Friday, March 28, 2008

കള്ള നോട്ട്

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍‌പ് നൂറു രൂപയുടെ കള്ളനോട്ടുകൊണ്ട് കോഴഞ്ചേരിക്കു പോയി .
മൂപ്പതു രൂപായിക്ക് സാധനങ്ങള്‍ വാങ്ങി.
കൊടുത്തത് കള്ളനോട്ടാണെന്ന് അറിയാതെ കടക്കാരന്‍ രുപാ വാങ്ങി പെട്ടിയില്‍ ഇട്ടു.
ബാക്കി എഴുപതു രൂപാ വാങ്ങി വീട്ടിലേക്കു പോന്നു.
വീട്ടില്‍ വന്നു നോക്കിയപ്പോളാണ് സത്യം മനസ്സിലായത്.
കൈയ്യില്‍ നാല്‍പ്പതിന്റെയും മുപ്പതിന്റെയും ഓരോ നോട്ടുകള്‍.

16 comments:

ബാജി ഓടംവേലി said...

കള്ള നോട്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിപ്പോയ്

ഹരിത് said...

രണ്ടു നോട്ടും ഒന്നു തിരിച്ചും മറിച്ചും ഒക്കെ ഒന്നു നോക്കൂ.. ഗാന്ധിക്കു പകരം ജിന്നയുടെ തലയാണു നോട്ടുകളില്‍.

ശ്രീ said...

ഇതു മുന്‍‌പു കേട്ടിട്ടുണ്ട്.
:)

നജൂസ്‌ said...

കൊള്ളാം...:)

Anonymous said...

ഇതു മുന്‍പു കേട്ടിട്ടുണ്ടു... എന്നാലും വായിച്ചപ്പോള്‍ രസിച്ചൂട്ടോ.... :D

Rare Rose said...

ഹി..ഹി..അതു നന്നായി..കൊടുത്തയാളും
കൊള്ളാം,കടക്കാരനും കൊള്ളാം....:-)

ഫസല്‍ ബിനാലി.. said...

കിട്ടിയ നാല്‍പ്പതും മുപ്പതും ഒന്നു കൂടി കൂട്ടി നോക്കൂ
എഴുപത് എന്ന് ഉത്തരം കിട്ടുന്നുവെങ്കില്‍ ലവന്‍ ചാത്തന്‍ തന്നെ.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.

M. Ashraf said...

ഇത്‌ ഇങ്ങനെ ഇടക്കിടെ ഓര്‍മിപ്പിക്കുന്നത്‌ നല്ലതുതന്നെ. കുളിമുറിയും നഗ്നതയും എല്ലാവര്‍ക്കും ഓര്‍ക്കാമല്ലോ?

മൂര്‍ത്തി said...

എന്നാലും നമുക്ക് ഒരു മുപ്പത് രൂപ ലാഭമല്ലേ? :)

പൈങ്ങോടന്‍ said...

ഇത് മുന്ന് കേട്ടിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം എന്ന സ്ഥലം എല്ല്ലാത്തരം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ക്കും പ്രസിദ്ധമാണ്.. മെയിഡിന്‍ കുന്നംകുളമാണോ എന്നൊരു ചൊല്ല് തന്നെയുണ്ട്.ആ കുന്നകുളത്ത് ഒരാള്‍ ഇതുപോലെ കള്ളനോട്ട് കൊടുത്തപ്പോ അയാള്‍ക്ക് ബാക്കി കിട്ടിയത് ഒരു മൂന്നിന്റേയും ഏഴിന്റേയും നോട്ടുകള്‍

തോന്ന്യാസി said...

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും..................

മറ്റൊരാള്‍ | GG said...

പണ്ടെങ്ങോ കേട്ടതാണെങ്കിലും വീണ്ടും ഇതൊന്നുകൂടി കേട്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി.

കടവന്‍ said...

bOOOO hahahaha

Manoj | മനോജ്‌ said...

ഇതു മുന്‍‌പ് കേട്ടിട്ടില്ല... (ഞാനൊരു അരസികനാണെന്നു കൂട്ടിക്കോ‍ളൂ :) )ഇഷ്ടപ്പെട്ടു.