വിവാഹത്തിന്റെ തലേന്നാള്‍ രാത്രിയില്‍ മധുരസ്വപ്നം കണ്ട് ഉറങ്ങേണ്ട കല്ല്യാണപ്പെണ്ണ് എല്ലാവരും ഉറങ്ങാനായി ഉറക്കം നടിച്ച് കാത്തിരിക്കുകയാണ്.
അത്യാവശ്യ സാധനങ്ങളോക്കെ ഒരു ബാഗിലാക്കി തന്റെ വളര്‍ച്ചക്ക് സാക്ഷിയായ വീടിനോട് യാത്രപറയാന്‍ ഒരുങ്ങിയിരിക്കുന്നു.
തന്റെ കാമുകന് ഗെയിറ്റിനു പുറത്ത് ആരും കാണാതെ കാത്തു നില്ക്കുന്നതും, അവളുടെ അപ്പന് ഉറക്കം വരാതെ മുറ്റത്തുകൂടി ഉലാത്തുന്നതും സ്ക്രീനില്‍ മാറി മാറി തെളിയുന്നുണ്ട്.
ഒരു ഇടവേളയ്ക്കു ശേഷം പരിപാടി തുടരും.....
ഹോ... ദൈവമേ... ഈ പരസ്യങ്ങള്‍ക്കൊണ്ട് തോറ്റല്ലോ !
ഇപ്പോള്‍ പരിപാടിയേക്കാള്‍ കൂടുതല്‍ പരസ്യങ്ങളാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണിച്ച് മനസ്സില്‍ പരസ്യങ്ങള്‍ കുത്തി നിറയ്ക്കുകയാണ്. പരസ്യങ്ങളുടെയൊക്കെ പണം ഞങ്ങളില്‍ നിന്നുതന്നെയാണ് ഈടാക്കുന്നതെന്ന് അറിയുന്നതുകൊണ്ടാ സഹിക്കുന്നത്.
എന്നാലും സഹിക്കുന്നതിനൊരു പരിധിയില്ലേ.....
ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെ പരസ്യങ്ങള്‍ കാണിക്കുകയുള്ളുവെന്ന് നിര്‍ബ്ബന്ധം പിടിച്ചാല്‍..., ഞങ്ങള്‍ക്ക് ചാനല്‍ മാറ്റാനറിയാമെന്ന് മറക്കേണ്ട....നല്ല പരിപാടികളുള്ള മറ്റ് ചാനലുകളും ഉണ്ട്.
സ്വപ്നത്തിന്റെ ചാനല്‍ മാറ്റാന്‍ എഴുന്നേറ്റപ്പോള്‍ അറിയാതെ ഉണര്‍ന്നുപോയി.
Sunday, March 9, 2008
Subscribe to:
Post Comments (Atom)
9 comments:
ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെ പരസ്യങ്ങള്‍ കാണിക്കുകയുള്ളുവെന്ന് നിര്‍ബ്ബന്ധം പിടിച്ചാല്‍...,
ഞങ്ങള്‍ക്ക് ചാനല്‍ മാറ്റാനറിയാമെന്ന് മറക്കേണ്ട....
നല്ല പരിപാടികളുള്ള മറ്റ് ചാനലുകളും ഉണ്ട്.
ചാനല്മാറ്റിയിട്ട് അങ്ങനെ അങ്ങ് കിടന്നോളൂ ...:) പക്ഷെ ആ ചാനലിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ....
സ്വപ്നങ്ങളുടേയും ചാനല്‍ മാറ്റാന്‍ കഴിയും എന്നതാണ് ഇക്കാലത്തെ മറ്റൊരു കഷ്ടം.
ബാജി,
സ്വപ്നങ്ങള്‍ക്കെത്ര മലയാളം ചാനലുണ്ട്.
ഇംഗ്ലീഷും ഉണ്ടാകുമല്ലോ ?
nice
ഉണരാതെ ചാനല്‍ മാറ്റാന്‍ അറിയില്ലേ?
സ്വപ്നത്തിലെങ്കിലും പരസ്യം ഒഴിവാക്കണ്ടേ ബാജി ഭായ്?
;)
ആയിരക്കണക്കിനു രൂപ ചിലവാക്കിയുണ്ടക്കുന്ന പരസ്യങ്ങള്‍..
ചില പരസ്യങ്ങള്‍ മറ്റുചില സീരിയലുകളേക്കാള്‍ എത്രയോ നല്ല നിലവാരമുള്ളതാണ്..
Air Tellinte ഒരു പരസ്യമുണ്ട് രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും നിന്നെ രണ്ട് കുട്ടികള്‍ പന്ത് ആവശ്യപ്പെടുന്നത്..എത്ര നല്ല കലാസൃഷ്ടിയാണതെന്നോര്ത്തു പോകാറുണ്ട്
ആശംസകള്‍
ഹോ..ഈ പരസ്യങ്ങളൊന്നുമില്ലാതെ ടി.വി.കാണുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാനേ വയ്യ!!
പുട്ടിനുപീരയെന്നപോലെ അതും വേണം!
Post a Comment