വിശേഷമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അവള്‍നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞു.
“ ആണായിരിക്കും അല്ല ആണാണ് “
കടിഞ്ഞൂല്‍പ്രസവത്തിന്റെ എല്ലാ ആധികളും മനസ്സിലേറ്റി നടക്കുമ്പോള്‍കൂട്ടുകാരുടെയൊക്കെ വാക്കുകള്‍വേദവാക്യമായിരുന്നു.
“ നിങ്ങള്‍ഭാഗ്യമുള്ളവരാ... കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകണ്ടാലറിയാം ആണാണെന്ന്”
അവള്‍ഒരു കൈയില്‍കൊള്ളാവുന്നത്ര മഞ്ചാടിക്കുരു വാരി എണ്ണി നോക്കി. ആകെ മഞ്ചാടിക്കുരുവിന്റെ എണ്ണം ഒറ്റ അക്കമാണെങ്കില്‍ആണും ഇരട്ട അക്കമാണെങ്കില്‍പെണ്ണും. ആവര്‍ത്തിക്കപ്പെട്ട മഞ്ചാടികണക്ക് പറഞ്ഞു.
“ ആണാണ്”
പരമ്പരാഗത ചൈനീസ് കലണ്ടറില്‍പ്രായവും ഗര്‍ഭം ധരിച്ച മാസവും നോക്കുമ്പോളും സംഗതി ശരിയാണ്.
“ ആണാണ്”
പ്രസവമുറിയുടെ പുറത്തെ ആകാംഷയോടുള്ള കാത്തിരിപ്പിന്റെ അവസാനം നേഴ്സ് തുണിയില്‍പൊതിഞ്ഞ കുഞ്ഞിനെ അപ്പന്റെ കൈകളിലേക്ക് കൊടുക്കുമ്പോള്‍പറഞ്ഞു.
“പെണ്ണാണ്”
സ്‌നേഹത്തോടെ പെണ്‍കുഞ്ഞിനെ കൈയില്‍വാങ്ങുമ്പോള്‍അപ്പനോര്‍ത്തു എല്ലാവരുടേയും ‘ആണാണെ‘ന്നുള്ള പ്രവചനങ്ങള്‍തന്നെക്കുറിച്ച് ആയിരുന്നല്ലോയെന്ന്.
Saturday, September 27, 2008
Subscribe to:
Post Comments (Atom)
8 comments:
വിശേഷമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അവള്‍നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞു.
“ ആണായിരിക്കും അല്ല ആണാണ് “
ഹ ഹ...അപ്പന് അത് ഇപ്പോഴാണോ മനസ്സിലായത്...
:)
ബാജി, ഫോണ്‍ നമ്പര്‍ അയച്ചുതരാമോ? ഞാന്‍ ചിലപ്പൊ ഇന്നു രാത്രി ബഹറിനില്‍ വരും.. നാളെ തിരിച്ചുപോവും. വരുമ്പൊ വിളിക്കാം. - simynazareth@gmail.com
വിശേഷം ഉണ്ടായിക്കഴിയുമ്പോള്‍ വിവാഹ മോതിരം ഒരു നൂലില്‍ കെട്ടി ഫ്രീ ആയി ആടാന്‍ അനുവദിക്കും.മോതിരം വട്ടത്തില്‍ ആടിയാല്‍ പെണ്‍കുഞ്ഞ്..നീളത്തില്‍ ആടിയാല്‍ ആണ്‍കുഞ്ഞ്.പിന്നെ പ്രെഗ്നന്റ് ആയ സമയത്ത് ഭാര്യ കൂടുതല്‍ സുന്ദരി ആവുകയാണെങ്കില്‍ പെണ്‍കുഞ്ഞ് എന്നു പറയും..ക്ഷീണിക്കുകയാണെങ്കില്‍ ആണ്‍കുഞ്ഞ് എന്നും..ഓരോരോ വിശ്വാസങ്ങളേ !!!
:100% :)
എല്ല പ്രവചനങ്ങളും തെറ്റിപ്പോയോ , കഷ്ടം തന്നെ 50:50 ചാന്‍സെങ്കിലും കിട്ടിയേനെ.
കാന്താരിക്കുട്ടി മാലയുടെ കാര്യം മാത്രം മിണ്ടരുതു.
അഭിനന്ദനങ്ങള്‍..
അഭിനന്ദനം. :)
അനിലേ മോതിരത്തെ കുറിച്ചു പറയാമോ ? :)
Post a Comment