Thursday, November 22, 2007

സ്‌പെയര്‍ പാട്‌സ്

ആറ് ആണ്‍‌മക്കളും മൂന്ന് പെണ്‍‌മക്കളും ഉള്ള അപ്പച്ചന്‍ ആശുപത്രിയില്‍ മരിക്കുമ്പോള്‍ കരയാനും പതം പറയാനും മക്കളും ബന്ധുക്കളും ആരും ഉണ്ടായിരുന്നില്ല.
മക്കളെല്ലാം വിദേശത്താണ്, വളരെത്തിരക്കിലും......

അടുത്തുനിന്ന നേഴ്‌സുപെണ്ണു മാത്രം കരഞ്ഞു.
“അയ്യോ........, അപ്പച്ചന്‍ ഇത്ര വേഗം മരിച്ചുവോ ........!”
ദിവസങ്ങള്‍ മാത്രം പരിചരിച്ച നേഴ്‌സ്‌പെണ്ണിന് അപ്പച്ചനോട് ഇത്ര അടുപ്പമോ?
അപ്പച്ചന്റെ ഡെഡ് ബോഡി മറവുചെയ്യാനായി മുന്‍‌സിപ്പാലിറ്റിക്കാര്‍ കൊണ്ടു പോകുമ്പോഴും അവള്‍ കരയുകയായിരുന്നു.
അവള്‍ കരയുന്നതിനുള്ള കാരണം തിരക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.

വൈകിട്ട് അവള്‍ ഡയറിയില്‍ എഴുതി..“ഇന്നു മരിച്ച അപ്പച്ചന്റെ സ്‌പെയര്‍ പാട്‌സ് എടുക്കുവാനുള്ള സമ്മതപത്രത്തില്‍ മരിക്കുന്നതിനു മുന്‍‌പ്‌ അപ്പച്ചന്റെ ഒപ്പു വാങ്ങിക്കാഞ്ഞതില്‍ ഡോക്‌ടര്‍ തന്നെ ഒത്തിരി വഴക്കു പറഞ്ഞു അതിനാല്‍ എനിക്ക് സങ്കടംവന്ന് ഞാന്‍ കരഞ്ഞു”

20 comments:

ബാജി ഓടംവേലി said...

അടുത്തുനിന്ന നേഴ്‌സുപെണ്ണൂ മാത്രം കരഞ്ഞു.
“അയ്യോ........, അപ്പച്ചന്‍ ഇത്ര വേഗം മരിച്ചുവോ ........!”
ദിവസങ്ങള്‍ മാത്രം പരിചരിച്ച നേഴ്‌സ്‌പെണ്ണിന് അപ്പച്ചനോട് ഇത്ര അടുപ്പമോ?

കുഞ്ഞന്‍ said...

മണ്ടി നേഴ്സ്... ആ മരവിച്ച കൈയ്യിലെ വിരലിന്റെ അടയാളം പിന്നെയായാലും എടുക്കാമായിരുന്നില്ലേ..???

Typist | എഴുത്തുകാരി said...

എന്തിനുവേണ്ടിയാണെങ്കിലും കരയാന്‍ ഒരാളുണ്ടായല്ലോ.

Murali K Menon said...

കൊടുക്കല്‍-വാങ്ങലില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ ലോകത്തില്‍ സ്നേഹത്തിന്റെ കണ്ണീരിനെന്ത് പ്രസക്തി അല്ലേ ബാജി. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

simy nazareth said...

ഇത്രേം ഒക്കെയേ ഉള്ളൂ നമ്മുടെ കാര്യം, അല്ലേ.

നന്നായിട്ടുണ്ട്. ഒരു ജീമെയിലും കൂടി തുടങ്ങൂ.

ശ്രീ said...

കുഞ്ഞന്‍‌ ചേട്ടന് പറഞ്ഞതാണ്‍ ബുദ്ധി.

മലബാറി said...

വായിച്ചൂട്ടൊ....നന്നായി....
കുഞ്ഞന്‍ പറഞ്ഞപോലെ കൈയൊപ്പെടുക്കാമായിരുന്നു

മുക്കുവന്‍ said...

ചുമ്മാതല്ല കുഞ്ഞന്‍ നേഴ്സ് ആവാഞ്ഞെ!
പാവം, അതിനിപ്പോഴും കരയാന്‍ തന്നെ വിധി.

ഉപാസന || Upasana said...

കുഞ്ഞന്റെ ബുദ്ധി അപാരം
കുഞ്ഞന്‍ നഴ്സ് ആകാതിരുന്നത് ഭാഗ്യം
:)
ഉപാസന

പ്രയാസി said...

ഈ എക്സ്പെയറായ അപ്പച്ചന്റെ എന്തു പാര്‍ട്സെടുക്കണ കാര്യമാ ബാജീസേ..
അപ്പച്ചന്‍ ഭാഗ്യവാനാ.. അങ്ങനെയെങ്കിലും കരയാന്‍ ഒരാളുണ്ടായില്ലെ..

ഓ:ടോ:ഇക്കണക്കിനു കുഞ്ഞന്‍ ഭായീനപ്പുടിച്ചു എല്ലാരും കൂടി നേഴ്സാക്കുമല്ലൊ..ഹി,ഹി,ഹി വെള്ള സാരിയൊക്കെയുടുത്തു കുഞ്ഞന്‍ഭായി അങ്ങനെ നില്‍ക്കണ കാണാനെന്തു ഭംഗിയാരിക്കും.. എന്റെ “സ്പെയര്‍ പാട്സ്” എടുക്കാനാണു പ്ലാനെങ്കില്‍ ഞാനോടി.. ;)

അലി said...

ബാജി സാറെ..
ഇനി കാണുമ്പോ ആ പെങ്കൊച്ചിനോടുപറ
ചെല്ലുന്ന അന്നുതന്നെ സ്പെയര്‍പാര്‍ട്സ് എഗ്രിമെന്റ് എഴുതിക്കണമെന്ന്...

ആറുമക്കള്‍ വിദേശത്തുണ്ടായിട്ടും മൃതദേഹം മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോയത് കഷ്ടമായിപ്പോയി.
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

കൊച്ചുമുതലാളി said...

:( ആ അപ്പച്ചന്റെ ഒരു യോഗമേ,

ആ പാവം നേഴ്സെങ്കിലും കൂട്ടിനുണ്ടായല്ലോ..

യാത്രിക / യാത്രികന്‍ said...

നാളെയുടെ മുഖം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.
ആരെയും കരയിക്കാതെ അപ്പച്ചനു കടന്നു പോകാന്‍ സാധിച്ചല്ലോ !
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

പി.സി. പ്രദീപ്‌ said...

കൊള്ളം, നന്നായിരിക്കുന്നു.
ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കാമല്ലോ?

ദിലീപ് വിശ്വനാഥ് said...

ഇതൊക്കെ നേരത്തേ ചെയ്യേണ്ടേ. മരിക്കുന്നതുവരെ എന്തിനാ കാത്തിരുന്നതു?

Sethunath UN said...

കൊള്ളാം ബാജിഭായ്.കപടമീലോകം!

ശ്രീഹരി::Sreehari said...

ചോദിച്ച് സമ്മതം വാങ്ങി പാര്‍ട്സ് എടുക്കുന്നവര്‍ ഇനിയും ലോകത്ത് ഉണ്ടെന്നറിഞ്ഞതില്‍ ആശ്വാസം തോന്നുന്നു

ഏ.ആര്‍. നജീം said...

അതിനെന്തിനാ എല്ലാവരും കൂടി ആ നേഴ്സിനേയും പിന്നെ നമ്മുടെ കുഞ്ഞന്‍ ഭായിയേയും കുറ്റം പറഞ്ഞോണ്ടിരിക്കുന്നേ..? ആ ഡോക്‌ടര്‍കും ആകാമായിരുന്നല്ലോ..

"അപ്പൂപ്പാ, അത്യാവശ്യമായി ഒരു ഓപ്പറേഷന്‍ ചെയ്യെണം അതിനു ഇതില്‍ ഒരു ഒപ്പിടണം" എന്ന് പറഞ്ഞാല്‍ അപ്പൂപ്പന്‍ പുഷ്പം പോലെ ഇട്ട് കൊടുക്കില്ലായിരുന്നോ.

പറഞ്ഞിട്ടെന്ത് കാര്യം 1948 മോഡല്‍ രണ്ട് കിഡ്നി കണ്ണ് കരള്‍ ഒക്കെ വെറുതേ വേസ്റ്റ് ആയില്ലെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

മന്‍സുര്‍ said...

ബാജിഭായ്‌...

കൊള്ളാം......

നന്‍മകള്‍ നേരുന്നു