Saturday, September 18, 2010

സമാജം കഥ - കവിതാ പുരസ്കാരം - 2010

ബഹറിന്‍ കേരളീയ സമാജം
സാഹിത്യ വിഭാഗം

സമാജം കഥ - കവിതാ പുരസ്കാരം - 2010

ഗൾഫ്‌ മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം - 'സമാജം കഥ / കവിതാ പുരസ്കാരം - 2010' എന്ന പേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ 2010 സെപ്‌റ്റംബർ 20 തിങ്കളാഴ്‌ചക്കു മുൻപായി ബഹറിൻ കേരളീയ സമാജം, പി.ബി. നമ്പർ. 757, മനാമ, ബഹറിൻ എന്ന വിലാസത്തിലോ bksaward@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താത്പര്യപ്പെടുന്നു. കവറിനു മുകളിൽ - 'സമാജം കഥ / കവിതാ പുരസ്കാരം - 2010'എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടിൽ നിന്നുള്ള കഥാകാരന്മാരും കവികളും ഉൾപ്പെട്ട ജൂറിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുക.

പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
1. രചയിതാവ്‌ ഇപ്പോൾ ഗൾഫ്‌ മേഖലയിൽ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
2. മൗലിക സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവർത്തനങ്ങൾ, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരാൾക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികൾ അയയ്ക്കാം.
5. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാൻ പാടില്ല.
6. സൃഷ്ടികളിൽ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ മെയിൽ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികൾക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
9. ബഹറിൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികൾ തിരിച്ചു നല്‌കുന്നതല്ല, അതിനാൽ കോപ്പികൾ സൂക്‌ഷിക്കുക.
12. കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം കണ്‍‌വീനര്‍ ബാജി ഓടംവേലി 00973 - 39258308 എന്ന നമ്പറിൽ ബന്ധപ്പെടുക. (bajikzy@yahoo.com)

എന്‍. കെ. വീരമണി (36421369) സെക്രട്ടറി
ബിജു എം. സതീഷ് (36045442) സാഹിത്യ വിഭാഗം സെക്രട്ടറി

No comments: