Thursday, October 11, 2007

ആഗ്രഹങ്ങളുടെ പുസ്‌തകം

സാധാരണക്കാരന്റെ ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവന്റെ സ്വപ്‌നങ്ങള്‍.
ആഗ്രഹിക്കാന്‍ പാടില്ലാത്തതൊന്നും ആഗ്രഹിച്ചില്ല.

വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍‌ക്കൊരു ജീവിതം.
ബാങ്കുലോണ്‍ പലിശയടക്കം തിരിച്ചടച്ച് തന്റെ വസ്‌തുവിന്റെ ആധാരം ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം.
അതേ ബാങ്കില്‍ തന്നെ അല്പം സ്‌ഥിര നിക്ഷേപവും ഇടണം
വീടൊന്നു പുതുക്കിപ്പണിയണം.
കുഞ്ഞുന്നാള്‍ മുതല്‍ ആഗ്രഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കണം.
പ്രായമായ മാതാ പിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ അത്താണിയാകണം.
നാട്ടില്‍ തിരിച്ചു ചെന്ന് ചെറിയെന്തെങ്കിലും ബിസ്സിനസ്സു ചെയ്ത് ജീവിക്കാനൊരു സ്‌ഥിര വരുമാനം ഉണ്ടാക്കണം.

അങ്ങനെ കുറെ സ്വപ്‌നങ്ങളുമായാണ് അറബിനാട്ടില്‍ ജോലി തേടിയെത്തിയത്‌.
വിസായിക്കും വിമാന ടിക്കറ്റിനും അച്‌ഛന്‍ ആരില്‍ നിന്നൊക്കെയോ കടം വാങ്ങി.

ഒരു വര്‍ഷത്തോളം ആത്‌മാര്‍ത്ഥമായി ജോലി ചെയ്തു. അത്രയുമേ ചെയ്യേണ്ടി വന്നുള്ളു.

ജോലി ചെയ്തു കൊണ്ടിരുന്ന ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല.
ഗള്‍ഫിലെ ആശുപത്രിയില്‍ ആറുമാസത്തെ ചികിത്‌സക്കു ശേഷം കൂട്ടുകാര്‍ പിരിവെടുത്തു വാങ്ങിക്കൊടുത്ത ടിക്കറ്റില്‍ തിരികെ നാട്ടിലെത്തി.

നാട്ടിലേക്കുള്ള യാത്രയ്‌ക്കു മുന്‍‌പേ ആരാണ് ആ സമ്മാനം കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല.
അതില്‍ എല്ലാം ഉണ്ടായിരുന്നു.
സമ്പത്തും , കാറും , വീടും, ബാങ്ക് ഡിപ്പോസിറ്റും, എല്ലാം എല്ലാം ....
ജീവിതവും, വിവാഹവും, സന്തോഷവും, സമാധാനവും എല്ലാം എല്ലാം.........
ഒരു മനുഷ്യന് എന്തെല്ലാം ആഗ്രഹിക്കാമോ അതെല്ലാം അതിലുണ്ടായിരുന്നു.

ഡിക്‌ഷണറിയില്‍ ഇല്ലാത്തത് എന്താണ് ? എല്ലാം അതിലുണ്ടായിരുന്നു.

സമ്മാനമായിക്കിട്ടിയ ഡിക്‌ഷണറി നെഞ്ചോടടുക്കിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശക്‌തിയില്ലാത്ത കാലുകളെ നോക്കി അവന്‍ ശബ്‌ദമില്ലാതെ കരഞ്ഞു.

13 comments:

Anonymous said...

ബാജീ, നന്നായിട്ടുണ്ട്.

അവസാനം അല്‍പ്പം ചുരുക്കാമായിരുന്നു എന്നു തോന്നുന്നു.

വായിച്ചു തീര്‍ന്നപ്പോള്‍ വിഷമം.. ഇവിടെ ദുബൈ ആശുപത്രികളില്‍ ഇങ്ങനെ കിടക്കുന്ന കുറച്ചുപേരെ കണ്ടിട്ടുണ്ട്.

ബാജി ഓടംവേലി said...

നാട്ടിലേക്കുള്ള യാത്രയ്‌ക്കു മുന്‍‌പേ ആരാണ് ആ സമ്മാനം കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല.
അതില്‍ എല്ലാം ഉണ്ടായിരുന്നു.
സമ്പത്തും , കാറും , വീടും, ബാങ്ക് ഡിപ്പോസിറ്റും, എല്ലാം എല്ലാം ....
ജീവിതവും, വിവാഹവും, സന്തോഷവും, സമാധാനവും എല്ലാം എല്ലാം.........
ഒരു മനുഷ്യന് എന്തെല്ലാം ആഗ്രഹിക്കാമോ അതെല്ലാം അതിലുണ്ടായിരുന്നു.

ശ്രീ said...

ഒരു സാധാരണ പ്രവാസിയുടെ സ്വപ്നങ്ങള്‍‌...അതിനെതിരേ വിധി കരുതി വച്ചിരിക്കുന്നതെന്താണെന്ന് ആര്‍ക്കു പ്രവചിക്കാനാകും...?

ബാജി ഭായ്... നന്നായിട്ടുണ്ട്, ഇതും.

ഫസല്‍ ബിനാലി.. said...

Good

കുഞ്ഞന്‍ said...

ബാജിയാണല്ലെ ആ ഡിക്‌ഷണറി അയാള്‍ക്കു കൊടുത്തത്, പാവം..! ഒരു ലോട്ടറിയായിരുന്നെങ്കില്‍..!

Murali K Menon said...

കൊള്ളാം.

ഉപാസന || Upasana said...

ആഗ്രഹിക്കാന്‍ പാടില്ലാത്തതൊന്നും ആഗ്രഹിച്ചില്ല.

“വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍‌ക്കൊരു ജീവിതം.
ബാങ്കുലോണ്‍ പലിശയടക്കം തിരിച്ചടച്ച് തന്റെ വസ്‌തുവിന്റെ ആധാരം ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം.
അതേ ബാങ്കില്‍ തന്നെ അല്പം സ്‌ഥിര നിക്ഷേപവും ഇടണം
വീടൊന്നു പുതുക്കിപ്പണിയണം.
കുഞ്ഞുന്നാള്‍ മുതല്‍ ആഗ്രഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കണം.
പ്രായമായ മാതാ പിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ അത്താണിയാകണം.
നാട്ടില്‍ തിരിച്ചു ചെന്ന് ചെറിയെന്തെങ്കിലും ബിസ്സിനസ്സു ചെയ്ത് ജീവിക്കാനൊരു സ്‌ഥിര വരുമാനം ഉണ്ടാക്കണം.“

ബാജി നിര്‍ഭാഗ്യവശാല്‍ മുകളില്‍ പറഞ്ഞതൊക്കെ ഇന്നത്ത് ചുറ്റുപാടില്‍ അതിമോഹമാണ്.
:(
ഉപാസന

സഹയാത്രികന്‍ said...

:(

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട്.

മന്‍സുര്‍ said...

ബാജി ഭായ്‌....

നല്ലത്‌....അഭിനന്ദനങ്ങള്‍

പലപ്പോഴും തങ്കളുടെ എഴുത്തുകള്‍ എനിക്ക്‌ പ്രചോദനമാകാറുണ്ടു എന്ന്‌ പറയട്ടെ അത്‌ പോലെ മുരളിഭായുടെ രചനകളും....എഴുതാന്‍ എന്നെ പ്രേരിപ്പിക്കാറുണ്ടു.
പ്രവാസകഥകള്‍ ഒരു പക്ഷേ നമ്മല്‍ പ്രവാസികള്‍ ആയത്‌ കൊണ്ടായിരിക്കം അധികമായി കടന്ന്‌ വരുന്നത്‌..പിന്നെ അനുഭവിച്ചും കണ്ടുമുള്ള അനുഭവങ്ങള്‍.

പക്ഷേ പ്രവാസത്തിന്‍റെ മറ്റു ചില വിജയഗാഥകളുടെ മുഖങ്ങളും നാം പറയെണ്ടതില്ലേ....എന്നൊരു തോന്നല്‍ മനസ്സില്‍, നാട്ടില്‍ ദാരിദ്ര്യങ്ങളില്‍ കഴിഞിരുന്ന പലരും ഈ പ്രവാസ ജീവിതത്തിലൂടെ ഉയരങ്ങളിലേക്ക്‌ എത്തിയിട്ടുണ്ടു..
ഒരു സാധാരണ പ്രവാസിയായി വന്നു പരിശ്രമങ്ങളിലൂടെ നല്ല നിലയില്‍ എത്തിയവര്‍ ധാരളം. പ്രവാസിയുടെ സങ്കട കഥകളൊടൊപ്പം ഇത്തരം കഥകളും പ്രതീക്ഷിക്കുന്നു. കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടെങ്കിലും കഷ്ടപ്പാടില്‍ നിന്നും കര കയറിയവരും ധാരാളമുണ്ടീ പ്രവാസ ഭൂമിയില്‍.

നന്‍മകള്‍ നേരുന്നു

യാത്രിക / യാത്രികന്‍ said...

നാട്ടിലേക്കുള്ള യാത്രയ്‌ക്കു മുന്‍‌പേ ആരാണ് ആ സമ്മാനം കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല.
അതില്‍ എല്ലാം ഉണ്ടായിരുന്നു.
സമ്പത്തും , കാറും , വീടും, ബാങ്ക് ഡിപ്പോസിറ്റും, എല്ലാം എല്ലാം ....
നന്നായിരിക്കുന്നു. തുടരുക.

ഹരിശ്രീ said...

ഡിക്‌ഷണറിയില്‍ ഇല്ലാത്തത് എന്താണ് ? എല്ലാം അതിലുണ്ടായിരുന്നു.

സമ്മാനമായിക്കിട്ടിയ ഡിക്‌ഷണറി നെഞ്ചോടടുക്കിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശക്‌തിയില്ലാത്ത കാലുകളെ നോക്കി അവന്‍ ശബ്‌ദമില്ലാതെ കരഞ്ഞു.

ബാജി ഭായ്
വളരെ നന്നായിട്ടുണ്ട്..

Raji Chandrasekhar said...

baaji...
nenchotatukkippidichittund njaanum oru dict: