കര ചിരിച്ചു, കേമന്‍ കരയവന്‍ ചിരിച്ചു....
കണ്ണുനീര് വറ്റിയ വയലിനെ പ്രണയിച്ചു
വിശുദ്ധ പ്രണയം – അരുതെന്നാരു പറയും ?
കരയവളെ ആഴത്തില്‍ പുല്കി.....
ആലിംഗനത്തിന് മൃഗീയതയില്‍
അവള് അലിഞ്ഞു – അലിഞ്ഞില്ലാതെയായി
പ്രണയിനിയില്ലാതെ ഞാനിനി ഏകന്‍....
കര കരഞ്ഞു, കേമന്‍ കരയവന്‍ കരഞ്ഞു....
കൊടി ചിരിച്ചു, കേമിക്കൊടിയവള് ചിരിച്ചു....
കണ്ണുനീര് വറ്റിയ കരയെ പ്രണയിച്ചു
വിശുദ്ധ പ്രണയം – അരുതെന്നാരു പറയും ?
കൊടിയവനെ ആഴത്തില്‍ പുല്കി.....
ആലിംഗനത്തിന് മൃഗീയതയില്‍
അവന് അലിഞ്ഞു – അലിഞ്ഞില്ലാതെയായി
കാമുകനില്ലാതെ ഞാനിനി ഏകാകി.....
കൊടി കരഞ്ഞു, കേമിക്കൊടിയവള് കരഞ്ഞു....
കാറ്റു ചിരിച്ചു – കടല്‍ ചിരിച്ചു
അഗ്നി ചിരിച്ചു – മര്ത്യന് ചിരിച്ചു
അവസാനം ഒരു ചിരി – നിലയ്ക്കാത്ത ചിരി
അത് ശൂന്യതയുടെ ചിരി.
Saturday, August 25, 2007
Subscribe to:
Post Comments (Atom)
10 comments:
vaayichchu
aady kante ente vaka
നല്ല ആശയമുള്ള ഗദ്യ കവിത
വായിച്ചു . കൊള്ളാം
ഓണാശംസകള്‍!
പക്ഷെ, കുഞ്ഞന്റെ ചുണ്ടിലിപ്പോഴുമുണ്ട് ആ ‘ചിരി’....
താങ്കള്‍ക്കും കുടുംമ്പത്തിനും പിന്നെ എല്ലാ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍
oonaasamsakal
snehapoorvam
iringal
പ്രിയ സ്നേഹിത
ഓണാശംസകള്‍
ലളിതമായ വരികള്‍
മികച്ച ആശയം
നന്മകള് നേരുന്നു.
നല്ല വരികള്‍....
ആലിംഗനത്തിന്റെ മൃഗീയത - വളരെ നല്ല പ്രയോഗം.
ഓണാശംസകള്‍.
ബാജി ഭായ്...
ശൂന്യതയുടെ ചിരി നന്നായിട്ടുണ്ട്, കേട്ടോ
:)
Post a Comment