Sunday, October 21, 2007

കോഴി

ചികയാറില്ല
മുട്ടയിടാറില്ല
മുട്ടയ്‌ക്ക് അടയിരിക്കാറില്ല
ചിറകുകളില്ല, തൂവലും
പുരപ്പുറത്തുകയറി കൂവാറില്ല
കൂവിയാലൊട്ടു നേരം വെളുക്കുകയുമില്ല.

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

ഓടിച്ചിട്ടു തല്ലിക്കൊന്നു
കെട്ടിത്തൂക്കിയതും ഇറച്ചിക്കടയില്‍
കോഴിയിറച്ചിയുടെ വില പോലും ഇല്ലായിരുന്നു
ആരും വില ചോദിച്ചില്ല, വാങ്ങിയില്ല

എന്നിട്ടും നിങ്ങള്‍ പറയുന്നു
കോഴിയാണ് കോഴി.

26 comments:

ബാജി ഓടംവേലി said...

എല്ലാവരും കോഴിയേപ്പറ്റി കഥയെഴുതുന്നു കവിതകളെഴുതുന്നു.
ഞാനും എഴുതി
കോഴിയാണു താരം

simy nazareth said...

ഒന്നു കൂവിനോക്ക്. നേരം വെളുക്കുവോന്ന് കാണാമല്ലൊ നമുക്ക്. :-)

ഗുപ്തന്‍ said...

ഇതൊന്നും ചെയ്തില്ലേലും കോഴിയല്ലേ കോഴി?

ഇറച്ചിക്കടയില്‍ തൂക്കിയിട്ട് വിലകിട്ടതായതിന്റെ കാരണം എനിക്കറിയാം: പട്ടന്മാര്‍ക്കറിയാമോ കോഴിയിറച്ചിയുടെ രുചി? :)

മന്‍സുര്‍ said...

ബാജിഭായ്‌...

പൂവന്‍കോഴികള്‍ പിടകോഴികളെ പഞ്ചാര അടിച്ചു നടന്നപ്പോഴൊന്നും ആരും വിളിച്ചു കേട്ടില്ല...കോഴിയാണ്‌ അവന്‍ കോഴി..
പക്ഷേ....ഒന്ന്‌ നോകിയതെയുള്ളു.....പുറകില്‍ നിന്നും വിളിച്ചു കൂവുന്നു മറ്റൊരു കോഴി...കോഴിയാണവന്‍ കോഴി.... :)

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ഇതും ഒരു കോഴിക്കഥ...:)

ദിലീപ് വിശ്വനാഥ് said...

ബാജിയാണ് താരം.

വേണു venu said...

ഇതു് കോഴിയല്ല ബാജി. തെറ്റിധരിക്കപ്പെട്ട കോഴി.
പക്ഷേ കോഴിയാണോ.?

കുഞ്ഞന്‍ said...

പൂവാലനെ കോഴിയാക്കിയൊ?

മയൂര said...

ക്ലോണ്‍ ചെയ്തപ്പോള്‍ മാറിയതു കൊണ്ടാവും ;)

ഏ.ആര്‍. നജീം said...

വന്ന് വന്ന് ഈ ബാജി കോഴിയേയും വെറുതെ വിടാതായി...
ഇനി എന്താണാവോ അടുത്തത്...?

:)

ശ്രീ said...

അതല്ല, ബാജി ഭായ്...

ആക്ച്വലി കോഴിയല്ലേ കോഴി?

;)

സുല്‍ |Sul said...

അല്ലാ...
ഇതു സത്യത്തില്‍ കോയിതന്നെ?

-സുല്‍

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട് കോഴി.

Sanal Kumar Sasidharan said...
This comment has been removed by the author.
Sanal Kumar Sasidharan said...

ബാജീ,
ഞാന്‍ മറ്റൊരു കോഴിയെ പിടിച്ച് ഇവിടെയിട്ടിട്ടുണ്ട്.
:)s

http://sanathanan.blogspot.com/2007/10/blog-post_22.html

ഹരിശ്രീ said...

ബാജിഭായ്,
കോഴിക്കഥ കൊള്ളാം
ആശംസകള്‍...

Murali K Menon said...

നാട്ടിലെ കോഴികളൊക്കെ പതുങ്ങുന്ന കോഴികളാണ്. തല്ലിക്കൊല്ലാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. അപ്പോ കോഴി തന്നെ കോഴി..കൂവാത്ത കോഴി. നേരം വെളുക്കാന്‍ ആഗ്രഹിക്കാത്ത കോഴി... ധൈര്യമായ് തല്ലിക്കൊന്ന് കെട്ടിത്തൂക്കാതെ വലിച്ചെറിയൂ

ബാജി, ഇഷ്ടായി.

സജീവ് കടവനാട് said...

ഇന്ന് രണ്ടു കോഴികളെ കണ്ടുമുട്ടി. കവിത തരക്കേടില്ല.

സജീവ് കടവനാട് said...

ഇന്ന് രണ്ടു കോഴികളെ കണ്ടുമുട്ടി. കവിത തരക്കേടില്ല.

ശ്രീഹരി::Sreehari said...

രസികന്‍ :)

യാത്രിക / യാത്രികന്‍ said...

എന്താ എല്ലാവരും കോഴിയേത്തന്നെ പിടിക്കുന്നത്.
എന്താ ഈ മാസം കോഴിദിനം വല്ലതും ഉണ്ടോ.
എന്തായാലും
കവിത കലക്കീട്ടുണ്ട്‌.
തല്ലിക്കൊന്ന് കെട്ടിത്തൂക്കണമായിരുന്നോ?

യാത്രിക / യാത്രികന്‍ said...

എന്താ എല്ലാവരും കോഴിയേത്തന്നെ പിടിക്കുന്നത്.
എന്താ ഈ മാസം കോഴിദിനം വല്ലതും ഉണ്ടോ.
എന്തായാലും
കവിത കലക്കീട്ടുണ്ട്‌.
തല്ലിക്കൊന്ന് കെട്ടിത്തൂക്കണമായിരുന്നോ?

Sethunath UN said...

കോഴി കൊള്ളാം. കോഴിയെ കൈവെച്ച കവിക‌ള്‍ക്കെല്ലാം നല്ല രാശിയാണെന്ന് ചരിത്രം. ബാജിയ്ക്കും അങ്ങിനെയായിരിയ്ക്കട്ടെ.

തെന്നാലിരാമന്‍‍ said...

കോഴിതന്നെ താരം...ചത്തുകഴിഞ്ഞാല്‍ ഇത്രെം പേരുകള്‍ കിട്ടുന്ന വേറെന്തു ജീവിയുണ്ട്‌ ലോകത്ത്‌...ചിക്കന്‍ 65, തന്തൂരി ചിക്കന്‍, ചില്ലി ചിക്കന്‍...അങ്ങനെയങ്ങനെ...:-)

ഭൂമിപുത്രി said...

കോഴിയെപ്പറ്റിയുള്ള തോന്നലുകളാസ്വദിച്ചു,ഇന്നതേയ്ക്കു മടങ്ങുന്നു.
വരാം..

പൈങ്ങോടന്‍ said...

ഊട്ടിയിലെ സ്‌ക്കൂളില്‍ പഠിച്ച കോഴിയായിരിക്കും. അതാണിങ്ങനെ.. :)