തൂക്കുമരത്തിലേക്കു പോകുന്ന
നിന്നെ നോക്കി ഒരു നക്ഷത്രം പറയുന്നു
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
സ്നേഹത്തിന് കെണിയില്‍ വീഴ്ത്തിയതും
അമ്മയുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയതും
അച്ഛന്റെ ചില്ലുകൊട്ടാരം തട്ടിയുടച്ചതും
എന്നെ ഞാന്‍ നിനക്കായ് വിലപറയാതെ തന്നതും
നിന്നുയര്‍ച്ചക്കുവേണ്ടി ഞാന്‍
നിശബ്ദയായിരുന്നതും കിടന്നതും
നീയെന്നെ നാടും നഗരവും കൊണ്ടു നടന്നതും
നിന്റെ ആയിരം വിരലുകള്‍
എന്റെ കഴുത്തു ഞെരിച്ചതും
ആരോരും അറിയാതെ പാളത്തില്‍ തള്ളി
ട്രെയിനിന്റെ ശബ്ദത്തില്‍ ഓടി ഒളിച്ചതും
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...
എങ്കിലും ഞാനൊന്നു ചോദിക്കട്ടെ
നീയെന്നെ സ്നേഹിച്ചിരുന്നുവോ ?
നിനക്കാരെയെങ്കിലും സ്നേഹിക്കാനാവുമോ ?
Monday, December 17, 2007
Subscribe to:
Post Comments (Atom)
13 comments:
പേരുള്ളവര്ക്കും
പേരില്ലാത്തവര്ക്കുമായി
സമര്‍പ്പിക്കുന്നു.....
വളരെ നന്നായി ബാജി. superb!
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...
വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍ ..
അല്ല. എന്തുപറ്റി ??
നീയെന്നെ സ്നേഹിച്ചിരുന്നുവോ ?
നിനക്കാരെയെങ്കിലും സ്നേഹിക്കാനാവുമോ ?
Bhaji Bhai...
Nalla varikal
:)
upaasana
'എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...'
ഹൃദ്യമായകവിത.
ഞാനാലോചിക്ക്വാണ് നക്ഷത്രമായിത്തീര്ന്നിട്ടുമൊരു പെണ്മനസ്സ്!!?.
നാടോടി ?
ബാജി ഭായ്...
“ഞാന്‍ മറക്കാം...എല്ലാം മറക്കാം...ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...”
നന്നായിരിക്കുന്നു.
:)
വരികളില്‍ ഒരു മാസ്മരികഭാവം.
വളരെ നന്നായിട്ടുണ്ട്.
"എങ്കിലും ഞാനൊന്നു ചോദിക്കട്ടെ
നീയെന്നെ സ്നേഹിച്ചിരുന്നുവോ ?
നിനക്കാരെയെങ്കിലും സ്നേഹിക്കാനാവുമോ ?"
തൂങ്ങാന്‍ പോകുന്നവനു നക്ഷത്രത്തോടും ഇങ്ങനെ ചോദിക്കാമല്ലെ..
“ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍...“
നന്നായിട്ടുണ്ട്. ട്രെയിനിന്റെ ശബ്ദത്തില്‍ ഓടിയൊളിച്ചതും എന്ന പ്രയോഗം ഇഷടമായി. സ്ത്രീ എന്ന സര്‍വ്വം സഹയും, ഒരിക്കലും അവളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയാത്ത പുരുഷനും ഇന്നു നാം നമുക്കു ചുറ്റും കാണുന്ന കാഴ്ച തന്നെ. തലക്കെട്ടില്‍ ‘പെണ്‍കുട്ടിയുടെ’ എന്ന് വ്യക്തമായി പറയണമായിരുന്നുവൊ? “നക്ഷത്ര വിലാപം“ എന്നു മാത്രമായിരുന്നെങ്കില്‍ കുറച്ചു കൂടി ഒതുക്കവും ഭംഗിയും കിട്ടിയേനെ എന്നു തോന്നി.
പലതും ഓര്‍ത്തുപോയി .ഇതു വായിച്ചപ്പോള്‍ .....
"നിന്നെ ഞാന്‍ കാണില്ല
തേടി ഞാന്‍ വരികില്ല
എങ്കിലും ഓര്‍മിക്കും എന്നും എന്നും "
Post a Comment