നിന്റെ സഹോദരന്‍ എവിടെ? എന്ന ചോദ്യം അനാദികാലം മുതലെ അലയടിക്കുകയാണ്‍. എന്റെ സഹോദരന്റെ കാവലാളാണോ ഞാന്‍? എന്ന മറു ചോദ്യമെറിഞ്ഞ് ആ ചോദ്യത്തെ നാം ഇന്നും പ്രതിരോധിക്കുന്നു. എന്റെ സഹോദരന്റെ കാവല്ക്കാരനാകാന്‍ എനിക്കായില്ലെങ്കില്‍ പിന്നെ എന്തിനാണ്‍ ഇങ്ങനെയൊരു ജീവിതം? എന്റെ അമ്മയുടെ ഉദരം പങ്കിട്ടവന്‍ മാത്രമല്ല എന്റെ സഹോദരന്‍. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങളേയും സാഹോദര്യ മനോഭാവത്തോടെ കാണാനാകണം. അവയുടെ കാവലാളാകാന്‍ സാധിക്കണം. തമിഴില്‍ പോലീസിന്‍ 'കാവല്‍' എന്നാണ് പറയുന്നത്. ഒരു പോലീസ് എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നു വിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്, ഗൌരവവുമുണ്ട്. ആണ്‍പെണ്‍ ഭേദമില്ല, ആര്‍ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും. മനുഷ്യന്റെ ഭൌതിക സൌകര്യങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‍ എല്ലാ മേഖലയിലും കഴിഞ്ഞ നാളുകളില്‍ നാം നേടിയത്. ഉള്ള നന്മകളെ നശിപ്പിച്ചാകരുത് പുതിയ നേട്ടങ്ങള്‍. നമുക്കുണ്ടായിരുന്നതിനൊക്കെ, നേടിയതിനൊക്കെ കാവാലാളാകേണ്ടവരാണ്‍ നാം. ഇതൊക്കെയും അടുത്തൊരു തലമുറയ്‌ക്കായ് കാത്തു സൂക്ഷിക്കുന്നൊരു നല്ല കാവലാളാകുക നാം.
ഭൂമിയും പ്രകൃതിയും ദൈവം തന്ന കളിപ്പാട്ടമായി കാണരുത്. പെറ്റുവീണ മണ്ണിന്റെ പെറ്റമ്മയായ ഭൂമിയുടെ പ്രകൃതിയുടെ നാടിന്റെ കാടിന്റെ പുഴയുടെ കാറ്റിന്റെ പച്ചപ്പിന്റെ കാവലാളാകുക. ദേശത്തിന്റെ ദേശീയതയുടെ സ്വാതന്ത്ര്യത്തിന്റെ അഴിമതിയില്ലാത്ത സത്യസന്ധമായ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ കാവലാളാകുക. ദുഃഖങ്ങളും സങ്കടങ്ങളും കേള്‍ക്കാനൊരു ചെവിയാണിന്നിന്റെ ആവശ്യം. ഒരു ചെവിയാകുക ആശ്വാസമേകുക. ഹൃദയത്തിന്റെ ഹൃദയരഹസ്യങ്ങളുടെ കാവലാളാകുക. അക്ഷരങ്ങള്‍ക്ക്, വാക്കുകള്‍ക്ക്, വാക്കുകളിലെ ദര്‍ശനങ്ങള്‍ക്ക്, കനവുകള്‍ക്ക്, നന്മയുടെ ചെറുതിരികള്‍ക്ക്, ഒഴുകുന്ന കാലത്തിനും, അനിവാര്യമായ മാറ്റങ്ങള്‍ക്കും കാവലാളാകുക. നമ്മള്‍ കാവലാള്‍ മാത്രമാണെന്നോര്‍ക്കുക വിളനിലങ്ങളൊക്കെ ഉടയോന്‍ കൊയ്‌തെടുത്തോട്ടെ നമുക്ക് അര്‍ഹതപ്പെട്ട കൂലി കിട്ടും. അതു മാത്രമേ നമുക്ക് അവകാശപ്പെട്ടതായുള്ളൂ.
നീതിയും നിയമവും രണ്ടാണെന്നും മനസിലാക്കാം. നിയമ പോരാട്ടങ്ങളിലേര്‍പ്പെടാം എങ്കിലും നിയമം കൈയിലെടുക്കേണ്ടവരല്ല നമ്മള്‍. നിയമത്തിന്റെ കാവലാളുകളാണ്‍ ചുമതലപ്പെട്ടവരുണ്ട് അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമുക്ക് നീതിയുടെ കാവലാളാകം. നീതിയുടെ ദേവതയായ തേമിസിന്റെ കണ്ണുകളിലെ കെട്ടഴിക്കാം.
നാം കാവല്‍ക്കാരനാകുക കാവല്‍ക്കാരിയാകുക. കാവലാളിനും കാവലാളാകുക. സമരസൂര്യന്‍ കാവലാളാകുക.
Showing posts with label കുറിപ്പുകള്‍. Show all posts

Monday, February 11, 2013
Saturday, January 26, 2013
ആത്മകഥ
ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയാണ് ആത്മകഥ. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ഇംഗ്ലീഷ് സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മകഥകള്‍ എഴുതപ്പെട്ടു തുടങ്ങി. സങ്കീര്‍ണ്ണവും ത്യാഗപൂര്‍ണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധമായ പ്രകാശനമാണ് ആത്മകഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ എന്നാണ്‍ തത്വം.
ഇന്നലെകളില്‍ ലോകം വായിച്ചത് മഹാന്മാരുടെ ആത്മകഥകളാണ്. മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ ചക്രവർത്തിയുടേയും, മഹാത്മാ ഗാന്ധിയുടേയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മകഥകള്‍ ചരിത്രഗ്രന്ഥങ്ങള്‍ കൂടിയാണ്. മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍‘ വിവിധ ഭാഷകളില്‍ നന്നായി ഇന്നും വായിക്കപ്പെടുന്നു. വി. ടി. ഭട്ടതിരിപ്പാട്, ഇ. എം . എസ് തുടങ്ങിയവരുടെ ആത്മകഥകള്‍ ആ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യകാരന്മാര്‍ ആത്മകഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍ കൂടിയും വായനക്കാരന് കടന്നു പോകാനാകും.
എല്ലാ ജീവിതങ്ങള്‍ക്കും ഒരു ആത്മകദനം സാധ്യമാണ്. ലൈഗികത്തൊഴിലാളിയും കന്യാസ്‌ത്രീയും കള്ളനും എക്‌ട്രാ നടിയും മലയാളി ഹിജഡയും പറഞ്ഞുകൊടുത്തിട്ടാണെങ്കിലും ആത്മകഥകളെഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആത്മകഥ എന്നാല്‍ വലിയ മഹാന്മാര്‍ മാത്രം എഴുതുന്നതാനെന്ന തെറ്റിധാരണ തിരുത്തിക്കൊണ്ട് ഒരു മദ്യപാനിയുടെ ആത്മകഥയും പുറത്തിറങ്ങി. മരുഭൂമിയുടെ ആത്മകഥയും പുസ്‌തകരൂപത്തിലുണ്ട്. എഴുതിയതിലും വലിയ കഥകളാവും എഴുതപെടാതെ പോയിട്ടുണ്ടാവുക.
മരുഭൂമിയിലെ അനേകം ജീവിതങ്ങള്‍ ആത്മകഥകളാകേണ്ടതുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ജോലി ചെയ്യുകയും പിന്നെ ടി.വി. യ്‌ക്ക് മുന്നിലിരിക്കുകയും ഉറങ്ങുകയും മാത്രം പതിവായി ചെയ്യുന്ന എനിക്ക് എന്തുകഥയെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. നാളെയൊരിക്കല്‍ ഒരു ആത്മകഥ എഴുതേണ്ടി വന്നാലോ എന്ന ചിന്തയിലെങ്കിലും സാമൂഹ്യമായി സാംസ്‌കാരികമായി സമ്പന്ന ജീവിതം നയിക്കേണ്ടിയിരിക്കുന്നു.
നിന്നേപറ്റി എഴുതിവെച്ചില്ലെങ്കില്‍ നാളെ നീ അറബിയെ പറ്റിച്ച് കാശുകാരനായ കള്ളനൊ, അറബിപ്പൊന്ന് തട്ടിയെടുക്കാന്‍ വന്ന കൊള്ളക്കാരനോ, അടിച്ചമര്‍ത്താന്‍ വന്ന അധിനിവേശക്കാരനോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. നിന്റെ അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ, കഷ്‌ടപ്പാടിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യമൊന്നും ആരും ഓര്‍ക്കണമെന്നില്ല.
ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ദര്‍ശനത്തിന്റെ പ്രത്യേകതകളും എഴുത്തിനെ സ്വാധീനിക്കാം. ആത്മകഥകള്‍ എല്ലാവരും എഴുതട്ടെ. അറിയപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവതലങ്ങളിലൂടെ കടന്നു പോയവാരായിരികും അറിയപ്പെടാത്തവര്‍.
ഒരു ജീവിതവും നിസ്സാരമല്ല. എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ജീവിതം എഴുതിവെയ്‌ക്കേണ്ടത് ആവശ്യമാണ്‍. ആത്മകഥകള്‍ വ്യക്തികളുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ ചരിത്രം രചിക്കുകയാണ്‍.

Thursday, January 24, 2013
എഴുത്തുകാരന്റെ പക്ഷം
എഴുത്തുകാരന്റെ പക്ഷം ഏതായിരിക്കണം. അവന്‍ നീതിയുടേയും ന്യായത്തിന്റെയും പക്ഷത്തായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അവന്റെ പക്ഷം ജനപക്ഷമാകണം. ജനം തെറ്റിലേക്കു നീങ്ങുമ്പോള്‍ മുന്നറിയിപ്പു നല്‍കേണ്ട പ്രവാചക ദൌത്യവും അവനുതന്നെയാണ്‍.
കണ്ണില്ലാത്തവന്റെ കണ്ണാവുക. ചെവിയില്ലാത്തവന്റെ ചെവിയാകുക. ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമാകുക. ചൂഷണത്തിനിരയാകുന്നവനോടൊപ്പം നില്കേണ്ടവനാണ്‍ എഴുത്തുകാരന്‍. ഇരകളുടെ പക്ഷത്താകണം അവന്‍.
എല്ലാവരും കാണുന്നത് കാണുകയല്ല. എല്ലാവരും പറയുന്നത് പറയുകയല്ല. ആരു കാണാതെയും പറയാതെയും ഇരിക്കുന്നവ, കാഴ്‌ചകള്‍ക്ക് അഗോചരമായവ കണ്ടെത്തുകയാണ്‍ അവന്റെധര്‍മ്മം. എഴുത്തുകാരന്‍ ധീരനായിരിക്കണം. ഒരു ധീരനുമാത്രമേ നീതിക്കുവേണ്ടിയും ന്യായത്തിനു വേണ്ടിയും പോരാടാനും പോരാട്ടത്തിന്‍ ശക്തിപകരാനും സാധിക്കുകയുള്ളൂ. മാനവമോചനത്തെക്കുറിച്ചുള്ള സങ്കല്‌പം കാത്തു സൂക്ഷിക്കുന്നവനാകണം അവന്‍.
സാഹിത്യം ദര്‍ശനമാണ്‍, വിഭജനമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ദര്‍ശനം. വിഭജിച്ചിരിക്കുന്നതിനെ ഒന്നിപ്പിച്ചാലും അത് സാഹിത്യമാകും. അനുരഞ്ജനത്തിന്റെ ശുശ്രൂഷകനാണവന്‍. എഴുത്തുകാരന്‍ ദര്‍ശനമുള്ളവനാകണം. ഇന്നിനേക്കാള്‍ ഒരുപടിയെങ്കിലും മെച്ചപ്പെട്ട നല്ല നാളെയെ കിനാവുകാണുകയും അതിനായ് വാക്കുകളെ ഞാണിന്മേല്‍ തൊടുക്കുന്നവനുമാകണം.
അക്ഷരങ്ങളുടെ, അതുകൊണ്ട് ഉണ്ടാക്കുന്ന വാക്കുകളുടെ, വാചകങ്ങളുടെ ശക്തി പറഞ്ഞറിയിക്കേണ്ടതില്ല. വാക്കാകുന്ന ആയുധം സൂക്ഷിച്ചുപയോഗിക്കണം. മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് വായനക്കാരന്റെ ഹൃദയത്തെ സ്‌പര്‍ശിക്കാനാവും. ഹൃദയ ശസ്‌ത്രക്രീയ നടത്താനാവും. മനസ്സിന്റെയും അതിലൂടെ ശരീരത്തിന്റെയും കേടുപാടുകള്‍ പരിഹരിക്കാനാവും. ധീരതയോടെ മുന്നേറുക, വായനക്കാരെ നാളെയിലേക്ക് നയിക്കുക.

Wednesday, January 23, 2013
ജീവചരിത്രം
നാസ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ അബ്‌ദുള്ള അഹമ്മദ് നാസ്സിന്റെ ജീവചരിത്രം ‘ഫ്രെം സര്‍വൈവെല്‍ ടു സിഗ്‌നിഫിക്കന്‍സ്’ വായിച്ചുകൊണ്ടിരിക്കുകയാണ്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹേമന്ദ് ജോഷിയാണ്‍ ഈ എഴുപത്താറുകാരന്റെ ജീവചരിത്രം മനോഹരമായി തയ്യാറാക്കിയിരിക്കുന്നത്. വായനക്കൂട്ടത്തിലെ ഒരു സുഹൃത്താണ്‍ ഈ പുസ്‌തകം വായിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഇതേപോലെ എഴുതപ്പെടേണ്ട കുറേ ജീവിതങ്ങള്‍ നമ്മുടെ ഇടയിലുണ്ട് അവരേപ്പറ്റി എഴുതുവാന്‍ ആരെങ്കിലും മുന്നോട്ടുവരേണ്ടതുണ്ടെന്നും സുഹൃത്ത് ഓര്‍മ്മിപ്പിച്ചു.
ഈ പുസ്‌തകം യുവസംരഭകര്‍ക്കും ജീവിതത്തില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊമൊക്കെയുള്ള ഒരു വഴികാട്ടിയാണ്‍. കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യുന്നതിലൂടെ ഒരു സാധാരണക്കാരന്‍ അസാധാരണക്കാരനായ ചരിത്രമാണ്‍ ഈ പുസ്‌തകം വിവരിക്കുന്നത്. ജീവിതമുന്നേറ്റം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനാത്മകമാണ്‍ ഈ മാത്യകാ ജീവിതം. ശുഭാപ്‌തി വിശ്വാസവും പോസിറ്റീസ് തിങ്കിങ്ങും ഇദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണുവാനാകും. ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ബഹറിന്റെ ചരിത്രവും നമുക്ക് മനസ്സിലാക്കാം.
ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. സ്വയം രചിക്കുകയാണെങ്കില്‍ അത് ആത്മകഥയും. ഒരു വ്യക്തിയുടെ ജീവിതകാലത്തെയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന ഗ്രന്ഥം. ഇത് ഉപന്യാസ രൂപത്തിലോ പുസ്‌തക രൂപത്തിലോ ആകണമെന്ന് നിര്‍ബ്ബന്ധമില്ല ചലച്ചിത്ര രൂപത്തിലായാലും ജീവചരിത്രം എന്നുതന്നെയാണ്‍ പറയുന്നത്. ഒരാളല്ല പലര്‍ ചേര്‍ന്നും ജീവചരിത്രം എഴുതാറുണ്ട്.
മലയാളത്തിലെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന് അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം ആണ്‍. ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹവും. കുമാരനാശാനെക്കുറിച്ചാണ്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി സമഗ്രമായ ജീവചരിത്രക്കുറിപ്പായ ‘ബഷീര്‍ - ഏകാന്തവീഥിയിലെ അവധൂതന്‍‘ എന്ന പുസ്‌ത്കത്തിനാണ്‍ 2011 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ശ്രീ. എം.കെ.സാനുവിന് ലഭിച്ചത്.
ഈ പ്രവാസ മണ്ണില്‍ എഴുതപ്പെടേണ്ട ജീവിതങ്ങള്‍ ധാരാളം ഉണ്ട്. വളരെച്ചെറിയ രീതിയില്‍ തുടങ്ങി പടര്‍ന്നു പന്തലിച്ചവരുടെ ജീവിതപ്പടവുകള്‍ ഈ തലമുറയും വരും തലമുറയും അറിയേണ്ടതുണ്ട്. ജീവചരിത്രങ്ങൾ ഉത്തരവാദിത്വത്തോടെ നിഷ്പക്ഷമായി വേണം രചിക്കാൻ. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ചേർക്കണം. അനാവശ്യമായ പുകഴ്ത്തലോ താഴ്ത്തിക്കെട്ടോ ഇല്ലാതെ വസ്തുതാപരമായി വേണം ജീവചരിത്രങ്ങള്‍ രചിക്കാൻ.
മലയാള മണ്ണില്‍ നിന്ന് വന്ന് വിവിധ മേഖലകളില്‍ വിജയം കൈവരിച്ച പലരേയും നമുക്കറിയാം. അവരെ അഭിമാനത്തോടെ നോക്കിക്കാണണം. മലയാളിക്ക് അവരേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കൂടുതല്‍ അസൂയയാകും തോന്നുക. ഈ രാജ്യത്തെയും സ്വന്തം രാജ്യത്തെയും പുരോഗതിയിലേക്ക് നയിക്കുന്നവരാണവര്‍. മറിച്ച് ഈ മരുഭൂമിയില്‍ പരാജയപ്പെട്ട ജീവിതമാണെങ്കിലും അതില്‍ നിന്നും നമുക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.
അനുഭവത്തില്‍ നിന്നും പഠിക്കുന്ന പാഠങ്ങളുടെ മൂല്യം അധികമാണ്‍. ജീവിചരിത്രങ്ങള്‍ വായനക്കാര്‍ക്ക് എന്നും പ്രചോദനം നല്‍കുന്നവയാണ്‍. മരുഭൂമിയില്‍ വാടാതെ തളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങളൊക്കെ ചരിത്രമാകേണ്ടതുണ്ട്. വരും തലമുറകള്‍ വായിച്ചറിയട്ടെ.

Wednesday, January 16, 2013
എഴുത്തുകാര്‍ - കൊട്ടുകാരന്‍
മുത്തശ്ശിയുടെ നാവില്‍ നിന്ന് കഥകള്‍ കേട്ട് അനുഭവിച്ചൊരു ബാല്യകാലം ഉണ്ടായിരുന്നു. ഇന്ന് കഥ കഥപറയേണ്ടവരൊക്കെ വൃദ്ധസദനത്തില്‍ വിരുന്നു പോയിരിക്കുകയാണ്‍. ജനനത്തിനും മരണത്തിനും ഇടയിലുള്ള മൂന്നക്ഷരം ഓടിത്തീര്‍ക്കാന്‍ ബന്ധപ്പെടുന്ന തിരക്കുള്ള മനുഷ്യനെവിടെയാ കഥപറഞ്ഞു കൊടുക്കാന്‍ സമയം കിട്ടുക. കഥകളില്ലാതെ ഭാവന ഉണരാതെ ബാല്യങ്ങള്‍ മുരടിക്കുന്നു. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാമെന്നു വിചാരിച്ചാലും ദിവസവും പുതിയ കഥകളുണ്ടാക്കുന്ന മാന്ത്രികക്കുടുക്കയൊന്നും കൈവശമില്ലല്ലോ എന്ന തിരിച്ചറിവുണ്ടാകുന്നു.
ഇന്നത്തെ പല പ്രശസ്‌തരായ എഴുത്തുകാരും സത്യത്തില്‍ എഴുത്തുകാരല്ല. പിന്നയോ അവര്‍ കൊട്ടുകാരാണ്‍. അവര്‍ പേന ഉപയോഗിച്ച് പേപ്പറില്‍ ഒന്നും എഴുതാറില്ല. താളിയോലകളില്‍ ചിതലരിക്കാന്‍ തുടങ്ങിയ കാലത്ത് എഴുത്തോലയും നാരായവും ഉപേക്ഷിച്ചതുപോലെ പേനയും പേപ്പറും ഉപേക്ഷിച്ചിരിക്കുന്നു.
കീബോര്‍ഡില്‍ വിരലുകള്‍ക്കൊണ്ട് കൊട്ടി താളം പിടിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അക്ഷരപ്പൂക്കള്‍ കഥയായും കവിതയായും നോവലായും വിരിയിക്കുന്നവരാണവര്‍. അവരും എഴുത്തുകാരെന്നു തന്നെയാണ്‍ അറിയപ്പെടുന്നത്. എഴുത്തില്‍ അവര്‍ പുതിയ സാങ്കേതിക വിദ്യകള്‍ നന്നായി ഉപയോഗിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. എഴുതുകയും വെട്ടിത്തിരുത്തുകയും പലപ്രാവശ്യം പകര്‍ത്തിയെഴുതുകയും മറ്റും നല്ല പരിശ്രമം ആവശ്യപ്പെടുന്നു. കമ്പ്യൂട്ടറിലെ എഴുത്തിന്‍ ഒത്തിരി സൌകര്യങ്ങളുണ്ടെന്നത് തള്ളിക്കളയാനാവില്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനന്മയ്‌ക്കായി ഉപയോഗിക്കേണ്ടതു തന്നെയാണ്‍.
എഴുത്തുകാര്‍ക്കിടയിലും വായനയുടെ കുറവുണ്ടെന്ന് സമ്മതിക്കാതെ വയ്യ. നല്ലൊരു എഴുത്തുകാരന്‍ തീര്‍ച്ചയയും നല്ലൊരു വായനക്കാരനായിരിക്കണം. തനിക്കു മുന്‍പെ എഴുതിയവര്‍ എന്ത് എഴുതി എന്ന് മനസ്സിലാക്കണം. തനിക്കൊപ്പം എഴുതുന്നവര്‍ എന്താണ്‍ എഴുതുന്നതെന്ന് അറിഞ്ഞിരിക്കണം. വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലെങ്കില്‍ വളയും എന്ന് പൊക്കമില്ലാത്തൊരാള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
എഴുത്തില്‍ മറ്റാരെയും അനുകരിക്കാതെ നമുക്ക് നമ്മുടേതായ പാത വെട്ടിത്തുറക്കാനാവും. നമുക്ക നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കണം. ആത്മാര്‍ത്ഥമായ് എഴുതിക്കൊള്ളുക നമ്മുടെ ശൈലി സ്വയം രൂപപ്പെട്ടുകൊള്ളും. ആദ്യവരിക്കവിത എഴിതുന്നതിനു മുന്‍പേ താനൊരു കവിയാകാന്‍ ജനിച്ചവാണെന്ന് ഉറപ്പുണ്ടായിരുന്ന പ്രതിഭാധനന്മാര്‍ നമുക്കുണ്ടായിരുന്നു.
ഈ മരുഭൂമിയില്‍ ഒത്തിരി ഒത്തിരി അനുഭവ സമ്പത്തുള്ളവര്‍ ആരും അറിയാതെ ജീവിച്ച് മരിക്കുന്നു. നാം അങ്ങനെ ജീവിച്ചു മരിക്കേണ്ടവരല്ല. അനുഭവങ്ങള്‍ വരും തലമുറയ്‌ക്കായ് എഴുതി വെയ്‌ക്കേണ്ട ചുമതല നമുക്കുണ്ട്. ഫോണും നെറ്റും കത്തെഴുത്തിന്റെ കഴുത്തിനു പിടിച്ചു. ഡയറിക്കുറിപ്പിന്റെ പേജുകള്‍ വലരു ചിലവ് കണക്കുകള്‍ അപഹരിച്ചു.
നമ്മുടെ ഓര്‍മ്മകളില്‍ നല്ല വായനയുടെ ഒരു വസന്തകാലം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സും ബാക്കിയുണ്ട്. ഇനിയും താമസിച്ചിട്ടില്ല ഇപ്പോള്‍ത്തന്നെ എഴുതിത്തുടങ്ങുക. നിന്റെ വാക്കുകള്‍ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരൊക്കയോ ഉണ്ടെന്ന് അറിയുക.
സസ്‌നേഹം
ബാജി ഓടംവേലി

Saturday, January 12, 2013
അജ്‌ഞാത ജഡം
പുഴക്കരയിലൊരാള്‍ക്കൂട്ടം
ഒരു ജഡം കരയ്‌ക്കടിഞ്ഞുഎല്ലാവരും നോക്കി വിധിയെഴുതിഅജ്‌ഞാത ജഡം
എന്റെ അപ്പനും അമ്മയും അല്ലഎന്റെ ഭാര്യയും മക്കളുമല്ലഎനിക്ക് അറിയാവുന്നവര്‍ആരും അല്ലവീണ്ടും സൂക്ഷിച്ചു നോക്കിഇനി ഞാനെങ്ങാനുമാണോ ?
ഞാനെന്നും അജ്‌ഞാതനായിരുന്നല്ലോ എനിക്കുപോലും.

ചെസ്‌കളി
രാജാവിനും മന്ത്രിക്കും കുഴപ്പമില്ല
ആനയ്‌ക്കും കുതിരയ്‌ക്കും പരിക്കുണ്ട്തേരുകള്‍ തകര്‍ക്കപ്പെട്ടുചെസ് ബോര്‍ഡ് രക്തത്തില്‍ മുങ്ങിഇരുപക്ഷത്തെയും കാലാളുകളെല്ലാം വെട്ടി മരിച്ചു.

Thursday, January 10, 2013
കളിമണ്ണ് കാലം
ഒന്‍പത് മാസം ചുമന്നുനടന്നെന്നും
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.
Sunday, May 3, 2009
വിശ്വാസം
ഒരു ദിവസം വൈകുന്നേരം ബിഷപ്പ്‌ഹൌസിലേക്കുള്ള റോഡിലൂടെ ദൈവവും പിശാചും കൂടി നടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ചീറിപാഞ്ഞു വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പിശാചിനെ പള്ളിവക സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിച്ചു.
ബിഷപ്പിനെതിരെ ചില അവിശ്വാസികള്‍ കുലപാതകകുറ്റം ആരോപിക്കാന്‍ ആലോചിച്ചെങ്കിലും ബിഷപ്പിന് ഒന്നിനേക്കുറിച്ചും ഭയമുണ്ടായിരുന്നില്ല. ബിഷപ്പുതന്നെ ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്‌തു.
മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള്‍ പുഷ്‌പം പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.
ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.

Monday, September 29, 2008
ദുശ്ശകുനം
രാവിലെ ജോലിയ്ക്കായ് പോകാന്‍ ഇറങ്ങുമ്പോള്‍ ദുശ്ശകുനങ്ങളൊന്നും കാണാന്‍ ഇടയാകരുതേയെന്ന് ഉണരുമ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാറുണ്ട്.
നാട്ടിലായിരുന്നെങ്കില്‍ ദുശ്ശകുനം കണ്ടാല്‍ അന്ന് ജോലിയ്‌ക്ക് പോകേണ്ടെന്ന് വെയ്‌ക്കാം, ഇവിടെ ഈ ഗള്‍ഫില്‍ അതു പറ്റില്ലല്ലോ? ഇവിടെ ആര്‍ക്കാ ശകുനത്തിലൊക്കെ വിശ്വസിക്കാന്‍ സമയം കിട്ടുക !
ആഴ്‌ചയില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ ദുശ്ശകുനങ്ങള്‍ വന്ന് വഴി മുടക്കി ജോലിയ്‌ക്ക് പോകാതിരുന്നത് ഇന്ന് ഓര്‍മ്മമാത്രം.
ഇന്ന് പതിവ് പ്രാര്‍ത്ഥനയോടെ വഴിയിലോട്ട് ഇറങ്ങിയപ്പോള്‍ കണി കണ്ടത് ഒരു പട്ടി വാലും താത്തിട്ട് വിനീതനായി നില്‍ക്കുന്ന കാഴ്‌ചയാണ്. ഗള്‍ഫു നാട്ടിലെ പട്ടി അറബിയായാലും വിദേശിയായാലും പട്ടിയാണ്. അതും പെണ്‍പട്ടിയെ കണി കാണുന്നത് ദുശ്ശകുനമാണെന്ന് ഉറപ്പ്. ഇന്ന് തന്നെ തേടി ഏതോ അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസ്സ് മന്ത്രിച്ചു.
ദുശ്ശകുനമാണെന്നും വിചാരിച്ച് ജോലിയ്‌ക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ ! എന്തു വന്നാലും അനുഭവിക്കുകയെന്നുറച്ച് ജോലിക്കു പോയി.
ഓഫീസിലെത്താന്‍ പതിവു പോലെ ഇന്നും അല്പം വൈകി. ക്യാബിനു മുന്‍പില്‍ മാനേജര്‍ എനിക്കുള്ള കത്തുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
കത്തു വായിച്ചു നോക്കേണ്ട കാര്യമില്ല. അതിന്റെ ഉള്ളടക്കം ഊഹിക്കാനാവും, തന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള കത്താകും.
“അല്ലെങ്കിലും നിങ്ങളോടുകൂടെ ജോലിചെയ്യുന്ന എന്നെ വേണം പറയാന്‍“
കത്തും വാങ്ങി ഓഫീസിന്റെ പടികളിറങ്ങി.
വാലും താഴ്‌ത്തിയിട്ട് നില്‍ക്കുന്ന പെണ്‍പട്ടിയെ കണി കണ്ടപ്പോഴേ വിചാരിച്ചതാണ് എന്തോ അപകടം പതിയിരിക്കുന്നുണെന്ന്. എന്തായാലും ജീവഹാനിയൊന്നും സംഭവിച്ചില്ലല്ലോ !
താമസിക്കാതെ ശകുനത്തില്‍ വിശ്വാസമുള്ളവരുടെ നാട്ടിലേക്ക് തിരികെ പറക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ സന്തോഷത്തിന് ചിറകു മുളച്ചിരുന്നു.
പിന്നാമ്പുറം
മാനേജര്‍ നല്‍കിയ കത്തില്‍ പ്രൊമോഷന്‍ ഓര്‍ഡറായിരുന്നു. ആ കത്തും വാങ്ങി ദേഷ്യപ്പെട്ട് പിറുപിറുത്തു കൊണ്ട് പടികളിറങ്ങി പോകുന്നതു കണ്ട മാനേജര്‍ പിന്നീട് അവനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

Saturday, September 27, 2008
പ്രവചനം
വിശേഷമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അവള്‍നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞു.
“ ആണായിരിക്കും അല്ല ആണാണ് “
കടിഞ്ഞൂല്‍പ്രസവത്തിന്റെ എല്ലാ ആധികളും മനസ്സിലേറ്റി നടക്കുമ്പോള്‍കൂട്ടുകാരുടെയൊക്കെ വാക്കുകള്‍വേദവാക്യമായിരുന്നു.
“ നിങ്ങള്‍ഭാഗ്യമുള്ളവരാ... കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകണ്ടാലറിയാം ആണാണെന്ന്”
അവള്‍ഒരു കൈയില്‍കൊള്ളാവുന്നത്ര മഞ്ചാടിക്കുരു വാരി എണ്ണി നോക്കി. ആകെ മഞ്ചാടിക്കുരുവിന്റെ എണ്ണം ഒറ്റ അക്കമാണെങ്കില്‍ആണും ഇരട്ട അക്കമാണെങ്കില്‍പെണ്ണും. ആവര്‍ത്തിക്കപ്പെട്ട മഞ്ചാടികണക്ക് പറഞ്ഞു.
“ ആണാണ്”
പരമ്പരാഗത ചൈനീസ് കലണ്ടറില്‍പ്രായവും ഗര്‍ഭം ധരിച്ച മാസവും നോക്കുമ്പോളും സംഗതി ശരിയാണ്.
“ ആണാണ്”
പ്രസവമുറിയുടെ പുറത്തെ ആകാംഷയോടുള്ള കാത്തിരിപ്പിന്റെ അവസാനം നേഴ്സ് തുണിയില്‍പൊതിഞ്ഞ കുഞ്ഞിനെ അപ്പന്റെ കൈകളിലേക്ക് കൊടുക്കുമ്പോള്‍പറഞ്ഞു.
“പെണ്ണാണ്”
സ്‌നേഹത്തോടെ പെണ്‍കുഞ്ഞിനെ കൈയില്‍വാങ്ങുമ്പോള്‍അപ്പനോര്‍ത്തു എല്ലാവരുടേയും ‘ആണാണെ‘ന്നുള്ള പ്രവചനങ്ങള്‍തന്നെക്കുറിച്ച് ആയിരുന്നല്ലോയെന്ന്.

Subscribe to:
Posts (Atom)