Thursday, December 25, 2008

മനുഷ്യ സത്യം

ജന്നല്‍ ചാടുകയും ഭക്ഷണം കഴിയ്‌‌ക്കുകയും തന്റെ അവകാശമാണെന്ന് കണ്ടന്‍ പൂച്ച വിശ്വസിച്ചിരുന്നു. അതിക്രമിച്ചു കടക്കലും അപഹരിക്കലും എന്നും വെറുക്കപ്പെട്ടവരുടെ വാക്കുകളാണ്. താന്‍ ആര്‍‌ക്കൊക്കെയോ പ്രിയപ്പെട്ടവനാണ്.

അടച്ചുവെച്ചിരുന്ന പാല്‍പ്പായസം തട്ടി മറിച്ച് നക്കിക്കുടിക്കുമ്പോള്‍ അന്യന്റെ മുതല്‍ അപഹരിക്കുകയാണെന്ന വിചാരമൊന്നും അവനില്ലായിരുന്നു. ഇത്ര രുചിയുള്ള പാല്‍പ്പായസം ജീവിതത്തില്‍ കുടിച്ചിട്ടില്ല. ആര്‍‌ത്തിയോടെ മുഴുവന്‍ ആസ്വദിച്ച് കുടിച്ചു.

പാല്‍‌പ്പായസം കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൈ കാലുകള്‍ കുഴഞ്ഞ് മുറിയുടെ മൂലയില്‍ വീണപ്പോള്‍ കണ്ടന്‍ പൂച്ച വിധിയില്‍ വിശ്വസിച്ചു. പല നാള്‍ കട്ടാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് പഠിച്ചു.

പാല്‍‌പ്പായസത്തില്‍ വിഷം ചേര്‍ത്ത് തന്നെ കൊന്നവരെയൊന്നും കണ്ടന്‍ പൂച്ച ശപിച്ചില്ല. ഈ മരണം തന്റെ തെറ്റുകളുടെ ശിക്ഷയാണെന്ന് സ്വയം വിചാരിച്ചു.

കണ്ടന്‍ പൂച്ച ലോകത്തിന് വലിയൊരു സന്ദേശം നല്‍കിയാണ് പിടഞ്ഞു മരിച്ചത്.
“ അതിക്രമിച്ചു കടക്കരുത്.... അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്....” ഇതായിരുന്നു അവന്റെ അന്ത്യമൊഴി.

ആ വീട്ടിലെ ഭാര്യ സ്‌നേഹം കുറുക്കി ഭര്‍‌ത്താവിനായ് എടുത്തു വെച്ച പാല്‍‌പ്പായസമാണ് താന്‍ എടുത്തു കുടിച്ചതെന്നും, മറ്റാരുടേയോ വിധി തന്റെ തലയില്‍ വന്നു വീഴുകയായിരുന്നെന്നുമുള്ള മനുഷ്യ സത്യത്തിന് പൂച്ചകളുടെ ലോകത്ത് ഒരു വിലയുമില്ല.

27 comments:

ബാജി ഓടംവേലി said...

മറ്റാരുടേയോ വിധി തന്റെ തലയില്‍ വന്നു വീഴുകയായിരുന്നെന്നുമുള്ള മനുഷ്യ സത്യത്തിന് പൂച്ചകളുടെ ലോകത്ത് ഒരു വിലയുമില്ല.

പാറുക്കുട്ടി said...

കഥയിലെ പൊരുള്‍ ഇഷ്ടപ്പെട്ടു.

smitha adharsh said...

അയ്യോ..!!
ആരാ ആ ഭയങ്കരി ??

Anonymous said...

koLLaloooooooo
:) :)
:) :)

ഇ.എ.സജിം തട്ടത്തുമല said...

താങ്കൾ ഒരു ക്രിസ്തുമസ് ആശംസ അയച്ചതിനാൽ ഈ ബ്ലോഗ് പരിചയപ്പെടുവാൻ കഴിഞ്ഞു. സന്തോഷം.തുടർന്നും കണ്ടുമുട്ടാം.

ദീപക് രാജ്|Deepak Raj said...

പൂച്ച ചത്തതില്‍ അല്ലെനിക്ക് ദുഃഖം
അവന്‍ പല്ലും കിരിച്ചങ്ങ് ചത്തു

siva // ശിവ said...

ഹോ! പാവം.....

amantowalkwith@gmail.com said...

wishing a great season of festivity and a great year to come..

kadha ishtapettu..ashamsakal

Anonymous said...

ക്രിസ്തൂമസ്സ്,ന്യൂഇയര്‍ ആശംസകള്‍..

Murali K Menon said...

oravasaram nashtappetuththiya poochchaye aa bhaarya praakaathe enthu cheyyum bhaaji...

koLLaam.

Unknown said...

അടച്ചുവെച്ചിരുന്ന പാല്‍പ്പായസം തട്ടി മറിച്ച് നക്കിക്കുടിക്കുമ്പോള്‍ അന്യന്റെ മുതല്‍ അപഹരിക്കുകയാണെന്ന വിചാരമൊന്നും അവനില്ലായിരുന്നു............

തള്ളേ പുലി.. അല്ല പൂച്ച. :)

ഹരീഷ് തൊടുപുഴ said...

അതെ, കഥയിലെ പൊരുള്‍ മനസ്സിലായപ്പോള്‍ ഒരു നിമിഷം മൂകനായി...

ആശംസകള്‍...

സുമയ്യ said...

ഓടംവേലി മാഷേ..,
ഇത്രേയ്ക്ക് വേണ്ടിയിരുന്നില്ല കേട്ടോ..

Lathika subhash said...

സ്‌നേഹം കുറുക്കി ഭര്‍‌ത്താവിനായ് എടുത്തു വെച്ച പാല്‍‌പ്പായസം!
ഈശ്വരാ.................

മാണിക്യം said...

പൂച്ചയേകൊണ്ടും ഉപകാരമുണ്ടായി ..
ഒരു വട്ടം പൂച്ചയുടെ ജീവന്‍
കാലനു പകരം നല്‍കി
ഒരു തവണ കൂടി പിടിച്ച് നിന്നു അയാള്‍....

വിനുവേട്ടന്‍ said...

കുറച്ച്‌ കടന്ന കൈ ആയിപ്പോയിട്ടോ ബാജീ ... ആലോചിച്ചിട്ട്‌ ഇപ്പോഴും ദേഹം വിറച്ചിട്ട്‌ വയ്യ... ഹി ഹി ഹി ...
http://thrissurviseshangal.blogspot.com/

Anonymous said...

അതെ, കഥയിലെ പൊരുള്‍ മനസ്സിലായപ്പോള്‍ ഒരു നിമിഷം മൂകനായി...

ആശംസകള്‍...

Anonymous said...

കാ‍ന്തനു വെച്ചത് കണ്ടനു കൊണ്ടു...!
(കെ.കെ.എസ്)

Typist | എഴുത്തുകാരി said...

പാവം പൂച്ച, അതോ ഭര്‍ത്താവോ?

ബാജി ഓടംവേലി said...

എല്ലാവര്‍ക്കും നന്ദി നന്ദി....

വിജയലക്ഷ്മി said...

kathayle ulladakkum ishttappettu..puthuvalsaraashamsakal!!

ഗുപ്തന്‍ said...

ഗു. പാ. പാല്പായസം കുടിക്കുന്നതിനു മുന്‍പ് പൂച്ചക്ക് കൊടുത്തു പരീക്ഷിക്കുക :)

പുതുവത്സരാശംസകള്‍

poor-me/പാവം-ഞാന്‍ said...

പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.
with love
http://manjalyneeyam.blogspot.com

shajkumar said...

മറ്റൊരു വല്യകുളത്തു കാരണ്റ്റെ ആശംസകള്‍.

രഞ്ജിത് വിശ്വം I ranji said...

Nice.. Story.. I am in Manama...

മുസാഫിര്‍ said...

ജീവിത ബന്ധങ്ങളൊക്കെ ഈയിടെയായി ലേശം കടുത്ത ചായത്തിലാണല്ലോ ചിത്രീകരണം ബാജി ഭായ് ! കൊള്ളാം .ഇഷ്ടമായി.

Shaivyam...being nostalgic said...

അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുതെന്ന സന്ദേശം! ചുരുക്കി പറഞ്ഞിരിക്കുന്നു. പിന്നെ വല്ലാത്ത ഒരു ക്രൂരമായ സത്യം കൂടി താങ്കള്‍ പറഞ്ഞിരിക്കുന്നു. (എന്‍റെ ബ്ലോഗ്ഗില്‍ 'ഗുരുവായൂരപ്പനും സ്വര്‍ണ്ണ മാലയും' എന്ന ഒരു ചെറു കഥയുണ്ട്. ഇതേ സന്ദേശം എന്‍റെ അമ്മമ്മ പറഞ്ഞു കേട്ടത്.)
നന്നായിരിക്കുന്നു സുഹൃത്തേ! ഇനിയും പ്രതീക്ഷിക്കട്ടെ.