Monday, November 26, 2007

തകരുന്ന പാലങ്ങളും കാരണങ്ങളും

ഈ പാലത്തിന് അന്‍‌പതു വര്‍‌ഷത്തിന്മേല്‍ പ്രായമുണ്ട്. വല്ല ബലക്ഷയവും.
ചാനല്‍ ക്യാമറയ്‌ക്ക് പാലത്തിലൂടെ പോകുമ്പോള്‍ വെറുതെ തോന്നിയ സംശയം.
അടുത്ത അന്വേഷണ റിപ്പോര്‍‌ട്ട് ഇതു തന്നെയാകട്ടെ.
“തകരുന്ന പാലങ്ങളും കാരണങ്ങളും”

ക്യാമറക്കണ്ണുകള്‍ പാലത്തിനു മുകളില്‍ നിന്ന് പലദൃശ്യങ്ങള്‍ പകര്‍‌ത്തി.
ഇരു കരയിലും നിറഞ്ഞ പച്ചപ്പ്.
ഒഴുക്കിന്റെ കള കളാരവം ശ്രദ്ധിച്ചാല്‍ കേള്‍ക്കാം.
വിദേശ നിര്‍‌മ്മിതകാറുകള്‍ പാലത്തിലൂടെ പോകുന്നു.
വലിയ ചരക്കുലോറികള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്നുണ്ട്.

പാലത്തിന്റെ അടിയില്‍ പോയി നോക്കണം.
അവിടെ മുന്‍‌പ്‌ കുട്ടികള്‍ ചീട്ടുകളിച്ചിരുന്നു.
ഇന്ന് ആരും അങ്ങോട്ടു പോകാറില്ല.
അവിടെ മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്.

പാലത്തിന്റെ ഒരരുകിലുള്ള ഇടവഴിയിലൂടെ പാലത്തിന്റെ അടിയിലെത്തി.
പാലത്തിന് ബലക്ഷയം ഉണ്ട്.
പലതാണ് കാരണം.
മണ്ണുവാരല്‍ മൂലം തൂണുകളുടെ അടിഭാഗം വളരെ താണിരിക്കുന്നു.
സിമെന്റു പൊട്ടി തുരുമ്പിച്ച കമ്പികള്‍ പുറത്തേക്കുന്തി നില്‍ക്കുന്നു.

ഗവണ്മെന്റ് കോണ്‍‌ട്രാക്‌ടറും മുന്‍‌സിപ്പല്‍ കൌണ്‍‌സിലിലെ വനിതാമെമ്പറും പാലത്തിനടിയില്‍ നില്‍ക്കുന്നത് ക്യാമറക്കണ്ണുകള്‍ കണ്ടു.
ഇവര്‍ ഇവിടെ എന്തെടുക്കുകയാണ് ?
സംശയകരമായ സാഹചര്യത്തില്‍ ക്യാമറ അവരെ കാണുവാന്‍ പാടില്ലായിരുന്നു.

എങ്കിലും പാലം തകരുന്നതിനുള്ള യഥാര്‍‌ത്ഥ കാരണം കണ്ടെത്തുവാനായി.
അധികാരികളും കോണ്‍‌ട്രാക്‌ടര്‍‌മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമൂലമാണ് പാലങ്ങള്‍ തകരുന്നത്.

അത്രയും റെക്കോര്‍‌ഡു ചെയ്‌ത കാസ്സറ്റ് കോണ്‍‌ട്രാക്‌ടറെ ഏല്‍‌പ്പിച്ച് പതിനായിരത്തിന്റെ ചെക്കും വാങ്ങിപോരുമ്പോള്‍, ക്യാമറ പല പ്രാവശ്യം പറഞ്ഞ് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
“ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാനാണ് അവര്‍ വന്നത്”

16 comments:

ബാജി ഓടംവേലി said...

അടുത്ത അന്വേഷണ റിപ്പോര്‍‌ട്ട് ഇതു തന്നെയാകട്ടെ.
“തകരുന്ന പാലങ്ങളും കാരണങ്ങളും”
[അധികാരികളും കോണ്‍‌ട്രാക്‌ടര്‍‌മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമൂലമാണ് പാലങ്ങള്‍ തകരുന്നത്]

ഉപാസന || Upasana said...

sariyane bhai
:)
upaasana

പ്രയാസി said...

ബാജി ഭായീ.. അന്വേഷണം കൊള്ളാം..
ഓ:ടൊ: അവിഹിതബന്ധങ്ങള്‍ മൂലം പുതിയ സൃഷ്ടികള്‍ ഉണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ.. അപ്പൊ ഇതു കാരണം പാലവും തകരുമല്ലെ..:)

G.MANU said...

kodu kai.. ithu thanne keralam

വേണു venu said...

പാലത്തിന്‍റെ മാത്രമല്ല പല തകര്‍ച്ചകളുടേയും പിന്നിലെ സത്യം...

സജീവ് കടവനാട് said...

ഇനി ആ പതിനായിരംകൂടിമുതലാക്കേണ്ടതെങ്ങിനെയെന്ന് ചിന്തിച്ചുകൊണ്ട് കോണ്ട്രാ‍ക്റ്റര്‍ ആ പാലത്തിന്റെ തൂണില്‍ ചാരി...

കുഞ്ഞന്‍ said...

ദീപസ്തംഭം മഹാശ്ചര്യം...
നമുക്കും കിട്ടണം പണം..

പാവം ക്യാമറ..!

ദിലീപ് വിശ്വനാഥ് said...

കേരളത്തില്‍ ക്യാമറ നിരോധിക്കണം.

ശ്രീ said...

ഒരു ക്യാമറയൂടെ കഷ്ടപ്പാടുകള്‍‌ ആരറിയുന്നു?

എന്തെല്ലാം കാണണം!!!

ബാജി ഭായ്, നന്നായിരിക്കുന്നു.

:)

ഹരിശ്രീ said...

ബാജി ഭായ് ,

കൊള്ളാം

മന്‍സുര്‍ said...

ബാജിഭായ്‌...

പരമാര്‍ത്ഥങ്ങള്‍

നന്‍മകള്‍ നേരുന്നു

ഗീത said...

പരമ സത്യം!! ജി. മനുവും കിനാവും പറഞ്ഞതും സത്യം സത്യം!

പിന്നെ പ്രയാസീ, പുതിയ സൃഷ്ടി ഉണ്ടായല്ലോ? Indirect ആയി എങ്കിലും....പുതിയൊരു ബ്ലോഗ് പോസ്റ്റ്. യഥാര്‍ത്ഥത്തില്‍ ഇത്തരം അവിഹിതബന്ധങ്ങളും അഴിമതിയും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഭാവനയേ ഉടലെടുക്കുമായിരുന്നില്ലല്ലോ?

അലി said...

“തകരുന്ന പാലങ്ങളും കാരണങ്ങളും”
തെഹല്‍ക മോഡല്‍ ഇന്‍‌വെസ്റ്റിഗേഷനു പോകാമായിരുന്നു.

നന്നായി...
അഭിനന്ദനങ്ങള്‍.

നാടോടി said...

വളരെ നന്നായിരിക്കുന്നു...

സന്തോഷ്. said...

ഏട്ടാ, ജീവിതം തന്ന ഏറ്റവും വലിയ നന്മയല്ലേ സൌഹൃദം.. ഒരുപാട് എഴുതാനുണ്ട്.. ബ്ലോഗിലെ അപരിചിതത്വം മൂലം കുറച്ചു സമയമെടുക്കും, പരിചയപ്പെട്ടുവരുന്നതേയുള്ളൂ. തീര്‍ച്ചയായും എഴുതാം, നിങ്ങളുടെയൊക്കെ സ്നേഹം അതു സാധ്യമാക്കും......ഒരുപാടു സ്നേഹത്തോടെ

Mahesh Cheruthana/മഹി said...

ബാജി ഭായ്,
സംഗതി പരമ സത്യം!
ഓ:ടൊ: എന്നാലും തുക കുറഞ്ഞു പോയില്ലേ എന്നൊരു സംശയം!