Thursday, August 16, 2007

ബഹറിന്‍ മലയാളം ബൂലോക കൂട്ടായ്‌മ

ബഹറിന്‍ മലയാളം ബൂലോക കൂട്ടയ്‌മയുടെ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമ സൌത്ത്‌ പാര്‍ക്ക്‌ ഹാളില്‍ നടക്കുന്നു.

ഈ മീറ്റിംഗില്‍ അവതരിപ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ ബൂലോകരുടെ നിര്‍ദ്ദേശങ്ങള്‍ക്കായ് അവതരിപ്പിക്കുന്നു.

1. ബ്ലോഗ്ഗ്‌ ജനകീയ മാക്കുവാന്‍ വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍
ഇന്നും ബ്ലോഗ്ഗിനേപ്പറ്റി പ്രത്യേകിച്ച്‌ മലയാളം ബ്ലോഗ്ഗുകളേപ്പറ്റി വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി, ബ്ലോഗ്ഗിന്റെ സാധ്യതകള്‍ എല്ലാവരിലും എത്തിക്കുക.

2. എന്റെ മലയാളം
മാതൃഭാഷയെ കൂടുതല്‍ അറിയുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. വിദേശങ്ങളില്‍ വളരുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ വേണ്ടി മലയാളം ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

3. മലയാളം റ്റൈപ്പിങ്ങില്‍ പരിശീലനം
കമ്പ്യൂട്ടറില്‍ മലയാളം റ്റൈപ്പിങ്ങിനാവശ്യമായ ഫോണ്ടുകളും സോഫ്‌റ്റുവയറുകളും എത്തിച്ചു കൊടുക്കുക. ഇവ നവീകരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.

4. ബ്ലോഗ്ഗിങ്ങില്‍ പരിശീലനം
മറ്റു മാധ്യമങ്ങില്‍ എഴുതുന്നവരും പുതിയതായി എഴുതാന്‍ താത്‌പര്യം ഉള്ളവര്‍ക്കും. ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെ പരിചയപ്പെടുത്തുകയ്യും ബ്ലോഗ്ഗിങ്ങില്‍ പരിശീലനം നല്‍കുകയും ചെയ്യുക. ബഹറിനില്‍ നൂറ്‌ സജ്ജീവ ബ്ലോഗ്ഗര്‍മാരെ വാര്‍‌ത്തെടുക്കുക.

5. ഇ-വായനാ ടിം രൂപീകരണം
മലയാളം വായനയില്‍ താത്‌പര്യം ഉള്ളവര്‍ക്ക്‌ ഇ-വായന പരിചയപ്പെടുത്തുക. ബഹറിനില്‍ ഇ-വായനക്കാരായ 1000 പേരുടെ ടിം രൂപീകരിക്കുക.

6. ബ്ലോഗ്ഗുകള്‍ പുസ്‌തക രൂപത്തില്‍
കമ്പ്യൂട്ടര്‍ / ഇന്റര്‍‌നെറ്റ്‌ സംവിധാനം ലഭ്യമല്ലാത്തവര്‍ക്ക്‌ വായിക്കുവാനായി
ബ്ലോഗ്ഗില്‍ വരുന്ന കലാമൂല്യമുള്ള സൃഷ്‌ടികള്‍ ആദ്യ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ പ്രിന്റ്‌ എടുത്തു വായനക്കായ് ലഭ്യമാക്കുകയും പിന്നീട്‌ അത്‌ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക

7. പ്രതിമാസ കൂടിവരവുകള്‍
കുറഞ്ഞത്‌ മാസത്തില്‍ ഒരു തവണയെങ്കിലും ഒന്നിച്ചു കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും. പുതിയ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യുക. കൂടിവരവുകള്‍ പരസ്‌പരം പരിചയപ്പെടുന്നതിനും സ്‌നേഹിക്കുന്നതിനും കരുതുന്നതിനുമായി പ്രയോജനപ്പെടുത്തുക.

8. കേരളാ സംഘടനകള്‍ക്ക്‌ ബ്ലോഗ്ഗ്‌ സപ്പോര്‍‌ട്ട്‌ നല്‍കുക
വിവിധ കേരളാ സംഘടനകള്‍ക്ക്‌ ബ്ലോഗ്ഗ്‌ ആരംഭിക്കുവാനും, ബ്ലോഗ്ഗിലൂടെ ആശയവിനിമയം നടത്തുവാനുമുള്ള സഹകരണം നല്‍കുക. ( ബഹറിനില്‍ പ്രേരണ – ബഹറിന്‍ എന്ന സംഘടന ബ്ലോഗ്ഗില്‍ സജ്ജീവമാണ് )

9. തൊഴില്‍ സഹായ പദ്ധതികള്‍
തൊഴില്‍ ദായകരേയും തൊഴില്‍ അന്വോക്ഷകരേയും സഹായിക്കുക. ബഹറിനിലുള്ള തൊഴില്‍ അവസരങ്ങള്‍ ബൂലോകരെ അറിയിക്കുകയും ബൂലോക തൊഴില്‍ അന്യോക്ഷകരെ സഹായിക്കുകയും ചെയ്യുക.

10.വിവിധ സഹായ പദ്ധതികള്‍
വിദേശത്തു നാട്ടിലുമായി വിവിധ ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കുക. വിവിധ സഹായ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുക


ഇതു വായിക്കുന്നവര്‍ ഒരു കമന്റിട്ടാല്‍ വളരെ സന്തോഷം.
നിങ്ങളുടെ നിര്‍‌ദ്ദേശം സ്വീകരിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം

സസ്നേഹം
ബാജി ഓടംവേലി

13 comments:

കുഞ്ഞന്‍ said...

ബാജീ,,,

നല്ലൊരു പ്രവര്‍ത്തന രൂപരേഖ.. കൊടു കൈ...

പത്താം നമ്പറായി കൊടുത്തിരിക്കുന്ന പ്രകാരം, എനിക്ക്‌ സ്വന്തമായി കാറു വാങ്ങണമെന്നുണ്ട്‌... സഹായം ചെയ്യുമൊ?

(മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു)

യാത്രിക / യാത്രികന്‍ said...

ഓരോന്നും കൂടുതല്‍ വിശദമാക്കിയാല്‍ നന്ന്‌
ഒത്തു പിടിച്ചാല്‍ മലയും പോരും

ഡാന്‍സ്‌ മമ്മി said...

ബ്ലോഗ്ഗ്‌ ജനകീയ മാക്കുവാന്‍ വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍
ഇന്നും ബ്ലോഗ്ഗിനേപ്പറ്റി പ്രത്യേകിച്ച്‌ മലയാളം ബ്ലോഗ്ഗുകളേപ്പറ്റി വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി, ബ്ലോഗ്ഗിന്റെ സാധ്യതകള്‍ എല്ലാവരിലും എത്തിക്കുക.

നാടോടി said...

ബഹറിന്‍ ബൂലോക കൂട്ടായ്‌മയ്‌ക്ക്‌ ആശംസകള്‍ അറിയിക്കുന്നു.

ശ്രീ said...

ബാംഗ്ലൂര്‍‌ ബ്ലോഗ്ഗേഴ്സിന്റെ പേരില്‍ (പിന്നെ എന്റെ സ്വന്തമായും) എല്ലാ വിധ ആശംസകളും...

ബൂലോക കൂട്ടായ്മ വളരട്ടെ!
:)

Abey E Mathews said...

good thinking

ഞാന്‍ ഇരിങ്ങല്‍ said...

ബാജി... എല്ലാം കൂടെ നമ്മള്‍ക്ക താങ്ങാന്‍ പറ്റുമോ.. നോക്കാം അല്ലേ..

ബൂലോക കൂടപ്പിറപ്പുകള്‍ ഉണ്ടെങ്കില്‍ നമുക്കെന്ത് പേടി.
ഒന്നിച്ചോന്നായി നീങ്ങാം.
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് said...

രാജു മാഷേ ഇങ്ങിനെയൊക്കെ ചോദിച്ച് ആളെ പേടിപ്പിക്ക്യാ. നോക്കാന്നേയ്.

sandoz said...

എല്ലാ ആശംസകളും...നന്നായി നടക്കട്ടെ..

Haris said...

ഞാനും ഒരു ബ്ലോഗ് തുടങ്ങിയെങ്കിലും അത്ര സജീവമല്ല. എങ്കിലും മലയാളം ബ്ലോഗുകള്‍ വായിക്കാറുണ്ട്. ബഹറൈനില്‍ ഇങ്ങനെ ഒരു ബ്ലോഗ് കൂട്ടായ്മ ഉണ്ടെന്നതു ബഹറൈനില്‍ തന്നെയുള്ള ഞാന്‍ ഇന്നാണറിയുന്നത്.
ബഹറിന്‍ ബൂലോക കൂട്ടായ്‌മയ്‌ക്ക്‌ എന്റെ എല്ലാ ആശംസകളും.

chithrakaran ചിത്രകാരന്‍ said...

ബാജി,
നല്ല പരിപാടികളാണല്ലോ....
ചിത്രകാരന്റെ ധാര്‍മികപിന്തുണ അഡ്വാന്‍സായി നല്‍കുന്നു.
ആശംസകള്‍ !!!

എം.കെ.നംബിയാര്‍(mk nambiear) said...

ബാജീ,
ഈ കൂട്ടയ്മക്ക് എന്റെ ആശംസകളും സഹകരണവും അറിയിക്കട്ടെ.ഇത് അക്ഷരങ്ങളുടെ...സ്നേഹത്തിന്റെ...കൂട്ടയ്മയായി വിജയിക്കട്ടെ.
ആശംസകളോടേ,
എംകെനംബിയാര്‍

മിശ്ര said...

Just visitor