തണുപ്പുള്ള രാത്രിയില്‍
കുട്ടന് ഉറക്കം വന്നില്ല
എന്തൊക്കയോ പേടികള്‍
മുറ്റത്ത് എന്തൊക്കയോ ശബ്ദങ്ങള്‍
കോഴിക്കൂട് അടച്ചിരുന്നു
എന്നിട്ടും
കോഴികള്‍ പേടിച്ച് കരയുന്നു
ചില ദിവസങ്ങളില്‍
കുറുക്കന് കോഴിയെപ്പിടിക്കാന്‍ വരാറുണ്ട്
കുറുക്കനും അമ്മയെ പേടികാണും
അമ്മ ഉണരേണ്ട
ഉണര്‍ന്നാല്‍
കുറുക്കനെ എറിഞ്ഞോടിക്കും
വല്ല കള്ളനും മോഷ്ടിക്കാന്‍ വന്നതാണോ?
അച്ഛനെ പേടിയില്ലാത്ത കള്ളനൊ !
അച്ഛന് വീട്ടിലില്ലാത്തതു ഭാഗ്യം
അച്ഛന് ഏതു കള്ളനേയും ഓടിച്ചിട്ടു പിടിക്കും
അച്ഛനും പേടിയുണ്ടാകുമോ?
അമ്മ ഉറക്കത്തില്‍ പറഞ്ഞു
മോനെ പേടിക്കേണ്ട....
കണ്ണടച്ച് ഉറങ്ങിക്കോ.....
ഞാനില്ലിയോ നിനക്ക്....
ഉറങ്ങുന്ന അമ്മയ്ക്ക് പേടിയില്ല
കുട്ടന് അമ്മയോട് ചേര്‍ന്നു കിടന്നുറങ്ങി.
Wednesday, October 31, 2007
Subscribe to:
Post Comments (Atom)
12 comments:
അമ്മ ഉറക്കത്തില്‍ പറഞ്ഞു
മോനെ പേടിക്കേണ്ട....
കണ്ണടച്ച് ഉറങ്ങിക്കോ.....
ഞാനില്ലിയോ നിനക്ക്....
എന്തൊന്നിത്? കഥയാ?കവിതയാ? ഞാനേതായാലും പേടിച്ചു!
എന്തിനാ കണ്ണടച്ചുറങ്ങാന്‍ പറഞ്ഞത്, അവന് കണ്ണു തുറന്നുറങ്ങിയാല് കുഴപ്പാവ്വോ,,, ചെലപ്പോ ആവും അല്ലേ....!
:)
:):)
:)
ബാജ്ജ്യേയ്യ്
:((((
ഗദ്യകവിത സീലമാക്കണ്ട
ഉപാസന
:)
ബാജി, എനിക്കിഷ്ടപ്പെട്ടു :-)
ഗദ്യകവിത, പദ്യകവിത എന്നൊന്നും നോക്കണ്ട. അങ്ങു കാച്ചുക.
:-)
ബാജീ. ഉറങ്ങിയ്ക്കോളൂ. പേടിയ്ക്കേണ്ടാ. ഞങ്ങളൊക്കെയില്ലേ.
കമന്റ് ബാലിശമായിപ്പോയെങ്കില് ക്ഷമി. എനിയ്ക്കിത്രയേ മനസ്സിലായുള്ളൂ.
കുഞ്ഞുപ്രായത്തില്‍ എല്ലാവര്ക്കും തോന്നുന്നതാ..
ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ മടിത്തട്ട് ആണെന്ന്..
ഓ.ടോ അല്ലട്ടോ പറഞ്ഞകൂട്ടത്തില്‍ അങ്ങ് പറഞ്ഞെന്നേയുള്ളൂ
Post a Comment