Thursday, January 17, 2008

ശ്വാസ നിയന്ത്രണം

പാഠം ഒന്ന്
സമാധിയിലേക്കുള്ള മാര്‍ഗ്ഗമാണ് ധ്യാനം.

പാഠം രണ്ട്
ധ്യാനത്തിന്റെ ഭാഗമാണ് യോഗ.

ഹാളില്‍ കയറി
തറയില്‍ ഇരുന്നു
അവര്‍ പറഞ്ഞ പ്രകാരം
ശ്വാസം ഉള്ളിലേക്ക് വലിച്ചു
പിടിച്ചു നിര്‍‌ത്തി
സാവകാശം പുറത്തേക്കു വിട്ടു
അഞ്ചു പ്രാവശ്യം ആവര്‍‌ത്തിച്ചു
ടെന്‍‌ഷന്‍ മാറി
പുറത്തിറങ്ങി
ഫീസ് അടയ്‌ക്കണം
കൌണ്ടറില്‍ ചെന്നു
ഓക്‌സിജന്‍ ബില്ല് കണ്ടു
ശ്വാസം നിലച്ചു
സമാധിയായി.

12 comments:

ബാജി ഓടംവേലി said...

പാഠം ഒന്ന്
സമാധിയിലേക്കുള്ള മാര്‍ഗ്ഗമാണ് ധ്യാനം.
പാഠം രണ്ട്
ധ്യാനത്തിന്റെ ഭാഗമാണ് യോഗ.

ശ്രീ said...

ഹ ഹ...

കലക്കി, ബാജി ഭായ്.
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ...
ഇതു കലക്കി

Pongummoodan said...

ചിരിച്ചു ചേട്ടാ....
ചിരിച്ച്‌ ചിരിച്ച്‌ ചിന്തിച്ചു.

simy nazareth said...

ബാജി, കലക്കി :)

ഉപാസന || Upasana said...

:)))
ഉപാസന

മുസാഫിര്‍ said...

മുകളിലേക്ക് ട്രാന്‍സ്പോര്‍ട്ടിനും ഇപ്പോള്‍ ഭയങ്കര ചാര്‍ജ്ജാണ്.ബാക്കി വല്ലതും കയ്യിലുണ്ടോ ?

Typist | എഴുത്തുകാരി said...

കൊള്ളാം.

ഗീത said...

ഈ സമാധി കാര്യമാക്കണ്ട. സമാധിയായതിനു ശേഷവും ബ്ലോഗില്‍ പോസ്റ്റ് ഇടാന്‍ പറ്റിയില്ലേ?

ഫസല്‍ ബിനാലി.. said...

Enikku samaadaanamaayi
kollaam ketto, aashamsakal..

ഹാരിസ്‌ എടവന said...

സുദര്‍ശന ക്രിയ ചെയ്യൂ
പാട്ടുപാടി ന്രുത്തം ചെയ്യൂ
സമാധാനം വരും
ശ്വാസ നിയന്ത്രണം ലോക സമാധാനം

sreeraj said...

http://beta.english.manoramaonline.com/lifestyle/health/breathing-based-meditation-can-beat-stress.html