിയ്ക്ക് പോകാതിരുന്നത് ഇന്ന് ഓര്‍മ്മമാത്രം.
ഇന്ന് പതിവ് പ്രാര്‍ത്ഥനയോടെ വഴിയിലോട്ട് ഇറങ്ങിയപ്പോള്‍ കണി കണ്ടത് ഒരു പട്ടി വാലും താത്തിട്ട് വിനീതനായി നില്ക്കുന്ന കാഴ്ചയാണ്. ഗള്‍ഫു നാട്ടിലെ പട്ടി അറബിയായാലും വിദേശിയായാലും പട്ടിയാണ്. അതും പെണ്‍പട്ടിയെ കണി കാണുന്നത് ദുശ്ശകുനമാണെന്ന് ഉറപ്പ്. ഇന്ന് തന്നെ തേടി ഏതോ അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസ്സ് മന്ത്രിച്ചു.
ദുശ്ശകുനമാണെന്നും വിചാരിച്ച് ജോലിയ്ക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ ! എന്തു വന്നാലും അനുഭവിക്കുകയെന്നുറച്ച് ജോലിക്കു പോയി.
ഓഫീസിലെത്താന്‍ പതിവു പോലെ ഇന്നും അല്പം വൈകി. ക്യാബിനു മുന്പില് മാനേജര്‍ എനിക്കുള്ള കത്തുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
കത്തു വായിച്ചു നോക്കേണ്ട കാര്യമില്ല. അതിന്റെ ഉള്ളടക്കം ഊഹിക്കാനാവും, തന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള കത്താകും.
“അല്ലെങ്കിലും നിങ്ങളോടുകൂടെ ജോലിചെയ്യുന്ന എന്നെ വേണം പറയാന്‍“
കത്തും വാങ്ങി ഓഫീസിന്റെ പടികളിറങ്ങി.
വാലും താഴ്ത്തിയിട്ട് നില്ക്കുന്ന പെണ്‍പട്ടിയെ കണി കണ്ടപ്പോഴേ വിചാരിച്ചതാണ് എന്തോ അപകടം പതിയിരിക്കുന്നുണെന്ന്. എന്തായാലും ജീവഹാനിയൊന്നും സംഭവിച്ചില്ലല്ലോ !
താമസിക്കാതെ ശകുനത്തില്‍ വിശ്വാസമുള്ളവരുടെ നാട്ടിലേക്ക് തിരികെ പറക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ സന്തോഷത്തിന് ചിറകു മുളച്ചിരുന്നു.
പിന്നാമ്പുറം
മാനേജര്‍ നല്കിയ കത്തില്‍ പ്രൊമോഷന് ഓര്‍ഡറായിരുന്നു. ആ കത്തും വാങ്ങി ദേഷ്യപ്പെട്ട് പിറുപിറുത്തു കൊണ്ട് പടികളിറങ്ങി പോകുന്നതു കണ്ട മാനേജര്‍ പിന്നീട് അവനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.
Monday, September 29, 2008
Subscribe to:
Post Comments (Atom)
9 comments:
രാവിലെ ജോലിയ്ക്കായ് പോകാന്‍ ഇറങ്ങുമ്പോള്‍ ദുശ്ശകുനങ്ങളൊന്നും കാണാന്‍ ഇടയാകരുതേയെന്ന് ഉണരുമ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാറുണ്ട്.
100%<:>
പിന്നാമ്പുറം ചിരിപ്പിച്ചു
ജോലിയില്‍നിന്ന് പിരിച്ച് വിട്ടുകൊണ്ടുള്ള കത്ത്കാത്തുനിക്കുന്നവനെ കണികണ്ട പട്ടിക്കെന്ത് സംഭവിച്ചു എന്നാരും ചോദിച്ചില്ല... പട്ടിക്കില്ലായിരിക്കുമോ ശകുനത്തില്‍ വിശ്വാസം?
ശ്രീ പറഞ്ഞതു പോലെ പിന്നാമ്പുറം വരികള്‍ തെന്നെയാണ് ഹൈലൈറ്റ്സ്.
അത് കൊള്ളാലോ..അപ്പൊ,പെണ്പട്ടി ശരിക്കും ചതിച്ചു !!
പട്ടീനെ കുറ്റം പറഞ്ഞാല്‍ ഇങ്ങിനിരിയ്ക്കും
പിന്നാമ്പുറം ചിരിപ്പിച്ചു
മൈക്ക് ഒരു വീക്നെസ്സ് ആണല്ലേ? സാരമില്ല.
നിരാശ നിറഞ്ഞ മനസാണ് ശകുനപിഴകളെ
കണ്ടെത്തുന്നതും പഴിക്കുന്നതും.
അടിക്കടി നല്ലതു സംഭവിക്കുമ്പോള്‍, ഇതേ ശകുനപിഴകള് ഉണ്ടാകുമെങ്കിലും കാണാന്‍
കണ്ണുകള്‍ക്കും മനസിനും കഴിയില്ല
നന്നായി, ഇത്
Post a Comment