Tuesday, November 6, 2007

കുഞ്ഞനും മാലാഖയും

ഒരു മാലാഖ യാദൃശ്‌ചിഛികമായി ഭൂമിയില്‍ വന്നു.

കുഞ്ഞന്‍ ആദ്യമായാണ് മാലാഖയെ കാണുന്നത്.
നല്ല ശുഭ്രവസ്‌ത്രം ധരിച്ച, തിളങ്ങുന്ന കണ്ണൂകളുള്ള മാലാഖ.
കണ്ണുകള്‍‌ക്കെന്തൊരു വശ്യ ശക്‌തി,
മാലാഖ ചിരിക്കുമ്പോള്‍ പവിഴം പൊഴിയും
ആറു ചിറകുകളും ഒന്നിനൊന്നു മെച്ചം,
ശിരസ്സിനു ചുറ്റുമുള്ള ദിവ്യപ്രഭ മാലാഖയെ കൂടുതല്‍ മനോഹരിയാക്കുന്നു.

“ നീ എവിടെ നിന്നു വരുന്നു “ കുഞ്ഞന്‍ ചോദിച്ചു
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു” മാലാഖ പറഞ്ഞു.
“സ്വര്‍ഗ്ഗമോ അതെവിടെയാ” കുഞ്ഞന്‍ ആദ്യമായാണ് സ്വര്‍ഗ്ഗത്തെപ്പറ്റി കേള്‍ക്കുന്നത്.

മാലാഖ ഒന്നര മണിക്കൂര്‍ കൊണ്ട് സ്വര്‍ഗ്ഗത്തെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു.

സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സന്തോഷവാന്മാരാണെന്നു കേട്ടപ്പോള്‍ കുഞ്ഞനും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹം തോന്നി.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ?

കുഞ്ഞനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകാമെന്ന് മാലാഖ സമ്മതിച്ചു.

“സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ മരിക്കണം. ഇപ്പോള്‍ മരിച്ചവര്‍ക്കു മാത്രമെ സ്വര്‍‌ഗ്ഗത്തില്‍ പ്രവേശനമുള്ളൂ” മാലാഖ പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ പോകാന്‍‌വേണ്ടി മരിക്കാനും കുഞ്ഞന്‍ തയ്യാറായിരുന്നു.

മരിക്കുന്നതിനു മുമ്പ് കുഞ്ഞന്‍ അവസാനത്തെ ആഗ്രഹം ഒരു സംശയമായിരുന്നു.

“സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗുണ്ടൊ ?” കുഞ്ഞന്‍ ചോദിച്ചു.

“ എന്താ ഈ ബ്ലോഗ്ഗ് “ മാലാഖയ്‌ക്ക് ബ്ലൊഗ്ഗിനെപ്പറ്റി അറിയില്ലായിരുന്നു.
കുഞ്ഞന്‍ മാലാഖയ്‌ക്ക് രണ്ടര മണിക്കൂര്‍ ബ്ലോഗ്ഗിനെപ്പറ്റി ക്ലാസ്സെടുത്തു.

“ബ്ലോഗ്ഗു നല്ലതാണ് പക്ഷേ സ്വര്‍ഗ്ഗത്തില്‍ ബ്ലോഗ്ഗില്ല” മാലാഖ പറഞ്ഞു.

കുഞ്ഞന്റെ മറുപടി ഉടന്‍ ഉണ്ടായി.
“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല, ഗുഡ് ബൈ”

22 comments:

ബാജി ഓടംവേലി said...

ബ്ലോഗ്ഗര്‍ കുഞ്ഞന്‍ (പ്രവീണ്‍ ) നുമായി ഈ കുറിപ്പിന് യാതൊരു ബന്ധവും ഇല്ല. വല്ല സാമ്യവും തോന്നുന്നെങ്കില്‍ അത് തികച്ചും സ്വഭാവികം മാത്രം.

ശ്രീ said...

ബാജി ഭായ്...

അതു കലക്കി.
“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല, ഗുഡ് ബൈ”

:)

കുഞ്ഞന്‍- ചേട്ടനെപ്പോഴാ മാലാഖയുമായി സംസാരിച്ചതെന്ന് ആലോചിക്കുവായിരുന്നു. :)

ഹരിശ്രീ said...

കുഞ്ഞന്റെ മറുപടി ഉടന്‍ ഉണ്ടായി.
“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല, ഗുഡ് ബൈ


ബ്ലോഗ്ഗര്‍ കുഞ്ഞന്‍ (പ്രവീണ്‍ ) നുമായി ഈ കുറിപ്പിന് യാതൊരു ബന്ധവും ഇല്ല. വല്ല സാമ്യവും തോന്നുന്നെങ്കില്‍ അത് തികച്ചും സ്വഭാവികം മാത്രം“

ഈ പറഞ്ഞത് വിശ്വസിച്ചിട്ടില്ലാട്ടോ..

അപ്പു ആദ്യാക്ഷരി said...

ha..haa..haa.. ബാജിഭായ്.. കലക്കി.
നമ്മുടെ കുഞ്ഞന്‍ ഇത്രയ്ക്കും ബ്ലാന്ത്രനോ? (ഭ്രാന്തന്റെ ബ്ലോഗ് വേര്‍ഷനാണ് ബ്ലാന്തന്‍ എന്നത്).....

ഇവിടെ മറ്റു പല ബ്ലാന്തന്മാരും ഉണ്ട്.. കുറേ നാളു കഴിയുമ്പോള്‍ നോര്‍മ്മലായിക്കോളും.

സഹയാത്രികന്‍ said...

ഹ ഹ ഹ... എനിക്ക് വയ്യായേ....

ഗുഞ്ഞേട്ടാ...ഗടന്നുവരൂ...ഗമന്റു....
:)

“ എന്താ ഈ ബ്ലോഗ്ഗ് “ മാലാഖയ്‌ക്ക് ബ്ലൊഗ്ഗിനെപ്പറ്റി അറിയില്ലായിരുന്നു.
കുഞ്ഞന്‍ മാലാഖയ്‌ക്ക് രണ്ടര മണിക്കൂര്‍ ബ്ലോഗ്ഗിനെപ്പറ്റി ക്ലാസ്സെടുത്തു.
ഇതു കേട്ട മാലാഖ സ്വര്‍ഗത്തില്‍ നിന്നും രാജിവച്ച് ബൂലോകത്തേയ്ക്ക് ചേക്കേറി... :)

ഓ:ടോ: അപ്പ്വേട്ടാ...അതാര്‍ക്കിട്ടാ ആ താങ്ങ്...!

ശ്രീഹരി::Sreehari said...

ഹയ്യോ ഹി ഹി...

ഗുപ്തന്‍ said...

അങ്ങനെ (ആ)കുഞ്ഞന്‍ മാലാഖയെ താലികെട്ടി രണ്ടുപേരും കൂടി ഒരു പുതിയബ്ലോഗുതുടങ്ങി സുഖമായി ജീവിച്ചു... എന്നായിരുന്നു കൂടുതല്‍ നല്ല ഫിനിഷ്..

അഡള്‍റ്റ്സ് ഒണ്‍ലി ഓടോ. മാലാഖ ആണാണേല്‍ ബെല്‍ജിയത്തോ സ്പെയിനിലോ പോകണ്ടിവരും :(

ഉപാസന || Upasana said...

ബാജ്ജ്യേയ്,
കുഞ്ഞനെ വേറ്തെ വിട്ടേക്ക്. പാവം കുണ്‍ജന്‍
:)
ഉപാസന

പൈങ്ങോടന്‍ said...

ബ്ലര്‍‌ഗ്ഗത്തില്‍ ബ്ലോഗ് ഉടന്‍ തുടങ്ങുന്നതാണ്...മരിക്കേണ്ടോര്‍ക്ക് ഇനി ധൈര്യമായി മരിക്കാം..
കൊള്ളാം മാഷേ :)

കുഞ്ഞന്‍ said...

എന്റെ മാഷെ..

സംഗതിയൊക്കെ ശരിയാണ്, പക്ഷെ അവസാനത്തെ ഒരു വരി വിട്ടു പോയല്ലൊ, അതിങ്ങനെയാണ്

“നമുക്കിവിടെ വെച്ച് പിരിയാം ബ്ലോഗ്ഗില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല,പക്ഷെ കമന്റിടാന്‍ പറ്റിയ സ്ഥലമുണ്ടെങ്കില്‍ ഏതു നരകത്തിലേക്കയാലും വരാട്ടൊ,ഗുഡ് ബൈ..”

ഓ.ടോ. ഭ്രാന്തന്മാര്‍ക്ക് പെട്ടെന്ന് ഭ്രാന്തന്മാരെ തിരിച്ചറിയാമെന്നു പറയുന്നത് എത്ര ശരിയാണ് എന്റെ പൊന്നേ...

കരീം മാഷ്‌ said...

ഭൂമിയില്‍ വെച്ചു എന്തു അപ്രാപ്യമാകുന്നുവോ അതും എന്തു നിഷിദ്ധമാകുന്നുവോ അതും ലഭ്യമാകുന്നിടമാണു സ്വര്‍ഗ്ഗം.
പിന്നെന്താ ബ്ലോഗിംഗ് സ്വര്‍ഗ്ഗത്തിലില്ലാതെ പോയത്?

Sherlock said...

ഹ ഹ അതു ശരി..അപ്പോ സ്വര്‍ഗത്തില്‍ ബ്ലോഗില്ലേ?...

ഓ ടോ: സ്വര്‍ഗവും നരഗവുമെല്ലാം വെറും
കെട്ടുകഥകള്‍

ദിലീപ് വിശ്വനാഥ് said...

സ്വര്‍ഗത്തില്‍ ഒരു ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ചു എന്താ അഭിപ്രായം? ബാജിയെ ഓണ്‍സൈറ്റിലേക്ക് വിടാം.

ഏ.ആര്‍. നജീം said...

ഹ ഹാ...
ബാജീ ഭായ്, മുന്‍‌കൂര്‍ ജാമ്യമെടുത്തതു കൊണ്ടൊന്നുമല്ല കുഞ്ഞന്റെ ഹൃദയം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം പോലെ വിശാലമായത് കൊണ്ടാ ഇത്തവണത്തേക്ക് ക്ഷമിച്ചു തന്നത്

Sethunath UN said...

വിശാലഹൃദയനായ കുഞ്ഞന് ന‌ല്ല മന‌സ്സുള്ള ബാജിയുടെ വക ഒരു സ്നേഹത്തോണ്ട്. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മാലാഖയോട് സംസാരിച്ച കാര്യം വീട്ടിലറിയേണ്ട.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Typist | എഴുത്തുകാരി said...

ബാജീ, അതു കലക്കീട്ടോ. സംശയമെന്താ, അതു നമ്മുടെ കുഞ്ഞന്‍ തന്നെ.

Murali K Menon said...

ബാജി അതു കലക്കി... പിന്നെ എം.കെ.ഹരികുമാറിന്റെ കമന്റും കൂടിയായപ്പോള്‍ പൂര്‍ത്തിയായി. ഹ ഹ ഹ

Nachiketh said...

ബാജി നന്നായിരിക്കുന്നു.

ഓ.ടോ. ഭ്രാന്തന്മാര്‍ക്ക് പെട്ടെന്ന് ഭ്രാന്തന്മാരെ തിരിച്ചറിയാമെന്നു പറയുന്നത് എത്ര ശരിയാണ് എന്റെ പൊന്നേ...

എന്ന കുഞ്ഞന്റെ കമന്റിന്

ഇത്തിരിയെങ്കിലും ഭ്രാന്തില്ലാത്തവന്‍ മുഴുഭ്രാന്തനാ കുഞ്ഞാ..........

krish | കൃഷ് said...

ആരാ പറഞ്ഞത് സ്വര്‍ഗ്ഗത്തില്‍ ബ്ലോഗില്ലാന്ന്. ദേവേന്ദ്രന്‍ അപ്സരകളും ഇപ്പോള്‍ അതിലൂടെയല്ലേ പോസ്റ്റുകള്‍ ഇറക്കുന്നത്. (ആ മാലാഖപെണ്ണിനെ ബെര്‍ളിയുടെ ബ്ലോഗ് വായിച്ചുന്നും പറഞ്ഞ് നേരത്തെ അവിടെനിന്നും ഔട്ടാക്കിയതാ. അവരുടെ ഓര്‍മ്മയും ഡിലിറ്റ് ചെയ്തുകളഞ്ഞില്ലേ ദേവേന്ദ്രന്‍. അതാ കുഞ്ഞനെ കണ്ടപ്പോള്‍ ബ്ലോഗ് എന്തെന്ന് അറിയില്ലാന്ന് പറഞ്ഞത്)

കാന്‍വാസും said...

ഇപ്പോഴാണ് കണ്ടത്....
ബ്ലോഗില്ലാത്ത സ്വര്ഗ്ഗം വേണ്ടേ വേണ്ട അല്ലേ... ഇഷ്ടപ്പെട്ടു....
[അപ്പോള് നരകത്തില് ബ്ലോഗ് ഉണ്ടെങ്കിലോ?? അവിടെ പോകുമോ..??]
:)