മേല്‍ക്കൂരയുടെ മേലാപ്പില്ലാത്തൊരുവള്‍ക്ക്
തലചായിക്കാനൊരിടം വേണം
കടത്തിണ്ണയില്‍ പീഡകര്‍ കിടത്തില്ല
നല്ല ഉയരമുള്ളൊരു കെട്ടിടം കണ്ടെത്തി
അതിന്റെ മുകള്‍ നിലയില്‍ കയറി
അവിടെ നിന്നും താഴേക്കു ചാടി
മുകളിലേക്ക് പോയി, തലചായിച്ചു.
Showing posts with label കഥ. Show all posts

Saturday, January 12, 2013
Thursday, January 10, 2013
നല്ല കുട്ടിക്കാലം
"ഞങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം ഉണ്ടായിരുന്നു" അപ്പൂപ്പന്‍ പറഞ്ഞു.
ആ നല്ല കുട്ടിക്കാലത്തിന്റെ ഓര്‍മ്മയ്‌ക്കായ് തന്റെ കാല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അപ്പൂപ്പന്‍താടിയെടുത്ത് കുട്ടികളെക്കാണിച്ചു. ഒരുപാട് വേനലും മഴയും വന്നുപോയിട്ടും അതിന്റെ തിളക്കം ഇന്നും മങ്ങിയിട്ടില്ല, അത് കാറ്റില്‍ പറത്തിക്കാണിച്ചപ്പോള്‍ സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങി. അപ്പൂപ്പന്‍ പല്ലുപോയമോണകാട്ടിച്ചിരിച്ചു. കുട്ടികള്‍ അതൊന്നും ഗൌനിച്ചില്ല. അവര്‍ കാര്‍ട്ടൂണിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ പുസ്‌തകത്താളില്‍ മാനം കാണിക്കാതെ ഒളിപ്പിച്ചു വെച്ചിരുന്ന മയില്‍പ്പീലിയെടുത്ത് അപ്പൂപ്പന്‍ കുട്ടികളെക്കാണിച്ചു. മയില്‍പ്പീലി ആകാശം കാണിക്കാതെ വെച്ചാല്‍ പെറ്റുപെരുകും പോലും. കുട്ടികള്‍ അതൊന്നും കേട്ടില്ല. അതിലൊന്നും അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവര്‍ കമ്പ്യൂട്ടര്‍ ഗെയിമിലായിരുന്നു. അപ്പൂപ്പന്‍ കുപ്പിയില്‍ അടച്ചു വെച്ചിരിക്കുന്ന മഞ്ചാടിക്കുരു, വളപ്പൊട്ടുകള്‍, അങ്ങനെ ഓര്‍മ്മകളിലെ സമ്പാദ്യം എല്ലാം എടുത്തു കാണിച്ചു. കുട്ടികള്‍ക്ക് അതൊന്നും കാര്യമായി തോന്നിയില്ല. അതൊന്നും അവരെ സന്തോഷിപ്പിച്ചില്ല. അവര്‍ സൈബര്‍ ലോകത്തെവലയിലെ കണ്ണികളാവുകയായിരുന്നു. അപ്പൂപ്പന്‍താടിയുടെ ശല്യം സഹിക്കാതെ അതിനെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴേക്കു പറത്തി, മയില്‍പ്പീലി മാനം കണ്ടു, മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും തറയില്‍ വീണ്‍ ചിന്നിച്ചിതറി.
ഭിത്തിയില്‍ തൂങ്ങുന്ന അപ്പൂപ്പന്റെ ഫോട്ടോയില്‍ നോക്കി കള്ളച്ചിരിയോടെ പാവം കുട്ടികള്‍ മനസ്സില്‍ പറഞ്ഞു "ഞങ്ങള്‍ക്കൊരു നല്ല കുട്ടിക്കാലം കിട്ടി "

കളിമണ്ണ് കാലം
ഒന്‍പത് മാസം ചുമന്നുനടന്നെന്നും
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.
Friday, November 13, 2009
പെറ്റു പെരുകുന്ന മയില്‍പ്പീലി
മലയാളം മാഷ് വെടിയേറ്റു മരിച്ചു. ആറാം ക്ലാസ്സിലെ അബ്‌ദുവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.പുറം തിരിഞ്ഞ് ബോര്‍ഡില്‍ എന്തോ എഴുതുകയായിരുന്നു മാഷ്. പെട്ടെന്ന് വലിയ ശബ്‌ദത്തില്‍ വെടി പൊട്ടുന്നത് എല്ലാവരും കേട്ടു.മാഷ് “അമ്മേ “ യെന്ന് വിളിച്ച് നിലത്തു വീണു.
കുട്ടികളില്‍ നിന്നെല്ലാം വലിയ വായില്‍ നിലവിളി ഉയര്‍ന്നു. പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ബഹളം കേട്ട് ഓടിയെത്തി. രക്തത്തില്‍ കുളിച്ച് പിടഞ്ഞു വീഴാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.
വെടി വെച്ചത് പുറത്തു നിന്നുള്ളവരാകാന്‍ വഴിയില്ല. ഗുരുവിന്റെ നേരെ വെടിയുതിര്‍ത്ത പാപി ആരാണ് ?
പോലിസ് എത്തി. എല്ലാ കുട്ടികളേയും ചോദ്യം ചെയ്‌തു. ആരാണിത് ചെയ്‌തതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് ക്ലാസ്സ് മുഴുവന്‍ പരിശോദിച്ചു. അബ്‌ദുവിന്റെ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തൊണ്ടി കണ്ടെത്തി. ഒരു തോക്കിന്റെ ചിത്രം.

തന്നെ എന്തിനാണ് പോലീസ് ജീപ്പില്‍ കയറ്റിയിരിക്കുന്നതെന്ന് അബ്‌ദുവിനു മനസ്സിലായില്ല.അവന്റെ പേര് അബ്‌ദുവെന്നായത് ഒരിക്കലും അവന്റെ കുറ്റം കൊണ്ടല്ല. അവിടെ ഇരിക്കുമ്പോഴും അവന്‍ മയില്‍പ്പീലിയുടെ ലോകത്തായിരുന്നു.മയില്‍പ്പീലികള്‍ പുസ്‌തകത്താളുകളില്‍ വെച്ചാല്‍ പെറ്റുപെരുകുമെന്ന് പറയുന്നത് വെറുതെയല്ലാ. പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് പുസ്‌തക്ത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന തോക്കിന്റെ ചിത്രം പെറ്റുപെരുകുകയായിരുന്നു.
Saturday, June 27, 2009
വിഷമുള്ള പാമ്പ് - സൂക്ഷിക്കുക
നാല്‍ക്കവലയിലെ നിറം മങ്ങിയ പ്രതിമയുടെ ചുവട്ടിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു.
ലാത്തിയുമായ് നിന്ന നിയമപാലകന്‍ ചുറ്റും നോക്കി
എറിയാനൊരു കല്ലൊ അടിക്കാനൊരു വടിയോ അടുത്തെങ്ങുമില്ല.
പരിപാവനമായ ലാത്തികൊണ്ട് പാമ്പിനെ തല്ലാമോ ?
ആലോചിച്ചു നിന്നപ്പോഴേക്കും പാമ്പ് പ്രതിമയുടെ ചുവട്ടിലുണ്ടായിരുന്ന പോട്ടിലൊളിച്ചു
നിയമപാലകനു കലി കയറി.
പാമ്പിന്‍ വിഷത്തിന്‍ നല്ല വിലയുണ്ട്.
പ്രതിമയുടെ കൈയില്‍ വടിയും ഉണ്ട്.
പാമ്പിനേയും വടിയേയും കൂട്ടിവായിച്ച നിയമപാലകന്‍
അര്‍ദ്ധ നഗ്നനെ കൈവിലങ്ങു വെച്ചു.

Subscribe to:
Posts (Atom)