ഒരു ദിവസം വൈകുന്നേരം ബിഷപ്പ്ഹൌസിലേക്കുള്ള റോഡിലൂടെ ദൈവവും പിശാചും കൂടി നടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ചീറിപാഞ്ഞു വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പിശാചിനെ പള്ളിവക സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന് രക്ഷിച്ചു.
ബിഷപ്പിനെതിരെ ചില അവിശ്വാസികള്‍ കുലപാതകകുറ്റം ആരോപിക്കാന്‍ ആലോചിച്ചെങ്കിലും ബിഷപ്പിന് ഒന്നിനേക്കുറിച്ചും ഭയമുണ്ടായിരുന്നില്ല. ബിഷപ്പുതന്നെ ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്തു.
മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള് പുഷ്പം പോലെ ഉയിര്ത്തെഴുന്നേല്ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.
ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.
Sunday, May 3, 2009
Subscribe to:
Post Comments (Atom)
21 comments:
മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള് പുഷ്പം പോലെ ഉയിര്ത്തെഴുന്നേല്ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.
you are correct dear Baji.
ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.
ശരിയാണ്............................
ബദ്ധശത്രുക്കളായ ദൈവവും പിശചും കൂടി നടക്കാനിറങ്ങിയതെന്തിനാന്നാ ഞാൻ ചിന്തിക്കുന്നെ...??
അതും ബിഷപ്പ് റോഡിലൂടെ..?
ഓ...രാഷ്ട്രീയത്തിൽ ബദ്ധശത്രുക്കളില്ലല്ലൊ.. വോട്ടു പീടിക്കാനിറങ്ങിയതാവും....??!!!
അച്യുതാനന്ദനും പിണറായിയും കൂടി നടക്കാനിറങ്ങി എന്ന് പറയുന്ന പോലുണ്ട് :):) ആര് ദൈവം ആര് പിശാച് എന്ന് പറയുന്നില്ല...വായിക്കുന്നവരുടെ മനോധര്‍മം പോലെ വിചാരിച്ചോളുക :)
അപ്പോള്‍ ഇതാണ് കാര്യം?
ishtaayi
ലതാണ് അത് സത്യമേ! കലക്കീ
"...ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക...."
സത്യം...
സത്യം...
സത്യമായിട്ടും ദൈവം ജീവിച്ചിരുപ്പുണ്ടേ..
:)
എങ്കിലും തെമ്മാടിക്കുഴി, ദൈവത്തിനു്. :)
നന്നായിരിക്കുന്നു... തുടരുക..
:)
കൊള്ളാമല്ലോ!!!!!!!!!!
നന്ദി നന്ദി നന്ദി......
ദൈവം മായ്ഞ്ഞുപോയിടത്ത് ചെകുത്താന്മാര് തെളിഞ്ഞ കാലം. അത് അങ്ങിനെയേ വരൂ.
RIGHT, THIS IS CORRECT
ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക . പറയുന്നത് ബിഷപ്പ് ആണല്ലോ
വളരെ പുതുമയാര്‍ന്ന ശൈലി ആയി തോന്നുന്നു...താങ്കളുടെ എഴുത്തു...അഭിനന്ദനം........
you are right baji, but its our responsibility to prove the world that He is living yesterday, today and forever. well done.
Post a Comment