Saturday, September 22, 2007

മലയാളം അറിയാം

രണ്ടു മാസം ജീവിക്കാനായി

രണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിമാനത്തില്‍ കയറിയത്
ഒരു പാവം എലിയാണ്.

തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്നും ഇറങ്ങിയത്
കൂളിംഗ് ഗ്ലാസ്സു വെച്ച
കുടവയറും കഷണ്ടിയുമുള്ള
ഒരു പുലിയാണ്.


അവധി ദിവസം

ദീപുവിന് എന്നാണ് ഒരു അവധി കിട്ടുക
നാട്ടിലായിരുന്നെങ്കില്‍ ജോലി ചെയ്യേണ്ടായിരുന്നു
ചെയ്‌താലും
ബന്ദും, ഹര്‍ത്താലും മറ്റ് അവധി ദിവസങ്ങളും കഴിഞ്ഞാല്‍
വളരെക്കുറച്ചു ദിവസങ്ങള്‍ - ഒരു റ്റൈം പാസ്.

ഇവിടെ വിമാനം ഇറങ്ങിയ അന്നു മുതല്‍
തിരിച്ചു കയറുന്നതുവരെ
വെള്ളിയാഴ്‌ച ഉള്‍‌പ്പെടെ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും
പന്ത്രണ്ടു മണിക്കൂര്‍ ജോലി.

ദൈവമേ ഒരു ദിവസം അവധി കിട്ടിയിരുന്നെങ്കില്‍ ...........
ദീപു എന്നും ആഗ്രഹിക്കാറുണ്ട്, പ്രാര്‍‌ത്ഥിക്കാറുണ്ട് !
അവസാനം ദീപുവിനും മറ്റുള്ളവര്‍ക്കും
ഒരു ദിവസം അവധി കിട്ടി
എല്ലാവരും സന്തോഷിച്ചു.
ഫാക്‌ടറിയുടെ നോട്ടീസ് ബോര്‍ഡില്‍ എല്ലാവരും വായിച്ചു
“ ഇന്ന് ഫാക്‌ടറി അവധിയായിരിക്കും, ദീപുവിന്റെ അകാല നിര്യാണത്തില്‍ മാനേജ്‌മെന്റ് അനുശോചിക്കുന്നു“

മലയാളി സൂപ്പര്‍‌വൈസറുടെ ആക്രോശം കേട്ടപ്പോള്‍ എല്ലാവരുടേയും സന്തോഷം എങ്ങോ പോയിമറഞ്ഞു.
“ ഒരുത്തനും ചിരിക്കേണ്ട, ഇനിയും ഇങ്ങനെയുള്ള ദിവസങ്ങളിലും ആര്‍ക്കും അവധിയുണ്ടായിരിക്കുന്നതല്ല”



നക്ഷത്രഫലം

വെറുതെ നക്ഷത്രഫലം നോക്കി
മേടക്കൂറ് : അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പതിനഞ്ചു നാഴിക.

ഞാനും അതില്‍‌പ്പെടും – ശ്രദ്ധയോടെ വായിച്ചു തുടങ്ങി

“ ശാരീരിക ക്ലേശങ്ങളും ധനദുര്‍വ്യയവും ഉണ്ടാകുമെങ്കിലും ആഡംബര വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയം...”
നാട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍

“ മോനെ രണ്ടു ദിവസം കൂടി നേരത്തെ വരിക, നല്ലൊരു ശുഭമുഹൂര്‍‌ത്തം ഉണ്ട്, നിനക്കായ് ഞങ്ങളൊരു പെണ്ണുനെ കണ്ട് വാക്കു കൊടുത്തു”



മലയാളം അറിയാം

ഗാര്‍ഡനില്‍ നടക്കാന്‍ പോയപ്പോളാണ് മലയാളം അറിയാവുന്ന അറബിയെ പരിചയപ്പെട്ടത്‌.
“മലബാറി അച്ചാ ഹെ” (മലയാളികള്‍ നല്ലവരാണ് )
“മലബാറി അച്ചാ കാം കര്‍ത്താ ഹെ” (മലയാളികള്‍ ‘നല്ലപണിയാ‘ ചെയ്യുന്നത് )

“സാര്‍ യെ ഹിന്ദി ഹൈ – മലയാളം ദൂസരാ ഹൈ “ ( സാര്‍ ഇത് ഹിന്ദിയാണ് – മലയാളം വേറെയാണ്)

സുനോ മേരാ മലയാളം ( എന്റെ മലയാളം കേള്‍ക്കൂ )
“ എടാ പു........... , എടാ.........., എടാ ..............“
( അറബി പറഞ്ഞത് പച്ച മലയാളം ആയതിനാല്‍ ഇവിടെച്ചേര്‍ക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു )
അറബിക്ക് തന്നെ മലയാളം പഠിപ്പിച്ച കേരളക്കാരെപ്പറ്റി നല്ല മതിപ്പാണ് .

19 comments:

ശ്രീ said...

ബാജി ഭായ്...

എല്ലാം നന്നായിരിക്കുന്നു.

പാവം അറബി! അവസാനം അയാള്‍‌ക്കിട്ടും പണി കൊടുത്തു, അല്ലേ?

ബാജി ഓടംവേലി said...

“മലബാറി അച്ചാ ഹെ” (മലയാളികള്‍ നല്ലവരാണ് )
“മലബാറി അച്ചാ കാം കര്‍ത്താ ഹെ” (മലയാളികള്‍ ‘നല്ലപണിയാ‘ ചെയ്യുന്നത് )

“സാര്‍ യെ ഹിന്ദി ഹൈ – മലയാളം ദൂസരാ ഹൈ “ ( സാര്‍ ഇത് ഹിന്ദിയാണ് – മലയാളം വേറെയാണ്)

യാത്രിക / യാത്രികന്‍ said...

ബാജി,
കലക്കീട്ടുണ്ട്
“അറബി പറഞ്ഞത് പച്ച മലയാളം ആയതിനാല്‍ ഇവിടെച്ചേര്‍ക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു“
നന്നായി

കുഞ്ഞന്‍ said...

ഒരു പെണ്ണിന്റെ നക്ഷത്ര ഫലത്തിലും ഉണ്ടായിരുന്നു, ജീവിതകാലം മുഴുവന്‍ മാറാവ്യാധി ചുമക്കേണ്ടി വരുമെന്ന്..

സഹയാത്രികന്‍ said...

ഹ...ഹ... ഹ... മാഷേ രസിച്ചു
:)

ഏ.ആര്‍. നജീം said...

പുതിയതായി പഠിക്കുന്ന ഏതു ഭാഷയിലെയും ............ വാക്കുകള്‍ ആയിരിക്കും എന്ന് കേട്ടിട്ടുള്ളത് എത്രസത്യം.

ഏ.ആര്‍. നജീം said...

പുതിയതായി പഠിക്കുന്ന ഏതു ഭാഷയിലെയും ............ വാക്കുകള്‍ ആയിരിക്കും എന്ന് കേട്ടിട്ടുള്ളത് എത്രസത്യം.

ഹരിശ്രീ said...

മാഷേ,

എല്ലാം നന്നായിട്ടുണ്ട്

അവധി ദിവസ്സം ഹ്രദയ സ്പര്‍ശ്ശിയായി...
മലയാളം അറിയാം കൊള്ളാം...

പഥികന്‍ said...

അസ്സലായിട്ടുണ്ട്‌....

സജീവ് കടവനാട് said...

ചെറിയ കുറിപ്പുകളിലൂടെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു. കുഞ്ഞന്റെ കമന്റും ഷ്ടായി.

കുറുമാന്‍ said...

ചെറിയതെങ്കിലും ആസ്വദിച്ച് വായിച്ചു.

Sherlock said...

ബാജിയേട്ടാ, രസകരമായിരിക്കുന്നു

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ബാജി ഭായ്‌

എല്ലാം വളരെ മികവ്‌ പുലര്‍ത്തുന്നു.
അറബിയുടെ കഥ ഒരു സത്യം മാത്രം

എന്‍റെ സ്നേഹിതനോട്‌ ഒരു അറബി മൂക്ക്‌ മാഫി എന്ന്‌ പറഞാപ്പോല്‍ എന്‍റെ സുഹുര്‍ത്ത്‌ പെട്ടെന്ന്‌ മൂക്കില്‍ പിടിച്‌ സദീഖ് മൂക്ക്‌ ഫീ എന്ന്‌ പറഞാത്‌ ഓര്‍മ്മ വന്നു...

Unknown said...

കലക്കീട്ടോ.കല്യാണത്തെ കുറിച്ചുള്ള അഭിപ്രായം

Mr. K# said...

പാവം അറബി

അപ്പു ആദ്യാക്ഷരി said...

ബാജീ .. വളരെ സത്യമായകാര്യമാണ് അറബിമലയാളത്തെപ്പറ്റി പറഞ്ഞത്. ഇത് സൌദിയില്‍ വച്ച് ഞാനും കേട്ടിട്ടുണ്ട്. തീര്‍ച്ചയായും ഏതോ മലയാളികള്‍ ഈ അറബികളെ മനഃപ്പൂര്‍വ്വ ഈ തെറികള്‍ പഠിപ്പിച്ചതു തന്നെയാണ്.

നല്ല കുറിപ്പുകള്‍

Typist | എഴുത്തുകാരി said...

‘നക്ഷത്രഫല’ മാണെനിക്കിഷ്ടപ്പെട്ടതു്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മലയാളിന്ന് പറഞ്ഞാല്‍ അറബിയ്ക്ക് മലബാറി മാത്രമാണോ?

ഗുപ്തന്‍ said...

ആ നക്ഷത്രഫലം കൊള്ളാം.. ഹഹഹ