അറുപതു കഴിഞ്ഞ അവിവാഹിതനായ സത്യശീലന് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍‘ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടക്കുകയായിരുന്നു.
വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നു.
വാതില്‍ തുറന്നപ്പോള്‍ അടുത്ത വീട്ടിലെ പെണ്‍കുട്ടി.
കോളേജില്‍ പഠിക്കുന്ന പതിനേഴു തികയാത്ത പെണ്‍കുട്ടി.
അവള് പലപ്പോഴും വാതിലില്‍ മുട്ടി വായനയ്ക്ക് ഭംഗം വരുത്താറുണ്ടായിരുന്നു.
അവള് വന്ന പാടെ സത്യശീലന് വായിച്ചുകൊണ്ടിരുന്ന പുസ്തകം ബലമായി പിടിച്ചു വാങ്ങി മടക്കി വെച്ചു.
ഇന്നലെ കണ്ട സിനിമയില്‍ മാഷിന്റെ പ്രായമുള്ള നായകന് അവളുടെ പ്രായമുള്ള നായികയെപ്പറ്റി കവിത എഴുതി പാടുന്നുണ്ടു പോലും.
അവളൊരു കസേര വലിച്ചിട്ട് അതില്‍ ഇരിപ്പുറപ്പിച്ചു.
അവളേപ്പറ്റി ഒരു കവിത എഴുതണം. അതാണ് പെണ്‍കുട്ടിയുടെ ആവശ്യം.
സിനിമയുടെ കഥ അവള് മാഷിനു പറഞ്ഞു കൊടുത്തു.
സിനിമയില്‍ കണ്ട പ്രേമരംഗങ്ങള്‍ക്കൊത്ത് അവളുടെ മനസ്സ് നൃത്തം വെച്ചു.
സത്യശീലന് ഒരു കവിതയെഴുതിക്കൊടുത്തു.
അവള് പ്രസിദ്ധീകരിക്കുകയോ ചവറ്റുകൊട്ടയിലെറിയുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ.
പെണ്‍കുട്ടി പോകുമ്പോള്‍ മാഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ മറന്നില്ല.
സത്യശീലന് വീണ്ടും ‘എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടന്നു.
Sunday, July 6, 2008
Subscribe to:
Post Comments (Atom)
12 comments:
സത്യശീലന് വീണ്ടും ‘എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടന്നു.
എന്നിട്ടും ഈ മാഷിന് മൂപ്പരുടെ സത്യാന്വേഷണപരീക്ഷണങ്ങള്‍ മനസ്സിലായില്ലാന്ന് വെച്ചാല്‍!! മാഷിന് ഏഴാം ക്ലാസിലെ വിവാദപാഠപുസ്തകം വായിക്കാന്‍ കൊടുക്കണം. അല്ലപിന്നെ. :)
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അയാള്‍ വായിച്ചു തീര്‍ന്നതിനു ശേഷം അവള് വരാതിരിക്കുന്നതാ നല്ലത്...
സസ്നേഹം,
ശിവ
സത്യശീലന് ചില പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയാണോ?...
ഇനിയുമിനിയും ആ പെണ്‍കുട്ടി വരട്ടെ, സത്യശീലന് കവിതയെഴിതി കൊടുക്കട്ടേ,ചുംബനം സ്വീകരിക്കട്ടെ ......
സത്യശീലാ ദിനേഷാ................
കവിതയെഴുത്ത് നടക്കട്ടെ
നന്നായിട്ടുണ്ട്........
ആശംസകള്‍...
ഇത്തരം സത്യശീലമാരാണ് ഇന്ന് ഗാന്ധിതൊപ്പിയും വച്ച് വിലസുന്നത്
:)
ബാജി..
കാലഘട്ടം ഇപ്പോഴാണെങ്കില്‍ കഥയില്‍ തെറ്റുണ്ട്.. എന്നാല്‍ പത്തുകൊല്ലം മുമ്പാണെങ്കില്‍ തെറ്റില്ലതാനും..!
:) ഇപ്പോഴേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ.
കൊള്ളാം
കുഞ്ഞന്‍ പറഞ്ഞത് കറക്റ്റ്. :)
Post a Comment