Monday, May 11, 2009

തണല്‍ മരം

വഴിയരികില്‍ നിന്ന തണല്‍ മരം ലോറിയിടിച്ചാണ് കടപുഴകിയത്.

പിടിക്കപ്പെടുന്നവര്‍ മാത്രമേ കുറ്റവാളികളാവുകയുള്ളൂ അതിനാല്‍ ലോറിഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ വണ്ടി ഓടിച്ച് രക്ഷപെട്ടു.

ലോറിഡ്രൈവറുടെ കുറ്റമാകാം, ഇന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുടുംബസ്വത്തിന്റെ കാര്യത്തില്‍ എന്തോ കശപിശയുണ്ടായി. അതിന്റെ ടെന്‍ഷനിലായിരുന്നിരിക്കാം അയാള്‍. എങ്കിലും അയാള്‍ രക്ഷപെട്ടല്ലോ.

നാട്ടുകാര്‍ ഓടിക്കൂടി. കടപുഴകിക്കിടക്കുന്ന തണല്‍ മരത്തിനു ചുറ്റും നിന്നും. ആരാണീ ക്രൂരത ചെയ്‌തതെന്ന് ചോദിച്ച് പരസ്‌പരം നോക്കി. റോഡിനു കുറുകെ കടപുഴകി കിടക്കുന്ന തണല്‍ മരം ഗതാഗത തടസ്സം സൃഷ്‌ടിച്ചു. പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സും എത്തിച്ചേര്‍ന്നു.

എത്ര വസന്തങ്ങള്‍ക്ക് സാക്ഷിയാണീ മരം. തിക്‌താനുഭവങ്ങളുടെ വെയിലേറ്റ് വാടാതെ, വന്‍ കാറ്റുകള്‍ വീശിയടിച്ചപ്പോള്‍ പിടിച്ചു നിന്ന് വേരുറച്ച മരം. ദേശാടന പക്ഷികള്‍ക്ക് വിശ്രമകേന്ദ്രമായി, ജന്മങ്ങള്‍ വിരിയുന്ന കൂടായി, വിശക്കുന്ന വയറുകള്‍ക്ക് ഫലമേകി, തണലായി.......

എത്ര തണലേകിയ മരമായാലും കടപുഴകിയാല്‍ മുറിച്ചു മാറ്റിയേ പറ്റു. വേദന അറിയാതിരിക്കാനായി അനസ്‌തേഷ്യ പോലും നല്‍കാന്‍ സമയമില്ല. ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

മരം മുറിച്ചു മാറ്റി. ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിച്ചു.

പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം അടച്ചപെട്ടിയില്‍ തണല്‍മരം വീട്ടിലേക്ക് കൊണ്ടുവന്നു.

“അപ്പാ.. അപ്പാ.. ഇനി ഞങ്ങള്‍ക്ക് ആരുണ്ട്” എന്ന് വളരെ ഭാവാര്‍ദ്രമായി അലമുറയിട്ടുകൊണ്ട് അതേ ലോറിഡ്രൈവര്‍ അതിനു മുകളിലേക്ക് വീണു.

24 comments:

ബാജി ഓടംവേലി said...

പിടിക്കപ്പെടുന്നവര്‍ മാത്രമേ കുറ്റവാളികളാവുകയുള്ളൂ അതിനാല്‍ ലോറിഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ വണ്ടി ഓടിച്ച് രക്ഷപെട്ടു.

പാവപ്പെട്ടവൻ said...

പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം അടച്ചപെട്ടിയില്‍ തണല്‍മരം വീട്ടിലേക്ക് കൊണ്ടുവന്നു.

തണല്‍ മരങ്ങള്‍ വീഴുമ്പോള്‍ ഒറ്റപ്പെടുന്ന തേങ്ങലുകള്‍ ഒരു നീണ്ട നനവാണ്

the man to walk with said...

ishtaayi

വാഴക്കോടന്‍ ‍// vazhakodan said...

തണല്‍ മരങ്ങള്‍ നഷ്ടപ്പെടുന്നവരുടെ രോദനം കേള്‍ക്കാന്‍ ആരുണ്ട്‌?

ജോഷി said...

ബാജി, നിങ്ങളുടെ എഴുത്തും അതിലേ തിരിവുകളും വളരെ ഇഷ്ടമാണ്. ഇതും പതിവുപോലെ നന്നായി.

യാത്രിക / യാത്രികന്‍ said...

ഇതും പതിവുപോലെ നന്നായി.

കാപ്പിലാന്‍ said...

അപ്പോള്‍ തണല്‍ മരംപോയി അല്ലേ .നന്നായിരിക്കുന്നു എഴുത്ത്‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വീണു കഴിയുമ്പോഴാ തണല്‍‌മരങ്ങളെപ്പറ്റി കൂടുതലറീയുക...

നന്നായി

ബൈജു (Baiju) said...

വീണുകഴിഞ്ഞ് (വീഴ്ത്തിക്കഴിഞ്ഞ്) കരയുന്ന 'ലോറിഡ്രൈവര്‍മാര്‍' എത്രയെത്ര....

എഴുത്ത്‌ നന്നായി

ഹന്‍ല്ലലത്ത് Hanllalath said...

ദ്യോദിപ്പിക്കുന്ന ശൈലി ഇഷ്ടമായി...

Jane Joseph , New Jersey, USA said...

ചിന്തക്കു വക നല്‍കിയ കുറിപ്പ്...അവസാന വാചകത്തില്‍ മനസ് ഉടക്കിപ്പോയി..

പാവത്താൻ said...

ഈ സന്ദർശനത്താളിൽ എന്റെ കൈയ്യൊപ്പു കൂടി.

കല്യാണിക്കുട്ടി said...

kannullappol kanninte vila ariyukayilla ennu parayunnathu ethra shariyaanu....valare hrudayasparshiyaaya oru post.........

വീകെ said...

ഒരു തണൽ മരത്തെ ഓർത്തല്ലൊ...
സന്തോഷം.

ടി. കെ. ഉണ്ണി said...

thanalekaatha marangal marangalaakunnilla....

തിരുവല്ലഭൻ said...

great

നരിക്കുന്നൻ said...

നല്ല എഴുത്ത്. ഒരു തണൽമരത്തെ എന്നിലും ഓർമ്മിപ്പിച്ചു.

ഫസല്‍ ബിനാലി.. said...

തണല്‍മരം...വാക്കില്‍ പോലും നനവ്
ബാജിബായ്, ആശംസകള്‍.

Unknown said...

തണൽ മരം മനസ്സിനെ ഒരിറ്റു നൊമ്പരപെടുത്തി

വിജയലക്ഷ്മി said...

nalla post ...mikkavaarum kuttavaalikal raksha ppetukayaanu pathivu :(

ജിപ്പൂസ് said...

നന്നായിരിക്കുന്നു ഭാജീ...

Anonymous said...

വളരെ നന്നായിരിക്കുന്നു..ഒരുപാടിഷ്ടായി.......

Pradeep said...

ബാജീ ഞാന്‍ ഇപ്പോളാണ് താങ്കളുടെ ബ്ലോഗില്‍ കയറിയത്. വളരെ ഇഷ്ടമായി. നന്നായിരിക്കുന്നു. ഇനീം എഴുതുമല്ലോ? മരങ്ങള്‍ കുളങ്ങള്‍ കാവുകള്‍ ഇതിന്റെ വില ഒക്കെ അറിയുന്നവരുടെ വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇപ്പോളും കുറെ ആളുകള്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നു എന്നറിയുന്നത് തന്നെ മനസ്സിന് കുളിര്‍മ തരുന്നു.
ഒരു പഴയ ശ്ലോകം എഴുതട്ടെ.. ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്ന മ്മുടെ പൂര്‍വികര്‍ വൃക്ഷങ്ങളുടെ പ്രാധാന്യം എത്രമാത്രം മനസ്സിലാക്കിയിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാവും.
" ദശ കൂപ ഏക വാപി ( പത്തു കിണര്‍ ഒരു കുളത്തിനു തുല്യം )
ദശ വാപി ഏക നദി ( പത്തു കുളം ഒരു നദിക്കു തുല്യം )
ദശ നദി ഏക പുത്രാ ( പത്തു നദി ഒരു പുത്രന് തുല്യം)
ദശ പുത്രാ ഏക വൃക്ഷ ( പത്തു പുത്രന്മാര്‍ ഒരു വൃക്ഷത്തിന് തുല്യം)
എത്ര മഹത്തരമായ വരികള്‍ ആണ് ഇത്. പൂര്‍വികര്‍ എപ്പളും അവരുടെ പിന്‍ തലമുറയ്ക്ക് വേണ്ടി എല്ല്ലാം കത്ത് സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ നമ്മളോ???

NITHYATHA said...

Mayil peeli terroristene ealpikaruth