മതിലുകള്‍
മനസ്സിന് മതിലുകളില്ലാത്ത സ്നേഹത്തിന്റെ കാലം.
സ്വാതന്ത്യത്തിന് വേലികെട്ടാത്ത കാലം.
പാറുത്തള്ള ഓടി അടുക്കളയില്‍ വന്നു.
“മോളെ ഒരിത്തിരി കടുകു വേണം.....”
ഉത്തരത്തിനൊന്നും കാത്തുനില്‍ക്കാതെ കുപ്പി തുറന്ന് കടുക് എടുത്തോടി.
സ്നേഹം കൊണ്ട്,
കടുകു വറുത്തു – കറിയുണ്ടാക്കി
പാറുത്തള്ള വീണ്ടും വന്നു
“മോളെ നാലു മുളക്........”
അയല്‍ വീട്ടിലെ പാട്ട തുറന്ന് നാലുമുളകെടുക്കാന്‍
പാറുത്തള്ളയ്ക്ക് ആരുടെ സമ്മതമാണ് വേണ്ടത്
ഗ്രാമത്തിലെ വീടുകളെല്ലാം അയല്‍ വീടുകള്‍
എല്ലാം പാറുത്തള്ളയ്ക്ക് സ്വന്തം പോലെ.
പാറുത്തള്ളയുടെ മോനും ഓടി വന്നു.
അവനറിയാം ഓരോ പാട്ടയിലും എന്തൊക്കെയാണെന്ന്
ചക്കയുപ്പേരി, വാഴക്കാ ഉപ്പേരി, കളിയോടയ്ക്ക......
അവന് ആരോടും ചോദിക്കാതെ
ഒരു കുഞ്ഞിക്കൈ നിറയെ ചക്കര പുരട്ടിയും വാരിക്കൊണ്ടോടി.
ഓട്ടത്തിന്നിടെ അവന് തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചിരുന്നു.
ചക്കര പുരട്ടിയുടെ സ്നേഹം മനസ്സില്‍ കുറിച്ചിട്ടിരുന്നു.
കാലം മാറി
വീടിനു ചുറ്റും മതിലുകെട്ടി – മനസ്സിനും
കുരയ്ക്കുകയും കടിയ്ക്കുകയും ചെയ്യുന്ന പട്ടിയേയും വളര്‍ത്തി.
കടുക് ചോദിക്കാന്‍ വന്ന പാറുത്തള്ളയെ പട്ടി കടിച്ചു
പേയിളകി പാറുത്തള്ള ചത്തു
പാറുത്തള്ളയുടെ മോന് ഉപ്പേരി ചോദിക്കാന്‍ മതിലുചാടി
കള്ളനെന്നു വിചാരിച്ച് ഒന്നേ തല്ലിയുള്ളൂ
അവന് ഒറ്റയടിക്കു ചാകുന്ന ആയുസ്സേയുണ്ടായിരുന്നുള്ളു
വീട്ടുകാരന് പോലീസ് പിടിയിലായി
അജ്ഞാത ജഡം കടല്ക്കരയില് അടിഞ്ഞു.
മതിലുള്ള വീട്ടിലെ വീട്ടുകാരി
ഏകയാണ് , വിധവയാണ്
കൂട്ടിന് പട്ടിയുണ്ട് , പട്ടിമാത്രം
അന്ത്യമൊഴി
ഭര്‍ത്താവ് ഭാര്യയോട്
“ നീ എം. ടി. യുടെ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ ?
അല്ല , എം. ടി. ആരാണെന്ന് നിനക്കറിയാമോ ?
ഗോപന്റെ ഭാര്യ എം. ടി. യുടെ രണ്ടാമൂഴം എന്ന പുസ്തകമാണ് ഡോക്ടറേറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നീ, ഞാന്‍ എഴുതിയിട്ടുള്ള ഏതെങ്കിലും കവിതകള്‍ വായിച്ചിട്ടുണ്ടോ ?
അല്ല, വായിച്ചാലും നിനക്കു വല്ലതും മനസ്സിലാകുമോ ?
നീ ഗോപന്റെ ഭാര്യയേ നോക്ക്
അവള് കഥകളെഴുതും കവിതകളെഴുതും
ഗോപന്റെ ഭാര്യ കവിതകള്‍ ഈണത്തില്‍ ചൊല്ലുന്നതു കേള്‍ക്കാന്‍ എന്തു രസമാണെന്നോ !
ഗോപന്റെ ഭാര്യ നിന്നേപ്പോലെ മടിച്ചിയല്ല.
രാവിലെ പത്തുമണിവരെ കിടന്നുറങ്ങുകയില്ല.
അവള് രാവിലെ കുളിച്ചൊരുങ്ങി നില്ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണെന്നോ ?
നീ ഗോപന്റെ ഭാര്യയെ കണ്ടു പഠിക്ക്
ഗോപന്റെ ഭാര്യ .....
ഗോപന്റെ ഭാര്യ.....”
ഭാര്യമനസ്സില്‍ പറഞ്ഞത് ഒരല്പം ഉറക്കെയായിപ്പോയി
“ ഗോപന്റെ ഭാര്യ വന്നോ ?
ആ കള്ളന് ഇതു വരേയും അതു പറഞ്ഞില്ലല്ലോ !
ഞാന്‍ അവിടെ ഗോപനെ മാത്രമേ കണ്ടിട്ടുള്ളൂ.
ഇനിയും പോകുമ്പോള്‍ ഗോപന്റെ ഭാര്യയെ പരിചയപ്പെടണം.
ഗോപനും എന്നേപ്പോലെയാ... മടിയനാ ...! “
( അതിനുശേഷം ഭര്‍ത്താവ് ഗോപന്റെ ഭാര്യയെപ്പറ്റി സംസാരിച്ചിട്ടില്ല. )
Thursday, September 27, 2007
Subscribe to:
Post Comments (Atom)
21 comments:
ആതിനു ശേഷം ആ ഭാര്യാ – ഭര്ത്താക്കന്മാര് ഗോപനെപ്പറ്റിയോ ഗോപന്റെ ഭാര്യയെപ്പറ്റിയോ സംസാരിച്ചിട്ടില്ല.
ബാജി ഭായ്...
നല്ല നുറുങ്ങുകള്‍-...
മതിലുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
:)
ബാജി ഭായ്,
മതിലുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.ക്ലാസ്!
ഗോപന്റെ ഭാര്യ - ഭാര്യ ഭര്‍ത്താവിനോടു പറയുന്ന ഡയലോഗുകള്‍ ഇഷ്ടപ്പെട്ടില്ല. ഒരു അസ്വാഭാവികത .
ബാജി, മതിലുകള്‍ സൂപ്പര്‍!!
ഇനിയും ഇതുപോലെ എഴുതൂ.. ഒരു പോസ്റ്റില്‍ ഒരു നുറുങ്ങ് പോരേ? പറഞ്ഞെന്നേയുള്ളൂ.
ബാജി, മതിലുകള്‍ ബ്യൂട്ടിഫുള്‍!
ശ്രീ,
മനസ്സിലെ മതിലുകള്‍ പൊളിക്കാം
സിമി,
സിമിയുടെ കമന്റു കണ്ട് അവസാന ഭാഗത്ത് ഒരു തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
അപ്പു,
ഒന്നെടുത്താല്‍ ഒന്നു ഫ്രീ അതാണ് ഇപ്പോളത്തെ രീതി. മൂന്നു നാലെണ്ണം കത്തിച്ചാലെ ഒന്നെങ്കിലും പൊട്ടത്തുള്ളൂ, സാറങ്ങു ക്ഷമീര്..
ശ്രീ,
മനസ്സിലെ മതിലുകള്‍ പൊളിക്കാം
സിമി,
സിമിയുടെ കമന്റു കണ്ട് അവസാന ഭാഗത്ത് ഒരു തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
അപ്പു,
ഒന്നെടുത്താല്‍ ഒന്നു ഫ്രീ അതാണ് ഇപ്പോളത്തെ രീതി. മൂന്നു നാലെണ്ണം കത്തിച്ചാലെ ഒന്നെങ്കിലും പൊട്ടത്തുള്ളൂ, സാറങ്ങു ക്ഷമീര്..
മതിലുകള്‍,ഇക്കാലത്തെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെയാണ്.
ആ പ്രതീക്ഷയില്‍ അടുത്തതു് തുടങ്ങിയപ്പോള്‍, പ്രതീക്ഷിച്ചത്രയും എത്തിയില്ല.
ഒരു പ്രാവശ്യം ഒരു നുറുങ്ങു്. അതല്ലേ നല്ലതു്.
മതിലുകള്‍ നന്നായി "പൊട്ടി". അഭിനന്ദനങ്ങള്‍!
അയലത്തെ അദ്ദേഹത്തെ ഓര്ര്മിപ്പിക്കുന്നു അന്ത്യമൊഴി.
മതിലുകള്‍ കൂടുതല്‍ ഒകെ ആണ്.
:)
ഉപാസന
ആദ്യത്തെ അന്ത്യമൊഴി കൊള്ളാം. ഫ്രീ തന്നത് അത്രക്കങ്ങ് ഏശിയില്ല.
മതിലുകള്‍ ചിന്തകള്‍ക്ക് തീ കൊടുക്കുന്നു.
നല്ല നുറുങ്ങുകള്‍
ആ അന്ത്യമൊഴി മതിലുകെട്ടി വേര്‍തിരിക്കാമായിരുന്നു!
പടിപ്പുര്, എഴുത്തുകാരി,മുടിയനായ പുത്രന്, ഉപാസന, കൃഷ്, അഞ്ചല്ക്കാരന്, കുഞ്ഞന്‍, അഭിപ്രായത്തിന് നന്ദി നന്ദി.....
ഇതിയുള്ളവര് മതിലുകള്‍ മാത്രം വായിക്കുക.
അന്ത്യമൊയി വായിച്ചാല്‍ അടിമേടിക്കും
അഭിപ്രായം പറഞ്ഞാല്‍ രണ്ടടികൂടുതല് മേടിക്കും.
അന്ത്യമൊഴി ഡിലേറ്റ് ചെയ്തതായി പരിഗണിക്കുക.
ക്ഷമീര് - ക്ഷമയാണ് മോനെ ഗമ.
മാഷേ...
ഇഷ്ടമായി...
:)
മതിലുകള്‍ സൂപ്പര്‍
മതിലിനപ്പുറത്ത് ചാടിയാല്‍ അടിയുറപ്പാണെന്നു കണ്ടു അതിനാല്‍ അന്ത്യമൊഴി വായിച്ചിട്ടില്ല.
രണ്ടും വളരെ നന്നായിരിക്കുന്നു ബാജി, അതില്‍ മതിലുകള്‍ ഒരു കട്ടക്ക് മുന്പില്. ഇത്തരം നുറുങ്ങുകള്‍ അനര്‍ഘനിര്‍ഗളമായി പോരട്ടെ.
Mathilukal is a good story... The ironical satire in the second story is also good...
ബാജിയേട്ടാ മതിലു ചാടി വായിക്കുന്നവന്റെ ഗതികേടിനെക്കുറിച്ചൊരു ചിന്തയുമില്ല അല്ലേ. ആ ഗേറ്റൊന്നു തുറന്നിട്ടാലെന്താ. വടിയും കുന്തവുമൊന്നുമെടുത്ത് എന്റെ പുറകേ വരണ്ട. കാലുളുക്കിയെങ്കിലും ഞാന്‍ ഓടി.
സോറി, കുറിപ്പിനെകുറിച്ച് ഒന്നും പറഞ്ഞില്ല അല്ലേ. മതില് നല്ലഭംഗിയും പൊക്കവും കെട്ടുറപ്പുമുള്ളതാണ്. ചാടിയതിനുശേഷമുള്ളത് ഇത്തിരി പൈങ്കിളിയായി എന്നേയുള്ളൂ.... എങ്കിലും തരക്കേടില്ല.
ബാജീ,
മതിലുകള്‍ ഹൃദ്യം. എത്ര ശരി.
നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.
സഹയാത്രികന്, യാത്രികന്, കുറുമാന്, സുനീഷ്, കിനാവ്, നിഷ്ക്കളങ്കന്‍, തുടങ്ങി എല്ലാവര്ക്കും നന്ദി.
അഭിനന്ദിച്ചതിനും ആശ്വസിപ്പിച്ചതിനും നന്ദി.
Post a Comment