Thursday, March 6, 2008

മാജിക്ക് പഠിക്കണം

എനിക്ക് അന്നും ഇന്നും മാജിക്കില്‍ വിശ്വാസമില്ല.

ഒഴിഞ്ഞ കുഴലില്‍ നിന്നും പലവര്‍‌ണ്ണത്തിലുള്ള പൂക്കളെടുക്കുക.
പേപ്പര്‍ കത്തിച്ച് നൂറുരൂപാ നോട്ടാക്കുക.
ഒരു ഗ്ലാസ്സിലെ പാല്‍ പല ഗ്ലാസ്സില്‍ തുളുമ്പെ പകരുക.
സ്‌ട്രോയില്ലാതെ പാല്‍ ദൂരെ നിന്ന് വലിച്ച് കുടിക്കുക.
തൊപ്പിക്കുള്ളില്‍ നിന്നും ജീവനുള്ള മുയലിനെ എടുക്കുക.
ഇതൊക്കെ വെറും കണ്‍കെട്ടുകളാണ്.
കൈ വഴക്കമാണ്.
ടെക്‌നിക്കുകളാണ്.

ഞാനും ഷാലുവും കൂടി കപ്പലണ്ടിയും കൊറിച്ച് കൊച്ചു കൊച്ചു കളി തമാശകള്‍ പറഞ്ഞ് നദിക്കരയിലൂടെ മുട്ടാതെ മുട്ടി നടക്കുമ്പോള്‍ മറുകരയില്‍ മാജിക്ക് നടക്കുകയായിരുന്നു.

ഞങ്ങള്‍ സ്‌ക്കുളിലും കോളേജിലും ഒന്നിച്ചു പഠിച്ചവരാണ്.
ഒരേ നാട്ടുകാര്‍.
ഒരേ ജാതിക്കാര്‍.
സാമ്പത്തിക നിലവാരവും ഒത്തുപോകും.
ചേര്‍ച്ചകള്‍ നൂറില്‍ നൂറാണ്.
എനിക്കൊരു ജോലി കിട്ടിയാല്‍ വിവാഹം നടത്തിത്തരാന്‍ വീട്ടുകാരും മനസ്സില്‍ കുറിച്ചിരിക്കുകയാണ്.

നദിയുടെ മറുകരയില്‍ നിന്ന് മജീഷ്യന്‍ ഷാലുവിനെ വിളിച്ചു.
“കുട്ടീ കടന്നു വരൂ... അടുത്തയിനം ഒരു പെണ്‍കുട്ടിയെ ജീവനോടെ മൂന്നായി മുറിക്കുന്നതാണ്”

“ഷാലു പേടിക്കേണ്ട ഇതു വെറും ടെക്‌നിക്കാണ്...” ഞാന്‍ ധൈര്യം പകര്‍‌ന്നു.

“ വെള്ളത്തിനു മുകളിലൂടെ നടന്നു വരൂ” മജീഷ്യന്‍ ക്ഷണിച്ചു.

ഞങ്ങള്‍ക്ക് അദ്‌ഭുതമായി എങ്ങനെയാണ് വെള്ളത്തിനു മുകളിലൂടെ നടക്കുക.

മാജീഷ്യന്‍ വെള്ളത്തിനു മുകളിലൂടെ നടന്നു കാണിച്ചു.
മാജിഷ്യന്‍ വെള്ളത്തിലൂടെ നടന്ന് ഞങ്ങളുടെ അടുത്തു വന്നു.
ഷാലുവിന് മാജിക്കില്‍ വിശ്വാസമായി.
മജീഷ്യന്‍ ഷാലുവിന്റെ കൈ പിടിച്ച് വെള്ളത്തിനു മുകളിലൂടെ മറുകരയിലേക്ക് നടന്നു.

ഞാന്‍ വെള്ളത്തില്‍ നടക്കാന്‍ ശ്രമിച്ചു. പക്ഷേ ആവുന്നില്ല. ഞാന്‍ വെള്ളത്തില്‍ താഴ്ന്നു പോകുകയാണ്.

മറുകരയില്‍ കരഘോഷം മുറുകുന്നു. മജീഷ്യന്‍ എന്റെ ഷാലുവിനെ ഇപ്പോള്‍ മൂന്നോ നാലോ ആയി മുറിച്ചു കാണും.

ദിവസങ്ങളോളം ഞാന്‍ ആ നദിക്കരയില്‍ത്തന്നെ കാത്തു നിന്നു ഷാലു വരാഞ്ഞപ്പോള്‍ മനസ്സിലായി മാജിക്കില്‍ എന്തോ സത്യമുണ്ട്.

എനിക്കും ജീവിക്കാനായി മാജിക്കു പഠിക്കണം.

14 comments:

ബാജി ഓടംവേലി said...

എനിക്ക് അന്നും ഇന്നും മാജിക്കില്‍ വിശ്വാസമില്ല.
എങ്കിലും ജീവിക്കാനായി മാജിക്കു പഠിക്കണം.

Sabu Prayar said...

വായിക്കുക. www.maalavikam.blogspot.com

ദൈവം said...

മാജിക്ക് പഠിക്കണം

കാപ്പിലാന്‍ said...

enikkum majic padikkanam

:) good

സജീവ് കടവനാട് said...

നന്നായി ഈ മാജിക്ക്...

സഞ്ചാരി said...

മാജിക്കിലെ ചില പൊടിക്കൈകള്‍ പഠിക്കണമെങ്കില്‍ ഇയാളെ സന്ദര്‍‌ശിക്കുക
bilu4us@gmail.com

കുറുമാന്‍ said...

മാജിക്ക് പഠിക്കണമെങ്കില്‍ മ്മടെ മന്‍സൂറിന്റെ അടൂട്ട്ത് പോയാല്‍ പോരേ ബാജി...

അപ്പോ കല്യാണം ഒക്കെ കഴിഞ്ഞ് വന്നൂല്ലെ;)

ദിലീപ് വിശ്വനാഥ് said...

അതു ശരി. വിവാഹം കഴിച്ചപ്പോള്‍ മാജിക് പഠിക്കണമെന്ന്. സംഭവം എല്ലാവര്‍ക്കും മനസ്സിലായി.
എന്തായാലും മന്‍സൂറിക്ക സുഖമില്ലാതെ റെസ്റ്റ് എടുക്കുകയാണ്. ഇക്ക തിരിച്ചു വരട്ടെ, നമുക്കു പരിഹാരം കാണാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ അതാണല്ലേ കാര്യം. അങ്ങനിപ്പം മാജിക്ക് പഠിക്കണ്ട.

ശ്... ശ്...നിക്കും പഠിക്കണം

ശ്രീ said...

മാജിക് പഠിച്ചാല്‍ പോരേ? ശരിയാക്കാം..

മന്‍‌സൂര്‍ ഭായ്, ശിഷ്യപ്പെടാനായി ഒരാള്‍ റെഡി!
;)

നിരക്ഷരൻ said...

അല്ലറ ചില്ലറ മാജിക്കും , ചെപ്പടി വിദ്യയുമൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. ഞാനും കൂടാം പഠിക്കാന്‍.

പക്ഷെ, ഡേവിഡ് കോപ്പര്‍ഫീല്‍‌ഡില്‍ കുറഞ്ഞ ഒരു ഗുരുവിന് ഞാന്‍ ശിഷ്യപ്പെടുന്നതല്ല.
സോറി മന്‍സൂര്‍...
:) :)

Pongummoodan said...

:)

വേണു venu said...

ബാജി ഭായി, ഈ മാജിക്കു കൊള്ളാമല്ലോ.:)

യാത്രിക / യാത്രികന്‍ said...

എന്നാലും ഷാലൂ നീ........
നദിക്കരയിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കാം...