Sunday, June 29, 2008

മോഷണം

ജയിലിലും പുറത്തും കള്ളന്മാരുള്ള കാലം.
പിടിക്കപ്പെട്ട കൊച്ചു കള്ളന്മാര്‍ അകത്തും.
പിടിക്കപ്പെടാത്ത വലിയ കള്ളന്മാര്‍ പുറത്തും.

“വിലയുള്ളതൊക്കെ ലോക്കറിന്‍ സൂക്ഷിക്കണം.“
അവന്‍ അവളെ ഉപദേശിച്ചു.

അവള്‍ പണവും പണ്ടവും കൂടെ ഹൃദയവും ലോക്കറില്‍ വെച്ചു.
കാമുകന്‍ ലോക്കര്‍ തുറന്ന് പണവും പണ്ടവും മോഷ്‌ടിച്ച് നാടുവിട്ടു.

ഒരു പെരും കള്ളന്‍ മോഷ്‌ടിക്കാനായ് വന്നു
തുറന്ന ലോക്കറിനുള്ളീല്‍ ഒരു ഹൃദയമിരുന്ന് കരയുന്നത് കണ്ടു
“ഹൃദയമെങ്കില്‍ ഹൃദയം“
പെരുംകള്ളന്‍ അവളുടെ ഹൃദയം സ്വന്തമാക്കി.

19 comments:

ബാജി ഓടംവേലി said...

“ഹൃദയമെങ്കില്‍ ഹൃദയം“
പെരുംകള്ളന്‍ അവളുടെ ഹൃദയം സ്വന്തമാക്കി.

OAB/ഒഎബി said...

പെരുംക്കള്ളന്‍ ആ വിലയില്ലാത്ത ഹൃദയവുമായി കുറെയേറെ കഷ്ടപ്പെട്ടു എന്ന് പിന്നീട് പറയുന്നത് കേട്ടിരുന്നു.

നല്ല കാഴ്ചപ്പാട്.

രസികന്‍ said...

ആ പെരുങ്കള്ളൻ തനിക്കു മോഷ്ടിക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുന്നുണ്ടാവണം

ആശംസകൾ

കുഞ്ഞന്‍ said...

ഹൃദയമില്ലാത്തവനല്ലെ ഹൃദയം എടുത്തത്..അപ്പോള്‍ കുഴപ്പമില്ല..!

കാശില്ലാത്തവന്‍ കാശും എടുത്തു.. ഇല്ലാത്തതല്ലെ എടുക്കാന്‍ പറ്റൂ.

ഇനി ആ പെണ്ണ് ഹൃദയവും അന്വേഷിച്ച് നടക്കണം..!

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാലോ മാഷേ...

siva // ശിവ said...

എനിക്കെല്ലാം മനസ്സിലായി.

മോഷണമായിരുന്നു അല്ലേ പണി...ഞാനാരോടും പറയില്ല കേട്ടോ....

ആ പെരുംകള്ളന്‍ ഞാനാണെന്ന് പറയാതിരുന്നാല്‍ മതി.

സസ്നേഹം,

ശിവ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്പട കള്ളാ

സജി said...

അതോടെ കള്ളന്‍ മോഷണം നിര്‍ത്തി.

(കള്ളന്റെ ഒരു ഗതികേടേ.....)

ദിലീപ് വിശ്വനാഥ് said...

ഇപ്പോള്‍ ഹൃദയവും സേഫ് അല്ല അല്ലേ?

ഗോപക്‌ യു ആര്‍ said...

are u that kallan actually?

Typist | എഴുത്തുകാരി said...

അപ്പോ ഇനി ഒന്നും ബാക്കിയില്ല, അല്ലേ? പണവും പോയി, പണ്ടവും പോയി, അവളുടെ ഹൃദയവും പോയി.

പാമരന്‍ said...

സൂപ്പര്‍ മാഷെ!

യാത്രിക / യാത്രികന്‍ said...

കൊച്ചു കള്ളന്‍....

Unknown said...

വെറുമൊരു മോഷാവായ എന്നെ കള്ളനെന്നു വിളിക്കല്ലേ.....

Bindhu Unny said...

പണവും പണ്ടവുമായാലും, ഹൃദയമായാലും എപ്പഴും കൂടെ കൊണ്ടുനടക്കണമെന്ന് സാരം. ലോക്കറില്‍ വയ്ക്കാന്‍ പാടില്ല. :-)

ബൈജു (Baiju) said...

തമ്മില്‍ ഭേദം കള്ളന്‍ തന്നെ :)

ബഷീർ said...

വിലയില്ലാത്ത ഹ്യദയം കട്ടെടുത്ത ബുദ്ധിശ്യൂന്യനായ മോഷ്ടാവിന്റെ വിധിയില്‍ സഹതപിക്കുന്നു.. പക്ഷെ കള്ളനെന്ന് വിളിക്കുന്നില്ല

നന്നായിട്ടുണ്ട്‌

Unknown said...

ആ കള്ളന്റെ പേര് ബാജി എന്നായിരുന്നോ
ചേട്ടാ

ഒരു സ്നേഹിതന്‍ said...

ബാജി കഥകള്‍ നന്നാവുന്നുണ്ട്...
ആശംസകള്‍....