കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായ് ‘പാസ്സിങ്ങ് ദി പാഴ്സല്‍‘ കളിക്കുന്നത്.
നല്ല രസമുള്ള കളിയാണ്.
മനോഹരമായി പൊതിഞ്ഞു കെട്ടിയ ഒരു സമ്മാനം കളിയില്‍ പങ്കെടുക്കുന്നവര്‍കൈമാറിക്കൊണ്ടിരിക്കും. സമ്മാനപ്പൊതി ഒരു കൈയില്‍നിന്ന് മറ്റൊരു കൈയിലേക്ക് കൈമാറുന്നതിനിടയില്‍ മറഞ്ഞു നിന്നൊരാള്‍ മണിയടിക്കും. അണിയടി ശബ്ദം കേള്‍ക്കുമ്പോള്‍ സമ്മാനപ്പൊതി ആരുടെ കൈയിലാണോ ഇരിക്കുന്നത് അവര്‍ പുറത്താകും. അവസാനം വരെ പുറത്താകാതെ നില്ക്കുന്ന ആളിന് സമ്മാനപൊതി കിട്ടും.
കളിക്കളത്തില്‍ഞങ്ങള്‍ പത്തു പന്ത്രണ്ടു പേരുണ്ടായിരുന്നു.
ഞാന്‍ ആദ്യമേ പുറത്തായി. സമ്മാനപ്പൊതി എന്റെ കൈയിലിരിക്കുമ്പോള്‍നിര്‍ഭാഗ്യവശാല്‍ മണിയടി ശബ്ദം മുഴങ്ങി. ഞാന്‍ നാണത്തോടെ പിന്‍വാങ്ങി.
മണിയടിശബ്ദം കേട്ടപ്പോള്‍ ആരുടെയൊക്ക കൈയിലാണോ സമ്മാനപ്പൊതിയിരുന്നത് അവരൊക്കെ പുറത്തായി.
അവസാനം അവശേഷിച്ചത് ഔസേപ്പാണ്.
അങ്ങനെയാണ് ഞങ്ങളുടെ കൂടെ പഠിച്ച മോളിക്കുട്ടി എന്ന സുന്ദരി (സമ്മാനപ്പൊതി) ഔസേപ്പിന്റെ സ്വന്തമായത്.
Wednesday, April 23, 2008
Subscribe to:
Post Comments (Atom)
7 comments:
ഞാന്‍ ആദ്യമേ പുറത്തായി. സമ്മാനപ്പൊതി എന്റെ കൈയിലിരിക്കുമ്പോള്‍നിര്‍ഭാഗ്യവശാല്‍ മണിയടി ശബ്ദം മുഴങ്ങി.ഞാന്‍ നാണത്തോടെ പിന്‍വാങ്ങി.
അതു കൊള്ളാമല്ലോ ബാജീ..!
super :)
നന്നായി...
ഞാന്‍ ആദ്യമേ പുറത്തായി....
അതു നന്നായി...
ഹ ഹ ഹ മോളിക്കുട്ടിയെ ആണോ പാഴ്സല്‍ ആക്കിയത്.നല്ല തമാശ
ഈ കളി ഞങ്ങള്‍ ഇപ്പോഴും കളിക്കുന്നു..ഓഫീസില്‍ ഓണാഘോഷം നടക്കുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും വേണ്ടി മത്സരം നടത്താറുണ്ട്..ഈ കഴിഞ്ഞ ഓണത്തിനു പുരുഷന്മാരുടെ ഇടയിലെ മത്സരത്തില്‍ സമ്മാനപ്പൊതി
കൈയ്യില്‍ വരാതിരിക്കാന്‍ ഓരോരുത്തരും അതു സ്പീഡില്‍ പാസ്സ് ചെയ്തതും അവസാനം അതു താഴെ വീണു പൊട്ടിയതും ഓര്‍ക്കുന്നു..നല്ലൊരു ഡിന്നര്‍ സെറ്റ് ആയിരുന്നു അന്നത്തെ സമ്മാനപ്പൊതി..
ഈ ഓര്‍മപ്പെടുത്തല്‍ നന്നായി..
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്കാ... :)
Post a Comment