കര്‍ഷകന്‍
മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍
കൃഷി ചെയ്‌താണ് കടബാദ്‌ധ്യതയുള്ളവരായത്
കൃഷി ചെയ്‌താല്‍ കടക്കാരാകുമോ?
‘കടം’ കൃഷി ചെയ്‌താല്‍ കടമല്ലേ കൊയ്യാനാവൂ....
കടക്കെണിയില്‍ പെട്ട് ജീവിതം വഴിമുട്ടി
ആത്‌മഹത്യ ചെയ്യുവാനുള്ള ധൈര്യം പോലും അവര്‍ക്കില്ലായിരുന്നു.
ഓടിയൊളിക്കുവാന്‍ കാടുകളൊന്നും കണ്ടില്ല.
ചിലര്‍ നഗരങ്ങളിലെ വ്യവസായങ്ങള്‍ക്ക് തണലായി
മറ്റു ചിലര്‍ എണ്ണയുടെ നാട്ടിലെ ഒട്ടകങ്ങള്‍ക്ക് കൂട്ടായി
മലബാറില്‍ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും സായിപ്പിന്റെ പട്ടാളത്തില്‍ ചേര്‍ത്തു
ഗ്രീന്‍ കാര്‍ഡ് കൊടുത്ത് ലോകം മുഴുവന്‍ വിന്യസിച്ചു
യുദ്ധം ചെയ്യുവാനല്ല, യുദ്ധം ചെയ്യുവാന്‍ അവര്‍ക്കറിയുകയുമില്ലല്ലോ!
യുദ്ധപ്പറമ്പിലെ ശവങ്ങള്‍ പെറുക്കിക്കൂട്ടുകയാണ് ജോലി
ഓരോ ദിവസവും വൈകിട്ട് കണക്കു കൊടുക്കണം
ജോലിക്കനുസരിച്ച് കൂലി കിട്ടും
ശവങ്ങള്‍ പെറുക്കിക്കൂട്ടുവാന്‍ അവര്‍ മത്‌സരിച്ചു
മലബാര്‍ ഏതോ സായിപ്പ് പാട്ടത്തിനെടുത്തു
ഉഴുതുമറിച്ചു, ശാസ്‌ത്രീയമായി കൃഷി ആരംഭിച്ചു
കപ്പയും കാച്ചിലും ചേനയും തുടങ്ങി എല്ലാം കൃഷി ചെയ്‌തു
ലോകം വിശപ്പിനു മുന്നില്‍ മുട്ടുമടക്കുന്ന ദിവസത്തിനായി
സായിപ്പ് കാത്തിരുന്നു
കര്‍ഷക സായിപ്പ് കാത്തിരുന്നു
ടൂറിസം വാരാഘോഷം
കൊച്ചിയില്‍ നടന്ന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജാനു ഗര്‍ഭിണിയായപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ തെല്ലൊന്ന് വിഷമിച്ചു.
കല്ല്യാണം കഴിക്കാത്ത ജാനുവിനു കുട്ടിയുണ്ടായാല്‍ .....
കുട്ടിയുടെ പിതൃത്വം..... കുട്ടിയുടെ ഭാവി........
സായിപ്പിന്റെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്നു
ഉണ്ടാകാന്‍ പോകുന്നകുട്ടി തന്റെ കുട്ടിയാണെന്നും കുട്ടിയെ ലോക പോലീസില്‍ ചേര്‍ത്തിരിക്കുന്നു വെന്നും സായിപ്പ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.
ഇത്തരം സര്‍ട്ടിഫിക്കേറ്റുകളുടെ ആയിരക്കണക്കിനു കോപ്പികള്‍ കണ്ടപ്പോള്‍ ആഘോഷക്കമ്മറ്റിക്കാര്‍ക്ക് ആശ്വാസമായി.
അവസാനത്തെ ആഗ്രഹം
ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
“നാം നിന്റെ ജീവന്‍ എടുക്കാന്‍ പോകുകയാണ് “
മലയാളിക്ക് കരച്ചില്‍ വന്നു
“ദൈവംതമ്പുരാനെ ഇപ്പോഴേ എന്റെ ജീവനെടുക്കരുതേ എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”
ദൈവം കാര്യം വിശദീകരിച്ചു
“ഇല്ല മകനേ നിന്റെ സമയം കഴിഞ്ഞു, നീ മരിക്കേണ്ടത് അനിവാര്യമാണ്. അവസാനമായി നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയൂ”
മലയാളി ബുദ്ധിമാനാണേ! തെല്ലൊന്ന് ആലോചിച്ച ശേഷം അവന്‍ അവസാന ആഗ്രഹം പറഞ്ഞു
“ദൈവമേ അധിനിവേശം തൊട്ടശുദ്ധമാക്കാത്ത ഒരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങിയിട്ട് മരിച്ചാല്‍ മതി”
മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട്ടും അങ്ങനെ ഒരുവളെ കണ്ടെത്താനായില്ല.
മലയാളിയുടെ ആഗ്രഹം നിവര്‍ത്തിച്ചു കൊടുക്കുവാനാകാതെ ദൈവം നാണിച്ച് തോല്‍വി സമ്മതിച്ചു.
Thursday, October 18, 2007
Subscribe to:
Post Comments (Atom)
18 comments:
ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
“നാം നിന്റെ ജീവന്‍ എടുക്കാന്‍ പോകുകയാണ് “
മലയാളിക്ക് കരച്ചില്‍ വന്നു
“ദൈവംതമ്പുരാനെ ഇപ്പോഴേ എന്റെ ജീവനെടുക്കരുതേ എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”
മാഷേ... തേങ്ങ എന്റെ വക...ഠേ...!
നന്നായിട്ടൂണ്ട്...
:)
daivame, nee ithonnum kaanunnille?
nannayirikkunnu...
ഇതാണ് അത്. ഇങ്ങനെ എഴുതാന്‍ വേണ്ടിയല്ലെ പലരും തപസ്സിരിക്കുന്നത്?
ബാജി, സൂപ്പര്‍ജി...
ബാജി..നന്നായിട്ടുണ്ട്.
ബാജി,
ഇതു കലക്കീട്ടുണ്ട് സാമ്രാജ്യത്ത്യ ശക്‌തികള്‍ക്കെതിരെ നാം തുറന്ന യുദ്ധം നടത്തേണ്ടിയിരിക്കുന്നു. അതിനായ് താങ്കളുടെ തൂലികയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു.മൂന്നു കുറിപ്പിലും അധിനിവേശം എന്ന ആശയം വളരെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു.
ബാജിയുടെ തൂലികയ്‌ക്ക് ആയിരം അഭിവാദ്യങ്ങള്‍.
ബാജി, മൂന്നും നന്നായി. കര്‍ഷകന്‍ ആണ് എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ബാജിഭായ്....
എല്ലാം തങ്കളുടെ രചനയില്‍ മികച്ച് നില്‍ക്കുന്നു....ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
കര്‍ഷകന്‍ മികച്ച് നില്‍ക്കുന്നു...നന്നയിട്ടുണ്ട്...
ബാജി ഭായ്...
:)
എല്ലാം നന്നായി ബാജീ. "അവസാനത്തെ ആഗ്രഹം" ശരിയ്ക്കും ഇഷ്ടപ്പെട്ടു
ബാജി,
പാവം കര്‍ഷകന്‍ .:)
നന്നായിരീക്കുന്നു. അവസാനത്തെ ആഗ്രഹത്തിനു ആരുടെയെങ്കിലും ചാരിത്ര്യപ്രസംഗം കേള്‍ക്കേണ്ടി വന്നേക്കാം.. ഹ ഹ ഹ
മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട്ടും അങ്ങനെ ഒരുവളെ കണ്ടെത്താനായില്ല.
മലയാളിയുടെ ആഗ്രഹം നിവര്‍ത്തിച്ചു കൊടുക്കുവാനാകാതെ ദൈവം നാണിച്ച് തോല്‍വി സമ്മതിച്ചു.
ബാജി,
മൂന്നു ചിന്തകളും നന്നായിരിക്കുന്നു
മൂന്നും പത്തില്‍ പത്ത് പൊരുത്തം.
എന്നാലും ഈ മലയാളി..എന്നാ ചോദ്യമാ ഇത്..!?
“ദൈവമേ അധിനിവേശം തൊട്ടശുദ്ധമാക്കാത്ത ഒരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങിയിട്ട് മരിച്ചാല്‍ മതി”
ബാജിജീ..സൂപ്പര്‍ ജീ..:)
സഹയാത്രികന്‍,
ഫസല്‍,
വാത്മീകി,
മെലോഡിയസ്,
അനോണി,
സിമി,
മന്‍സൂര്‍,
മയൂര,
ശ്രീ,
നിഷ്ക്കളങ്കന്‍,
വേണു,
മുരളി മേനോന്‍,
യാത്രികന്‍,
പ്രയാസി,
തുടങ്ങി അഭിപ്രായം അറിയിച്ചവര്‍ക്കും,
മറ്റ് വായനക്കാര്‍ക്കും നന്ദി നന്ദി.
ബാജീ, പതിവു പോലെ ഇതും നന്നായിരിക്കുന്നുട്ടൊ...
മൂന്നും ഇഷ്ടായി
Post a Comment