Saturday, June 27, 2009

വിഷമുള്ള പാമ്പ് - സൂക്ഷിക്കുക

നാല്‍ക്കവലയിലെ നിറം മങ്ങിയ പ്രതിമയുടെ ചുവട്ടിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു.
ലാത്തിയുമായ് നിന്ന നിയമപാലകന്‍ ചുറ്റും നോക്കി
എറിയാനൊരു കല്ലൊ അടിക്കാനൊരു വടിയോ അടുത്തെങ്ങുമില്ല.
പരിപാവനമായ ലാത്തികൊണ്ട് പാമ്പിനെ തല്ലാമോ ?
ആലോചിച്ചു നിന്നപ്പോഴേക്കും പാമ്പ് പ്രതിമയുടെ ചുവട്ടിലുണ്ടായിരുന്ന പോട്ടിലൊളിച്ചു
നിയമപാലകനു കലി കയറി.
പാമ്പിന്‍ വിഷത്തിന്‍ നല്ല വിലയുണ്ട്.
പ്രതിമയുടെ കൈയില്‍ വടിയും ഉണ്ട്.
പാമ്പിനേയും വടിയേയും കൂട്ടിവായിച്ച നിയമപാലകന്‍
അര്‍ദ്ധ നഗ്നനെ കൈവിലങ്ങു വെച്ചു.

15 comments:

ബാജി ഓടംവേലി said...

വിഷമുള്ള പാമ്പ് - സൂക്ഷിക്കുക

വശംവദൻ said...

:)

സന്തോഷ്‌ പല്ലശ്ശന said...

ഗന്ധിയെ കള്ളനാക്കിയോ.... ആര്‌

കണ്ണനുണ്ണി said...

ഗാന്ധിക്കെന്തിനാ വടി അടിയില്‍ സിമന്റ്‌ ചെയ്തു ഉറപ്പിചിടില്യെ എന്ന് തോന്നി കാണും പോലീസുകാരന് ..കുറ്റം പറയ്യാന്‍ ഒക്കുവോ

ജിജ സുബ്രഹ്മണ്യൻ said...

എന്നാലും ഗാന്ധിയപ്പൂപ്പനെ കള്ളനാക്കീല്ലോ

shahir chennamangallur said...

he he .. kollam

ടി. കെ. ഉണ്ണി said...

saahacharyam athinte vaividhyathiloode Gaandhiye maathramalla Police Emaaneyum kuttavaaLiyaakki...........

Faizal Kondotty said...

humm..kollaam

മാണിക്യം said...

അര്‍ദ്ധനഗ്നന് അറസ്റ്റ് ഒന്നും ഒരു വിഷയമല്ല
പൊത്തില്‍ ഒളിപ്പിച്ച കുറ്റം
ഹും അത് അപലപനീയം
അഹിംസാ വാദി തല്ലി കൊല്ലന്‍ കൂട്ടു നില്‍ക്കുമോ ? ഹേയ് റാം!!

വീകെ said...

‘പാവം ഗാന്ധി‘
ഒരു പ്രതിമയായിപ്പോലും നിൽക്കാൻ സമ്മതിക്കില്ലാല്ലെ....?

Sureshkumar Punjhayil said...

Nannayi.... Athinekilum upakarappettallo...!

Manoharam, Ashamsakal...!!!

ബൈജു (Baiju) said...

pavam Gandhiji...enthokke sahikkanam....

★ Shine said...

നന്നായിരിക്കുന്നു..

പിള്ളേച്ചന്‍‌ said...

:)-

Anonymous said...

:)