വലിയ വീട്ടിലെ പുതുമുതലാളി
ഉമ്മറത്തെ ചാരുകസേരയില്‍
കാലും നീട്ടിയിരിക്കുമ്പോള്‍
ഓര്‍മ്മയില്‍ തീ കോരിയിട്ട്
ഗെയിറ്റിംങ്കല് ആ പിച്ചച്ചെക്കന്‍ വീണ്ടും വന്നു
ഒട്ടിയവയറും
കീറിയ വള്ളിനിക്കറും
അതേ മുഖവും
ചെക്കന്റെ മുഖത്തു നോക്കാതെ
ഒരു നാണയത്തുട്ടെറിഞ്ഞു കൊടുത്തു
അവന് പോയില്ല.
വാച്ചുമാനെ വിട്ടോടിച്ചു
പട്ടിയെ തുറന്നുവിട്ടു
എന്നിട്ടും ആ പിച്ചച്ചെക്കന്‍ പോയില്ല.
കണ്ണാടിയില്‍ നോക്കുമ്പോളൊക്കെ കാണാം
ഒരല്പം പ്രായം കൂടിയിട്ടുണ്ട്
കുടവയറും കഷണ്ടിയും ഉണ്ട്
എങ്കിലും അതേ മുഖം
ഭിത്തിയില്‍ നിന്നും നിറതോക്കെടുത്ത് വെടിയുതിര്‍ത്തു
പിച്ചച്ചെക്കന്‍ മരിച്ചു വീണു.
Tuesday, December 18, 2007
Subscribe to:
Post Comments (Atom)
8 comments:
ഓര്‍മ്മയുണ്ടോ ഈ മുഖം
ബാജി ഭായ്... ഇതൊരിക്കല്‍ പോസ്റ്റിയിരുന്നു എന്നു തോന്നുന്നല്ലോ.
:)
ബാജി ഭായി,
ആ മുഖം എത്ര വെടിയുണ്ട കൊണ്ടാലും മരിച്ചു വീഴില്ല :)
ഓര്‍മ്മ കാണണം ..അന്നു ഞാന്‍............................
ബാജി ഭായി..
എന്തിനാ ഇത്രയും പാടു പെടുന്നത്.. ഫ! പുല്ലെ.. എന്നു പറഞ്ഞാല്‍ മാത്രം മതിയല്ലൊ..:)
നന്നായി ട്ടൊ.
ഓര്മ്മകളുണ്ടായിരുന്നതാണല്ലോ ഇവിടെ പ്രശ്നമായത്......
ഓര്‍മ്മ വേണ്ടായിരുന്നു.. ആ പിച്ചചെക്കന് ജീവിച്ചുപോയേനേ......
ഇതു ഞാന്‍ നേരത്തെ വായിച്ചിട്ടുണ്ടല്ലോ ബാജിഭായ്. നേരത്തെ പോസ്റ്റിയതാണ് അല്ലേ?
ആ മുഖം മായുന്നില്ലല്ലോ..
Post a Comment