Wednesday, October 31, 2007

കാണായ്‌മയുടെ കാഴ്‌ച

ജലത്തില്‍ ജലമല്ലാതെ എന്തു കാണുന്നു ?
ജലത്തില്‍ ജലമല്ലാതെ എന്തു കാണാന്‍
ജലത്തിലെ വിഷാംശങ്ങളും രോഗാണുക്കളും
അതു കുടിച്ചു മക്കള്‍ മരിക്കുന്നതും
ജലം വിഘടിക്കുന്നതും ഇല്ലാതാകുന്നതും
ജലത്തിനു വേണ്ടി ഉണ്ടാകാന്‍ പോകുന്ന യുദ്ധങ്ങളും
നീ കാണണം

മരത്തില്‍ നീ എന്തു കാണുന്നു ?
മരമല്ലാതെ എന്തു കാണാന്‍
മരത്തിന്‍ സിരകളില്‍ രക്‌തം പൊടിക്കുന്നതും
കടപുഴകി വീഴുന്നതും
ഭൂമിതന്നെ ഒലിച്ചു പോകുന്നതും
നീ കാണണം

ആകാശത്തില്‍ നീ എന്തു കാണുന്നു ?
മേഘങ്ങളല്ലാതെ എന്തു കാണാന്‍
സൂര്യനേക്കാള്‍ വലിയ സൂര്യനെ നീ കാണുക
ഓസോണിന്‍ മുറിവുകള്‍ നീ കാണുക
നിന്നെ ദഹിപ്പിക്കാന്‍ പോരുന്ന തീമഴ നീ കാണുക

എനിക്കിതൊന്നും കാണുവാന്‍ കഴിയില്ല
കാണായ്‌മയുടെ കാഴ്‌ചയെനിക്കില്ല
ചൂഴ്‌ന്നെടുത്തോളൂ എന്‍ കണ്‍‌കളെ

15 comments:

ബാജി ഓടംവേലി said...

എനിക്കിതൊന്നും കാണുവാന്‍ കഴിയില്ല
കാണായ്‌മയുടെ കാഴ്‌ചയെനിക്കില്ല
ചൂഴ്‌ന്നെടുത്തോളൂ എന്‍ കണ്‍‌കളെ

ദിലീപ് വിശ്വനാഥ് said...

അത് കൊള്ളാം. ചിന്തയുടെ യഥാര്‍ത്ഥ മുഖം.

simy nazareth said...

:)

ഫസല്‍ ബിനാലി.. said...

ജലത്തിനു വേണ്ടി ഉണ്ടാകാന്‍ പോകുന്ന യുദ്ധങ്ങളും



kaambulla chinta
congrats........

Sethunath UN said...

എനിയ്ക്കും ഇതൊന്നും കാണുന്നത് ഇഷ്ട‌മ‌ല്ല. അതൊക്കെ സത്യമാണെങ്കില്‍ ക്കൂടി.
ന‌ന്നായി ബാജീ

ഏ.ആര്‍. നജീം said...

ഓസോണ്‍ പാളി മണ്ണാങ്കട്ട, ലോകത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒക്കെ ഞാന്‍ എന്തിന് നോക്കണം ..? എനിക്കെന്റെ കാര്യം..വേണേ കണ്ണു ചൂഴ്ന്നെടുത്തോളൂ...
ഇതാ..നമ്മളിലെ സാധാരണക്കാര്‍

കുഞ്ഞന്‍ said...

നന്നായിട്ടുണ്ട് ബാജീ,,,

പറഞ്ഞുവരുന്നത് ചിന്തിക്കരുതന്നല്ലേ...?

ഉപാസന || Upasana said...

:)
ഉപാസന

പ്രയാസി said...

ഇവിടെ എന്തു കാണുന്നു..!?
ബാജിയുടെ കുറിപ്പുകള്‍ കാണുന്നു..
കാണാമയുടെ കാഴ്ച കാണുന്നു..
അപ്പികളുടെ കമന്റുകളു കാണുന്നു.
എല്ലാത്തിലുമുപരു നല്ലൊരു..
ചിന്തകനെ കാണുന്നു..:)

Murali K Menon said...

മുരുകന്‍ കാട്ടാക്കടയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, തിമിരം പിടിച്ച കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ബാജി പറഞ്ഞ കാഴ്ചകളൊന്നും കാണാന്‍ കഴിയില്ല. അത്തരം കണ്ണുകള്‍ ഉള്ളതും ഇല്ലാത്തതും കണക്കാണ്.
തിമിരം ബാധിക്കാത്ത കണ്ണുകള്‍ക്കായ് പ്രാര്‍ത്ഥിക്കാം.

Typist | എഴുത്തുകാരി said...

ചിന്തിക്കാന്‍ കഴിയുന്നവര്‍ ചിന്തിക്കട്ടേ.

ശെഫി said...

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണടകള്‍ വേണം

pradeep said...

സുഹൃത്തേ,കാണായ്മയുടെ കാഴ്ച വായിച്ചു.കൊള്ളാം.താങ്കളുടെ രചനയില്‍ എന്തോ പ്രത്യേകത ഞാന്‍ കാണുന്നു.
എന്റെ ബ്ലോഗില്‍ ആദ്യമായി കമന്റിട്ടവരില്‍ ഒരാള് താങ്കളാണു.നന്ദി. തുടറ്ന്നും എന്റെ ബ്ലൊഗ് സന്ദറ്ശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക.

ഹരിശ്രീ said...

.


ചിന്തകൊള്ളാം

എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.