Monday, December 24, 2007

എയ് ആശാരി ചെക്കാ.......

രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും ഞങ്ങള്‍‌ ക്രിസ്‌തുമസ് ആഘോഷിക്കുകയാണ്.

നീ അന്നു ഞങ്ങള്‍‌ വില്‍‌പ്പനക്കാരെ പള്ളിയില്‍‌ നിന്നും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കിയപ്പോയെ ഞങ്ങള്‍‌ മനസ്സില്‍‌ തീരുമാനിച്ചുറപ്പിച്ച മധുരമായ പ്രതികാരം. ഇന്ന് പള്ളികളില്‍‌ മാത്രമല്ല ലോകം മുഴുവന്‍‌ നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുകയാണ്. ചൈനക്കാര്‍‌ക്കും പോലും നിന്നെ ഇന്ന് അറിയാം അവരാണ് വളരെ വിലക്കുറവില്‍‌ നിന്നെ വില്‍‌ക്കുന്നത്. നീയും നിന്റെ കൂട്ടുകാരായ മീന്‍‌ പിടുത്തക്കാരും ചേര്‍‌ന്ന് എന്തൊക്കെയാ ഇവിടെ ചെയ്‌തതെന്ന് ഓര്‍‌മ്മയുണ്ടോ ? മൂന്നര വര്‍‌ഷം കൊണ്ട് കുരിശില്‍‌ കയറേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ ?രണ്ടായിരം വര്‍‌ഷങ്ങള്‍‌ക്കു ശേഷവും നിന്നെ ഞങ്ങള്‍‌ വില്‍‌ക്കുന്നു.
ക്രിസ്‌തുമസെന്നാല്‍‌ സാന്താക്ലോസ്സിന്റെ ജന്മദിനമാണെന്നാണ് കുട്ടികളെ പഠിപ്പിക്കാറുള്ളത്.
ക്രിസ്‌തുമസ്സെന്നാല്‍‌ രാവെളുക്കോളമുള്ള പാടി പിരിവാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ഗായക സംഘ മത്‌സരമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ക്രിസ്‌തുമസ് ട്രീയാണ്.
ക്രിസ്‌തുമസ്സെന്നാല്‍‌ പല നിറത്തിലുള്ള വലുപ്പത്തിലുള്ള നക്ഷത്രമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പല രുചിയിലുള്ള പല ആകൃതിയിലുള്ള കെയിക്കാണ്.
ക്രിസ്‌തുമസ്സെന്നാല്‍ തലെന്നാള്‍‌ വാങ്ങിവെച്ച മദ്യകുപ്പികളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പടക്കമാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പുതിയ വസ്‌ത്രങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ പരീക്ഷയ്‌ക്കു ശേഷമുള്ള അവധി ദിനങ്ങളാണ്.
ക്രിസ്‌തുമസ്സെന്നാല്‍ ചാനലുകളില്‍‌ പുതിയ സിനിമയാണ്.
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ക്രിസ്‌തുമസ്സെന്നാല്‍........
ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍‌ ......
നല്ല കുലത്തില്‍‌ പിറക്കണം. ( ആശാരി ചെക്കനായി പിറക്കരുത്.)

ലോകത്തിന്റെ ഏതുമൂലയിലും നിന്റെ പേരില്‍‌ വസ്‌തുവും ബഹുനില ബില്‍‌ഡിഗുംകളും ഉണ്ട്. (പശുവിന്റെ എരുത്തിലില്‍‌ പിറക്കരുത്.)

നിനക്കു പഠിക്കുവാനായി സഭ നടത്തുന്ന സ്‌ക്കൂളും കോളേജും ഉണ്ട്. ( സഭ പറയുന്നത് മാത്രം പഠിക്കുക പഠിപ്പിക്കുക)

അധികാരികളോട് മത്‌സരിക്കരുത് ( മൂന്നരവര്‍‌ഷവും കുരിശും മൂന്നരദിവസവും കുരിശുമാക്കും)

പിന്നെ പ്രധാനകാര്യം ഞങ്ങള്‍‌ വില്പനക്കാരോട് സഹകരിക്കുക നമുക്ക് എല്ലാം നല്ല ലാഭത്തില്‍‌ വില്‍‌ക്കാം...

ഹാപ്പി ക്രിസ്‌തുമസ്...............
ബാജി ഓടംവേലി & ഡാന്‍ മോന്‍

28 comments:

ബാജി ഓടംവേലി said...

ബൂലോകര്‍‌ക്ക്,
സ്‌നേഹം ക്രിസ്‌തുമസ്‌ ആശംസകള്‍
ഞാനും എന്റെ മോന്‍ ഡാനും

മുസ്തഫ|musthapha said...

ആക്ച്വലി... ക്രിസ്തുമസ് എന്നാല്‍ എന്താണ്... !

:)

നല്ല കുറിപ്പുകള്‍ ബാജി...

താങ്കള്‍ക്കും കുടുംബത്തിനും സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...

വേണു venu said...

കുറിമാനം ഇഷ്ടമായി.
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...:)

chithrakaran ചിത്രകാരന്‍ said...

പ്രിയ ബാജി,
ആശാരിച്ചെക്കനെക്കുറിച്ചുള്ള ചിന്തകള്‍ നന്നായിരിക്കുന്നു. ചിത്രകാരന്‍ ക്രിസ്തുവിനെ ആശാരിച്ചെക്കനെന്നു വിളിച്ചപ്പോള്‍ നൊന്തില്ലെന്നും, താങ്കള്‍ അതിനെ ദാര്‍ശനിക വശങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങിയെന്നും കാണുമ്പോള്‍ ആശ്വാസമായി. ബാജിക്കും, മോനും, കുടുമ്പാഗങ്ങള്‍ക്കും ചിത്രകാരന്റെ ക്രിസ്തുമസ് പുതുവര്‍ഷാശംസകള്‍.

അലി said...

പിന്നെ പ്രധാനകാര്യം ഞങ്ങള്‍‌ വില്പനക്കാരോട് സഹകരിക്കുക നമുക്ക് എല്ലാം നല്ല ലാഭത്തില്‍‌ വില്‍‌ക്കാം...

ബാജിഭായ്..
നല്ല കുറിപ്പുകള്‍

താങ്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

krish | കൃഷ് said...

"ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍‌ ......
നല്ല കുലത്തില്‍‌ പിറക്കണം. ( ആശാരി ചെക്കനായി പിറക്കരുത്.)


ലോകത്തിന്റെ ഏതുമൂലയിലും നിന്റെ പേരില്‍‌ വസ്‌തുവും ബഹുനില ബില്‍‌ഡിഗുംകളും ഉണ്ട്. (പശുവിന്റെ എരുത്തിലില്‍‌ പിറക്കരുത്.)

നിനക്കു പഠിക്കുവാനായി സഭ നടത്തുന്ന സ്‌ക്കൂളും കോളേജും ഉണ്ട്. ( സഭ പറയുന്നത് മാത്രം പഠിക്കുക പഠിപ്പിക്കുക)"

ക്രിസ്തുമസ് ചിന്തകള്‍ കൊള്ളാലോ..

ക്രിസ്തുമസ് ആശംസകളോടെ.

ഡാന്‍സ്‌ മമ്മി said...
This comment has been removed by the author.
ഡാന്‍സ്‌ മമ്മി said...

ഡാന്‍ മോന്റെ ഫോട്ടൊ കൊള്ളാം.....
ഫാദറിന്റെ തൊപ്പി വെച്ചിരിക്കുന്നതിനാല്‍ തലയില്‍ ചിത്രം വരച്ചു പഠിച്ചത് ആരും കാണില്ല.
നല്ല ചിന്തകളും........
ക്രിസ്തുമസ് ആശംസകള്‍...

സുല്‍ |Sul said...

baaji yeh post bahuth acchaaji.

xmas navavalsarasamsakal
-sul

ശ്രീ said...

ക്രിസ്തുമസ്സ് ആശംസകള്‍‌ ബാജീ...
:)

ഡാന്‍‌ മോന്‍ സ്പെഷല്‍‌ ആശംസകള്‍‌
:)
:)
:)

Gopan | ഗോപന്‍ said...

ബാജി മാഷേ,
ക്രിസ്തുമസും കച്ചവടമായി എന്ന ദുഖം നിങ്ങളുടെ കുറിപ്പില്‍ കാണാം..ജീവിക്കുവാനായ് കുട്ടികളുടെ നിഷ്കളങ്കതയെ ആണ് ഇന്നു വ്യവസായികള്‍ കണ്ണ് വെക്കുന്നത്‌..ക്രിസ്തുമസ് അപ്പൂപ്പന്‍ ബാര്‍ബിയെപ്പോലെ പാക്കറ്റില്‍ കിട്ടുന്ന കാലം..
ഒരു പാവയെന്നതിനുപരി കുഞ്ഞു നാളില്‍ പഠിച്ച അതേ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയട്ടെ എന്നാശിക്കാം.. സ്വപ്നം കാണുവാനും അത് യാഥാര്‍ത്യമാകുമെന്ന പ്രതീക്ഷകളോടെ ജീവിക്കാനും അവരെ അനുവദിക്കുക..
ക്രിസ്തുമസ് ആശംസകളോടെ
സസ്നേഹം
ഗോപന്‍

പ്രയാസി said...

ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...:)

മ്വാനെ ഡാനേ അന്നെ എനിക്കു ഇസ്ടായീ...:)

Unknown said...

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

മൂര്‍ത്തി said...

ഹാപ്പി ക്രിസ്‌തുമസ്.
ഹാപ്പി ന്യൂ ഇയര്‍...

ദിലീപ് വിശ്വനാഥ് said...

ക്രിസ്തുമസ് നവവത്സരാശംസകള്‍.!

ജൈമിനി said...

ആശംസകള്‍! :-)

സജീവ് കടവനാട് said...

ബാജിയേട്ടന്‍, മിനിച്ചേച്ചി,ഡാന്‍ ക്രിസ്തുമസ് ആശംസകള്‍!!


ഈ കുറിപ്പ് സഭ കാണണ്ട.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കുറിപ്പ്.

ക്രിസ്തുമസ് ആശംസകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ലോകത്തിനി വില്‍ക്കാന്‍ എന്തുണ്ട് ബാക്കി?
വളരെ ലളിതമായി പറഞ്ഞു പോകുമ്പോഴും കൊള്ളേണ്ടിടത്തെല്ലാം കൊള്ളുന്ന വാക്കുകള്‍. വളരെ നന്നായിരിക്കുന്നു ബാജി.

ബാജിക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

കുഞ്ഞായി | kunjai said...

കുറിപ്പ് കൊള്ളാം
ക്രിസ്‌തുമസ്‌ ആശംസകള്‍

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

simy nazareth said...

ബാജി,

എങ്ങനെ ആയാലും ക്രിസ്തുമസ് എന്നാല്‍ എനിക്കു സന്തോഷമാണ് :-) ഒരുപാട് ചിരിക്കുന്ന ഒരു ദിവസം..

ബാജിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍..

സ്നേഹത്തോടെ,
സിമി

Sathees Makkoth | Asha Revamma said...

ക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!

കുറുമാന്‍ said...

ബാജിക്കും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ക്രിസ്തുമസ്സ് ആശംസകള്‍ (അല്പം ലേറ്റായിട്ടോ)

ശ്രീവല്ലഭന്‍. said...

Baji & Family

ക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!

Unknown said...

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന..
നന്മ്മയും,സ്നേഹവുമുള്ള...
ഒരു നല്ല നാളേക്കു വേണ്ടി ..
നമുക്ക് പ്രതീക്ഷയോടെ
കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍

ഗീത said...

ഒരുപാടു് കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നു....
ആ കുഞ്ഞിന്റെ ഫോട്ടോ നന്നയിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഇതുകാണാന്‍ അല്പം വൈകിയല്ലൊ പോട്ടെ സാരമില്ലാ.
"ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍‌
നല്ല കുലത്തില്‍‌ പിറക്കണം.

എന്നാല്‍ ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റ ബലത്തിലല്ലെ മാഷെ ആ സ്നേഹം മുന്നിര്‍ത്തി ഞാനും ഒരു നന്ന്ദി രേഖപ്പെടുത്തട്ടെ..
മതമേതായേലെന്താ മാഷെ മനുഷ്യമനസ്സില്‍ നന്മയുണ്ടായാല്‍ പോരെ..?
എന്നാ പിന്നെ ഈഇ വൈകിയ വേളയില്‍ ഒരു പുതുവത്സരാശംസകള്‍..!!